ചാരപ്പണിയെടുക്കും സോഫ്റ്റ്‍വെയര്‍


എങ്ങനെയാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്? അവര്‍ക്ക് തെളിവുകള്‍ ലഭിക്കുന്നത് എങ്ങനെയാണ്? ടെക്‌നോളജിയുടെ സഹായത്തോടെ തന്നെയാണ് ഇവര്‍ കേസ് അന്വേഷിക്കുന്നത്. ശ്രീശാന്തിന്റെ കേസ് ഉദാഹണമായി എടുക്കാം. അതും ഫോണുകളുടെ സഹായത്തോടെയാണവര്‍ കേസ് അന്വേഷിക്കുന്നത്

Advertisement

70-തോളം ഫോണുകളാണ് ഇവര്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ടവരുടെയും, സംശയം ഉള്ളവരുടെയും ഫോണുകള്‍ ഇവരുടെ നിരീക്ഷണത്തിലാണ്. വാട്ട് അപ്ലിക്കേഷന്‍, ബ്ലാക്ക്ബെറി മെസേജ് എന്നീ സോഫ്റ്റ്‍വേറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. അവര്‍ ഫോണില്‍ എന്തൊക്കെ ചെയുന്നുവോ അത് പൊലീസിന് ലഭിക്കും. കൂടാതെ എല്ലാം സന്ദേശങ്ങളും ബ്ലാക്ക്ബെറിമെസേജ് സോഫ്റ്റ്‍വേറിലുടെയാണ് ആദ്യം കടന്ന് പോകുക ഈ വിവരങ്ങള്‍ സോഫ്റ്റ്‍വേര്‍ വെബ്സൈറ്റില്‍ ശേഖരിച്ചുവയ്ക്കുകയും ചെയ്യുന്നു.

Advertisement

ഈ അപ്ലിക്കേഷനുകള്‍ ഒരുതരം ചാരപ്പണിയാണ് എടുക്കുന്നത്. ഒരു ഫോണില്‍ ഈ അപ്ലിക്കേഷന്‍ കയറ്റിയാല്‍ ട്രാക്ക് ചെയ്യല്‍ തുടങ്ങാം. ഈ അപ്ലിക്കേഷന് ഒരേസമയം ഒരു ഫോണിനെ മാത്രമേ ട്രാക്ക് ചെയ്യാന്‍ കഴിയൂ. ഒന്നില്‍ കൂടുതല്‍ ഫോണുകളെ ട്രാക്ക് ചെയ്യാന്‍ കഴിയില്ല. ഇപ്പോള്‍ നടക്കുന്ന നിരവധി കേസുകള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാറുണ്ട്.

Best Mobiles in India

Advertisement