ഗൂഗിള്‍ ക്രോമില്‍ എങ്ങനെ നിങ്ങളുടെ പാസ്‌വേഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം?


ഇന്റര്‍നെറ്റ് ഉപയോഗം വളരെയധികം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. ഇന്ന് പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന അനേകം ബ്രൗസറുകളില്‍ നിന്ന് മെച്ചപ്പെട്ട ഒന്ന് തിരഞ്ഞെടുക്കാന്‍ നമുക്ക് കഴിയില്ല. കാരണം ഒന്ന് മറ്റൊന്നിനേക്കാള്‍ മികച്ചത് തന്നെ. എന്നാല്‍ എന്റെ കാഴ്ചപ്പാടില്‍ ഗൂഗിള്‍ ക്രോം ബ്രൗസര്‍ വളരെ ലളിതവും, നല്ല സ്പീഡും മികച്ച യുസര്‍ ഇന്റര്‍ഫേസും കാഴ്ച വയ്ക്കുന്നു.

ഗൂഗിള്‍ ക്രോമില്‍ നിങ്ങള്‍ക്ക് കമന്റ്‌ കോളം വലുതാക്കാം, കണക്കു കൂട്ടാം, ടാസ്‌ക് മാനേജര്‍, ഹിസ്റ്ററി ഇല്ലാതെ ബ്രൗസ് ചെയ്യാം അങ്ങനെ ഒട്ടനവധി സവിശേഷതകളുണ്ട് ഗൂഗിള്‍ ക്രോമില്‍. എന്നാല്‍ നിങ്ങള്‍ക്ക് ഏറെ ഉപയോഗപ്രദമായ ഗൂഗിള്‍ ക്രോമിന്റെ മറ്റൊരു സവിശേഷത ഞാന്‍ ഇവിടെ പരിചയപ്പെടുത്തുകയാണ്. അതായത് എങ്ങനെ ഗൂഗിള്‍ ക്രോമില്‍ നിങ്ങളുടെ പാസ്‌വേഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം എന്നതിനെ കുറിച്ചാണ്. അതിന് ഈ പറയുന്ന ലളിതമായ ഘട്ടങ്ങള്‍ പാലിക്കുക.

സ്‌റ്റെപ്പ് 1:

ഗൂഗിള്‍ ക്രോമില്‍ നിന്നും പാസ്‌വേഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ വളരെ ലളിതവും അതു പോലെ വേഗമേറിയതുമാണ്. ചില ഓപ്ഷനുകളിലൂടെ നിങ്ങള്‍ക്കിത് ചെയ്യാവുന്നതേ ഉളളൂ.

ഈ പ്രക്രിയ ചെയ്യാനായി ആദ്യം നിങ്ങളുടെ ഉപകരണത്തില്‍ ഗൂഗിള്‍ ക്രോം ലോഞ്ച് ചെയ്ത് അടുത്ത ഘട്ടത്തിലേക്ക് കടക്കുക. നിങ്ങള്‍ ബ്രൗസര്‍ മുഴുവനായി ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

സ്‌റ്റെപ്പ് 2:

ഗൂഗിള്‍ ക്രോമിനുളളില്‍ ഈ ഓപ്ഷനുകള്‍ ചെയ്യുക. Settings> Manage Password> Export എന്നു ചെയ്യുക. Export ഓപ്ഷനില്‍ എത്തിക്കഴിഞ്ഞാല്‍ അതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ അതുമായി ബന്ധപ്പെട്ട്‌ പല ഓപ്ഷനുകളും നിങ്ങള്‍ക്കു കാണാം. അതില്‍ Export Password ല്‍ ക്ലിക്ക് ചെയ്യുക. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി പാസ്‌വേഡുകള്‍ ഒരു ഫയലില്‍ ഡൗണ്‍ലോഡ് ചെയ്യും. അത് എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.

സ്‌റ്റെപ്പ് 3:

ഒരു കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്, നിങ്ങള്‍ സേവ് ചെയ്ത പാസ്‌വേഡുകള്‍ മാത്രമേ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയുളളൂ എന്നതാണ്. പാസ്‌വേഡുകള്‍ ഫയല്‍ ഇംപോര്‍ട്ട് ചെയ്തു കൊണ്ട് വിവിധ പാസ്‌വേഡുകള്‍ അടങ്ങുന്ന ക്രോം ബ്രൗസറിലേക്ക് നിങ്ങള്‍ക്ക് ഫയല്‍ കൂടി ചേര്‍ക്കാന്‍ കഴിയും. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ വളരെ ലളിതമായ ഒന്നാണ്, ഇതിലൂടെ നിങ്ങള്‍ക്ക് പാസ്‌വേഡുകള്‍ എല്ലാം തന്നെ ഒരുമിച്ചു കിട്ടിയിരിക്കുകയാണ്, ഇനി ഗൂഗിള്‍ ക്രോമില്‍ എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ അത് മറ്റൊരു ഉപകരണത്തില്‍ ഉപയോഗിക്കാന്‍ കഴിയും അല്ലെങ്കില്‍ നിങ്ങളുടെ ഭാവിയിലെ റഫറന്‍സിനു വേണ്ടി അത് സേവ് ചെയ്യാനും കഴിയും.

സ്‌റ്റെപ്പ് 4:

ഇനി നിങ്ങളുടെ ഹാക്കര്‍മാരില്‍ നിന്നും ബ്രൗസറുകള്‍ സുരക്ഷിതമാക്കി എന്ന് ഉറപ്പു വരുത്തുക. കൂടാതെ ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ എല്ലാ അക്കൗണ്ടുകളും റിസ്‌ക്കില്‍ ആയിരിക്കും ലഭിക്കുന്നത്. അതിനാല്‍ പാസ്‌വേഡ് ഉപയോഗിച്ച് ക്രോം സുരക്ഷിതമാക്കുക.

ജിയോയെ കടത്തിവെട്ടി, എയര്‍ടെല്ലിന്റെ പുതുക്കിയ 449 രൂപ പ്ലാനില്‍ വമ്പന്‍ ഡേറ്റ ഓഫര്‍

Most Read Articles
Best Mobiles in India
Read More About: google tips password how to

Have a great day!
Read more...

English Summary

Method to Download Your Passwords in Google Chrome