ആർക്കും ഊഹിക്കാൻ പോലും പറ്റാത്ത പാസ്സ്‌വേർഡ് ഉണ്ടാക്കാനിതാ ചില സൂത്രങ്ങൾ!


മുമ്പൊരിക്കൽ ഇവിടെ സുരക്ഷിതമായ ഒരു പാസ്‌വേഡ് എങ്ങനെ ഉണ്ടാക്കാം എന്നതിനെ കുറിച്ച് ചില നിർദേശങ്ങൾ പങ്കുവെച്ചിരുന്നു. അതിലേക്ക് കുറച്ചുകൂടെ കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ഉദ്ദേശിക്കുകയാണ് ഇവിടെ.

Advertisement

പലപ്പോഴും ഓര്‍ത്തിരിക്കാന്‍ പ്രയാസമായിരിക്കുമെങ്കിലും ഇത്തരം പാസ്‌വേഡുകള്‍ ഒരുക്കേണ്ടത് ഇന്നത്തെ കാലത്ത് അത്യാവശ്യമാണ് എന്നതിനാൽ സുരക്ഷിതമായ പാസ്‌വേഡുകള്‍ ഉണ്ടാക്കാനുള്ള 7 മാര്‍ഗങ്ങള്‍ ചുവടെ കൊടുക്കുന്നു.

Advertisement

എണ്ണം എത്ര വേണം?

നിലവിൽ സാധാരണ ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ പാസ്‌വേഡിന് ചുരുങ്ങിയത് 8 കാരക്റ്ററുകളെങ്കിലും ഉണ്ടാവണമെന്ന് നിര്‍മന്ധമുണ്ട്. പക്ഷെ 14 കാരക്റ്ററുകള്‍ വരെയുള്ള പാസ്‌വേഡുകള്‍ കൂടുതല്‍ സുരക്ഷിതമാണ്. വെബ്സൈറ്റുകള്‍ അനുവദിക്കുമെങ്കില്‍ 25 കാരക്റ്ററുകള്‍ വരെ കൊടുക്കാം. സാധാരണ നിലയില്‍ ഇത്തരം അക്കൗണ്ടുകള്‍ ഹാക് ചെയ്യാന്‍ കഴിയില്ല എന്നതാണ് കാരണം.

ഇടകലർത്തി കൊടുക്കുക

പാസ്‌വേഡ് ഉണ്ടാക്കുമ്പോൾ അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളുമെല്ലാം ഇടകലര്‍ത്തിയുള്ള പാസ്‌വേഡുകള്‍ നിര്‍മിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. കൂടെ ചെറിയക്ഷരവും വലിയക്ഷരവും ഇടകലര്‍ത്തി കൊടുക്കുകയും ചെയ്യണം.

ഒഴിവാക്കേണ്ട വാക്കുകൾ

പൊതുവേ ഡിക്ഷണറിയില്‍ കാണുന്ന നല്ല വാക്കുകള്‍ പരമാവധി ഒഴിവാക്കുകയാണ് നല്ലത്. ഇത്തരം വാക്കുകള്‍ക്കിടയില്‍ അക്കങ്ങളോ അടയാളങ്ങളോ നല്‍കിയാലും ഹാക്‌ചെയ്യാന്‍ എളുപ്പമാണ് എന്നതാണ് കാരണം.

അക്കങ്ങൾ, അടയാളങ്ങൾ ചേർക്കുക

അതുപോലെ പാസ്‌വേഡില്‍ അക്ഷരങ്ങള്‍ വരുന്ന സ്ഥലങ്ങളില്‍ സമാനമായ അക്കങ്ങളോ അടയാളങ്ങളോ നല്‍കുന്നതും നല്ല ഒരു ഓപ്ഷൻ ആണ്. ഒരു ഉദാഹരണത്തിണ് 'S' എന്ന ഇംഗ്ലീഷ് അക്ഷരം വരുന്നിടത്ത് 5ഉം എസ് എന്ന അക്ഷരം വരുന്നിടത്ത് ഡോളര്‍ അടയാളവും നല്‍കുക.

വ്യക്തിപരമായ പേരുകൾ, സ്ഥലങ്ങൾ ഒഴിവാക്കുക

ഒരു കാരണവശാലും വീട്ടുപേര്, സ്ഥലപ്പേര്, കമ്പനിയുടെ പേര് തുടങ്ങിയവ ഒരിക്കലും പാസ്‌വേഡായി നല്‍കരുത്. അതുപോലെ നിങ്ങളുടെ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരും ഒഴിവാക്കേണ്ടതാണ്. ഇതോടൊപ്പം പരിചിതമായ മറ്റുവാക്കുകളും പാസ്‌വേഡായി ഉപയോഗിക്കരുത് എന്ന് ഓർമ്മപ്പെടുത്തട്ടെ.

പല അക്കൗണ്ടുകൾക്കും വ്യത്യസ്ത പാസ്‌വേർഡുകൾ നൽകുക

നിങ്ങളുടെ വിവിധ അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്‌വേഡുകള്‍ നല്‍കരുത്. അത് തീർത്തും മണ്ടത്തരം ആണ്. ജി മെയില്‍ അക്കൗണ്ട്, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയവയ്‌ക്കെല്ലാം വേറെ വേറെ പാസ്‌വേഡ് നൽകുന്നതാണ് നല്ലത്.

ഫോൺ ലോഗിൻ

ഇന്ന് ജിമെയില്‍ ഉള്‍പ്പെടെ പല സര്‍വീസുകളും ഇരട്ടപാസ്‌വേഡ് സംവിധാനം അനുവദിക്കുന്നുണ്ട്. ആദ്യമായി ഒരു സിസ്റ്റത്തില്‍ നിന്ന് അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ റജിസ്‌ട്രേഡ് ഫോണ്‍ നമ്പറിലേക്ക് ഒരു കോഡ് അയച്ചുതരും ഇവ. ഈ കോഡ് എന്റര്‍ ചെയ്താല്‍ മാത്രമേ അക്കൗണ്ട് തുറക്കാന്‍ സാധിക്കുകയുള്ളൂ. ഇതും പാസ്‌വേഡ് സുരക്ഷ കൂട്ടും.

ഒരു ലിറ്റര്‍ വെള്ളത്തില്‍ 300 കിലോമീറ്റര്‍ ഓടുന്ന കാര്‍; അത്ഭുത കണ്ടുപിടുത്തവുമായി ഐഐടി വിദ്യാര്‍ത്ഥികള്‍

Best Mobiles in India

English Summary

Methods to Create a Strong Password.