ഫോണ്‍ ശരിയായി ചാര്‍ജ്ജ് ചെയ്യുന്നില്ലേ? പരിഹരിക്കാന്‍ 9 വഴികള്‍...


നിങ്ങളുടെ ഫോണിന്റെ ബാറ്ററി ശരിയായി ചാര്‍ജ്ജ് അകാതിരിക്കുന്ന സാഹചര്യം നിങ്ങള്‍ പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ടാകും. എന്നാല്‍ അപ്പോള്‍ തന്നെ നിങ്ങള്‍ തീരുമാനിക്കും ഫോണ്‍ ചാര്‍ജ്ജറിന് അല്ലെങ്കില്‍ ബാറ്ററിക്ക് എന്തോ കേടു വന്നു എന്ന്.

Advertisement

ഗാലക്‌സി നോട്ട് 7: ലോഞ്ച് ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം!!!

തീരുമാനത്തില്‍ എത്തുന്നതിനു മുന്‍പ് ഇതിനെ കുറിച്ച് നന്നായി ഒന്ന് ആലോചിക്കുകയും പല വിധത്തില്‍ പരിശോധിക്കുകയും വേണം.

Advertisement

പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഈ പ്രശ്‌നം പരിഹരിക്കാനായി ഇവിടെ കുറച്ചു ടിപ്സ്സുകള്‍ പറയാം.

വൈഫൈ സിഗ്നല്‍ എങ്ങനെ വര്‍ദ്ധിപ്പിക്കാം?

ലിന്റ് അല്ലെങ്കില്‍ പോടി മാറ്റുക

നിങ്ങള്‍ ഫോണ്‍ ജീന്‍സിന്റെ പോക്കറ്റില്‍ ഇടുന്ന ശീലം ഉണ്ടെങ്കില്‍ ജീന്‍സില്‍ നിന്നും വരുന്ന ലിന്റ് അല്ലെങ്കില്‍ പൊടി ഒരു കാരണമാകുന്നു. പോക്കറ്റിലെ ലിന്റ് യൂഎസ്ബി ചാര്‍ജ്ജിങ്ങ് പോര്‍ട്ടില്‍ പ്രശ്‌നമുണ്ടാക്കാം, കൂടാതെ പോടിയും പ്രശ്‌നമുണ്ടാക്കാം.

കേബിളുകള്‍ മാറ്റുക

ഒരു കേബിള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് വ്യത്യസ്ഥ യുഎസ്ബി കേബിളുകള്‍ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാവുന്നതാണ്. അങ്ങനെ മനസ്സിലാക്കാം നിങ്ങളുടെ ഫോണിനാണോ അഡാപ്ടറിനാണോ പ്രശ്‌നമെന്ന്.

വ്യത്യസ്ഥ അഡാപ്ടറുകള്‍

നിങ്ങളുടെ കേബിളിന് പ്രശ്‌നം ഇല്ലെങ്കില്‍ അടുത്തതായി അഡാപ്ടര്‍ പരിശോധിക്കുക. യൂഎസ്ബി കേബിളും അഡാപ്ടറും തമ്മില്‍ എപ്പോഴും വേര്‍പെടുത്തുമ്പോള്‍ യുഎസ്ബി കേബിള്‍ പ്രശ്‌നം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ ഒന്നിലധികം തവണ കണക്ഷന്‍ പരിശോധിക്കുക. കേബിള്‍ മറ്റൊരു അഡാപ്ടറില്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ പ്രശ്‌നം അഡാപ്ടറിനാണെന്ന് ഉറപ്പിക്കാം.

