പഴയ ഫോണുകള്‍ കൊണ്ട് ചെയ്യാവുന്ന വിസ്മയാവഹമായ കാര്യങ്ങള്‍....!


ഈ ആധുനിക യുഗത്തില്‍, ഒരു പുതിയ ഹാന്‍ഡ്‌സെറ്റ് സ്വന്തമാക്കുന്ന പോലെ സന്തോഷം മറ്റൊന്നുമുണ്ടാകില്ല. ആന്‍ഡ്രോയിഡ് ആണെങ്കിലും കൊതിപ്പിക്കുന്ന ഐഫോണാണെങ്കിലും പുതിയ ഫോണ്‍ എന്നാല്‍ വേഗതയേറിയ ഇന്റര്‍ഫേസും, പരിഷ്‌ക്കരിച്ച ഒഎസും, ഒരു പിടി പുതിയ സവിശേഷതകളുമാണ്.

Advertisement

പുതിയ ഫോണ്‍ ഒരു ആഘോഷമാണെങ്കില്‍, ഇത്ര കാലം നിങ്ങളെ വിശ്വസ്തതയോടെ സേവിച്ച ഹാന്‍ഡ്‌സെറ്റിന് എന്താണ് സംഭവിക്കാന്‍ പോകുന്നത്? എവിടെയങ്കിലും നിങ്ങള്‍ക്ക് സുരക്ഷിതമായി അത് വയ്ക്കാവുന്നതാണ് അല്ലെങ്കില്‍ നിങ്ങള്‍ക്കത് വില്‍ക്കാവുന്നതാണ്. പക്ഷെ ഈ പഴയ ഫോണിന്റെ സാധ്യതകള്‍ എന്തെല്ലാമായിരിക്കും?

Advertisement

സത്യത്തില്‍ നിങ്ങള്‍ക്ക് അനേകം കാര്യങ്ങള്‍ പഴയ ഹാന്‍ഡ്‌സെറ്റ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്, ഇവ വില്‍ക്കുകയല്ലാതെ. പഴയ ഹാന്‍ഡ്‌സെറ്റ് എന്ത് ചെയ്യുമെന്ന് അത്ഭുതപ്പെടുന്നുണ്ടെങ്കില്‍, ഇതാ നിങ്ങള്‍ക്കായി 5 മാര്‍ഗ്ഗങ്ങള്‍.

1

നിങ്ങളുടെ ഫോണിന്റെ സ്‌ക്രീന്‍ 5 ഇഞ്ചില്‍ കൂടുതലുളള ഫാബ്‌ലറ്റ് വിഭാഗത്തില്‍ വരുന്ന ഹാന്‍ഡ്‌സെറ്റാണെങ്കില്‍, ഒരു ആപിന്റെ സഹായത്തോടെ ക്ലൗഡ് മുഖേനെ സ്‌ക്രീനിലേക്ക് നിങ്ങളുടെ പ്രിയപ്പെട്ട ഫോട്ടോകള്‍ എത്തുന്ന ഒരു ഡിജിറ്റല്‍ ഫോട്ടോ ഫ്രെയിം ആക്കാവുന്നതാണ്. ഹാന്‍ഡ്‌സെറ്റ് താങ്ങി നിര്‍ത്തുന്നതിനായി ചിലവില്ലാത്ത സ്റ്റാന്‍ഡും ഡേഫ്രെയിം ആപും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ കാര്യം അനായാസം ചെയ്യാവുന്നതാണ്.

 

2

ആന്‍ഡ്രോയിഡ് ഫോണാണെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നിങ്ങള്‍ക്ക് ധാരാളം ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എമുലേറ്ററുകള്‍ ഉപയോഗിച്ച് ഇതിനെ കണ്‍സോള്‍ പോലുളള സിസ്റ്റമാക്കി രൂപപ്പെടുത്താവുന്നതാണ്.

 

3

നിങ്ങളുടെ പുതിയ ഫോണ്‍ ചില സമയങ്ങളില്‍ അപ്രതീക്ഷിതമായ പെരുമാറ്റങ്ങള്‍ നടത്താനും ഷട്ട് ഡൗണ്‍ ആകാനും ഇടയുണ്ട്. ഇത്തരം അവസരങ്ങളില്‍ നിങ്ങളുടെ പുതിയ ഹാന്‍ഡ്‌സെറ്റ് സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് വരെ ഒരു ബാക്ക്അപ്പ് ആയി പഴയ ഫോണിനെ കരുതാവുന്നതാണ്.

 

4

വീട്ടില്‍ സംഗീതം കേള്‍ക്കുന്നതിനായി ഇപ്പോഴും നിങ്ങളുടെ പ്രധാന ഫോണിനെ ആശ്രയിക്കേണ്ടതില്ല. പഴയ ഫോണിലെ മെമ്മറി ഒഴിവാക്കി, നിങ്ങളുടെ പ്രിയപ്പെട്ട ട്രാക്കുകള്‍ നിറച്ച് ഹോം മ്യൂസിക്ക് സിസ്റ്റമാക്കി ഇതിനെ മാറ്റാവുന്നതാണ്.

5

നിങ്ങള്‍ പഴയ ഫോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചെങ്കില്‍, ഒരു പോര്‍ട്ടബിള്‍ ബുക്ക് ആക്കി ഇതിനെ മാറ്റാവുന്നതാണ്. സ്വയം- സഹായക ട്യൂട്ടോറിയലുകള്‍ മുതല്‍ പ്രശസ്തരായ എഴുത്തുകാരുടെ നോവലുകള്‍ വരെ ഓണ്‍ലൈനില്‍ ഇ-ബുക്കുകളായി നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

 

Best Mobiles in India

English Summary

Planning to Retire Your Old Smartphone? Here are Awesome Things You Could Do With it.