ബാറ്ററി മാറ്റുക


നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ സഹിതം വരുന്ന ബാറ്ററി അധികനാള്‍ നിലനില്‍ക്കില്ല. അത് നിങ്ങളുടെ ബാറ്ററിയുടെ ഡിസ്ച്ചാര്‍ജ്ജും റീച്ചാര്‍ജ്ജും ആശ്രയിച്ചിരിക്കും. പ്രശ്‌നമായ ബാറ്ററികള്‍ കണ്ടു പിടിക്കാന്‍ എളുപ്പമാണ്. ബാറ്ററി വീര്‍ത്തിരിക്കുകയോ ലീക്ക് ചെയ്യുകയോ കണ്ടാല്‍ അത് പെട്ടെന്നു തന്നെ മാറ്റേണ്ടതാണ്.

ശരിയായ ചാര്‍ജ്ജിങ്ങ് സ്ഥാനം കണ്ടെക്കുക

യൂഎസ്ബി ചാര്‍ജ്ജിങ്ങും വയര്‍ലെസ് ചാര്‍ജ്ജിങ്ങും ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് വാള്‍ സോക്കറ്റ് ഉപയോഗിക്കുന്നതാണ്, ഇത് രണ്ടിരട്ടി വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യുന്നതാണ്. എന്നാല്‍ ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് അഡാപ്ടര്‍ ആണെങ്കില്‍ അഞ്ചിരട്ടി വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യുന്നതായിരിക്കും.

ബാറ്ററി കാലിബ്രേറ്റ് ചെയ്യുക

ഫോണിന്റെ ബാറ്ററി പ്രകടനം തെറ്റാണ് എന്ന് തോന്നിയാല്‍ അതായത് ഒരു മണിക്കൂറില്‍ 2% വരെ ചാര്‍ജ്ജ് ആകുന്നുളളൂ എങ്കില്‍ ബാറ്ററി കാലിബ്രേറ്റ് ചെയ്യുന്നത് വളരെ നല്ലതായിരിരിക്കും.

വാട്ടര്‍ ഡാമേജ്

വെളളത്തില്‍ വീണശേഷം ഫോണ്‍ ബാറ്ററി ചാര്‍ജ്ജാകുന്നില്ല എങ്കില്‍ ഇത് പരീക്ഷിക്കാന്‍ നിരവധി ഓപ്ഷനുകള്‍ ഉണ്ട്. ഏറ്റവും നല്ലത് ബാറ്ററി മാറ്റുന്നതു തന്നെയാണ്. വാട്ടര്‍ ഡാമേജ് തടയുന്നതാണ് ഏറ്റവും സുരക്ഷിതം.

ഡിവൈസ് സ്വിച്ച് ഓഫ് ചെയ്യുക

ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന സമയത്ത് ബാറ്ററി ഇന്റെന്‍സീവ് ആപ്‌സ്സോ ഫീച്ചേഴ്‌സോ ഉപയോഗിച്ചാല്‍ അത് ബാറ്ററിയെ ബാധിക്കുന്നതാണ്. ഫോണ്‍ ചാര്‍ജ്ജ് ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് 100% ബ്രൈറ്റ്‌നെസ്സില്‍ വീഡിയോ കാണുകയാണെങ്കില്‍ ഫോണ്‍ ചാര്‍ജ്ജാകാന്‍ തീര്‍ച്ചയായും കൂടുതല്‍ സമയം എടുക്കുന്നതാണ്. അതു കൊണ്ട് ചാര്‍ജ്ജ് ചെയ്യുന്ന സമയം ഒന്നുങ്കില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക അല്ലെങ്കില്‍ കണക്ടിവിറ്റികള്‍ ഓഫ് ചെയ്യുക.

പുതിയ സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റ്

പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളോ സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റുകളോ ചെയ്താല്‍ തീര്‍ച്ചയായും അത് ഫോണ്‍ ബാറ്ററിയെ ബാധിക്കുന്നതാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് വേര്‍ഷനുമായി എല്‍ജി V20

ലെനോവോ K5 നോട്ട്, ഷവോമി മീ മാക്‌സ് ഏതു 4ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങും?

പാനസോണിക്കിന്റെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍!!!

Best Mobiles in India

English Summary

You might have faced a situation where your phone's battery is not charging properly. You might immediately come to the conclusion that your phone's charger or the battery is damaged.