പോർട്ടൈറ്റ് മോഡ് ഇല്ലാത്ത ഫോണുകളിൽ എങ്ങനെ പോർട്ടൈറ്റ് മോഡ് പ്രവർത്തിപ്പിക്കാം?


റെഡ്മി നോട്ട് 5, നോട്ട് 5 പ്രൊ എന്നീ മോഡലുകൾ ഇറങ്ങിയപ്പോൾ രണ്ടിനും ഒടുക്കത്തെ തിരക്ക്. വാങ്ങാൻ പോയിട്ട് ഒന്ന് കാണാൻ പോലും കിട്ടാത്ത അവസ്ഥ. നോട്ട് 5 പ്രൊ വാങ്ങൽ എന്തായാലും പെട്ടെന്ന് നടക്കില്ല എന്ന് മനസ്സിലാക്കിയതോടെ പ്രൊ ഇല്ലെങ്കിൽ വേണ്ട നോട്ട് 5 തന്നെ വാങ്ങാം എന്ന ചിന്ത അവസാനം ആ മോഡൽ വാങ്ങുന്നതിലേക്ക് എത്തിച്ചു. അങ്ങനെ ഒരുവിധത്തിൽ റെഡ്മി നോട്ട് 5 ഒപ്പിച്ചു.

Advertisement

ഫോൺ കയ്യിൽ കിട്ടിയതോടെ അതിന്റെ ഡിസ്പ്ളേ ഭംഗിയും 18:9 അനുപാതത്തിന്റെയും വളഞ്ഞ വശങ്ങളുടെയും ഭംഗിയുമെല്ലാം നോക്കിയിരുന്ന് നാലാളുകളെ കാണിച്ചതിന് ശേഷം ഉപയോഗിക്കാൻ തുടങ്ങി. അപ്പോഴാണ് സുഹൃത്തിന്റെ കയ്യിൽ റെഡ്മി നോട്ട് 5 പ്രൊ കണ്ടത്. അതിൽ എടുത്ത മനോഹരമായ പോർട്രയ്റ്റ് ചിത്രങ്ങൾ കണ്ടതോടെ ഒന്ന് വിഷമമായി. തലകുത്തി മറഞ്ഞു ശ്രമിച്ചിട്ടും പോർട്രയ്റ്റ് മോഡ് ഇതിൽ കിട്ടുന്നില്ല. കിട്ടില്ലല്ലോ അത് തന്നെ കാരണം.

Advertisement

എന്നാൽ ശ്രമങ്ങൾ അവിടെ ഉപേക്ഷിക്കാൻ തയ്യാറായില്ല. ക്യാമറ 2 api ഒപ്പിച്ചാൽ ഒരു ഗൂഗിൾ ക്യാം മോഡിന്റെ സഹായത്തോടെ പോർട്രയ്റ്റ് മോഡ്, ബൊക്കെ എഫക്റ്റ് എന്നിവയെല്ലാം സാധ്യമാകും എന്നറിയാം. സാധ്യമാകും എങ്കിലും അത് എന്തുമാത്രം വിജയകരമാകുമോ എന്നറിയില്ല. എന്തായാലും xda യിൽ കയറിനോക്കുന്നത് നിർത്തിയില്ല. എന്നാണ് റെഡ്മി നോട്ട് 5 ത്രെഡ് തുറക്കുന്നത് എന്നറിയാൻ എന്നും കയറി നോക്കി. അങ്ങനെ നോട്ട് 5 ത്രഡ് തുറന്നു.

പക്ഷെ പലരും പരീക്ഷിച്ചു നോക്കിയിട്ടും വേണ്ടത്ര ഒരു ഫലം കിട്ടിയില്ല എന്ന റിപ്പോർട്ടുകൾ അല്പം നിരാശയിലാക്കി. എന്നാലും വേണ്ടിയില്ല, ക്യാമറ 2 api ഒന്ന് ഇൻസ്റ്റാൾ ചെയ്തു നോക്കിയാലോ എന്ന് വിചാരിച്ചു. അതിന് ഇനി ബൂട്ട്ലോഡ്ർ അൺലോക്ക് ചെയ്യണം, twrp ചെയ്യണം, റൂട്ട് ചെയ്യണം.. പണികൾ ഏറെയുണ്ട്. എല്ലാ ഫയലുകളും ഡൗൺലോഡ് ചെയ്തു. തയ്യാറെടുപ്പുകൾ നടത്തുമ്പോഴാണ് miui 9.5 അപ്ഡേറ്റ് വരുന്നത്. കുറച്ചു കഴിഞ്ഞാൽ ഇനി ഓറിയോ അപ്ഡേറ്റും വന്നേക്കും. എന്നാൽ പിന്നെ അതെല്ലാം കഴിഞ്ഞ ശേഷം miui ഓറിയോ ഒക്കെ ഒന്ന് ആസ്വദിച്ച ശേഷം മതി ഈ കാമറ 2 api പരിപാടി എന്ന് കരുതി മാറ്റിവെച്ചു.

Advertisement

അപ്പോഴും resurrection remixഉം AOSPയും എല്ലാം തന്നെ എന്നെ കൊതിപ്പിക്കുന്നുണ്ടായിരുന്നു. ഈയടുത്തിടെ അവയുടെ ഒഫീഷ്യൽ റെഡ്മി നോട്ട് 5 ഓറിയോ റോം വേർഷനുകൾ ഇറങ്ങിയപ്പോൾ ഒന്നുകൂടെ ആഗ്രഹമായി. എങ്കിലും പിടിച്ചു നിന്നു. miui ഓറിയോ വരട്ടെ. അതൊന്ന് ആസ്വദിച്ച ശേഷം മറ്റു റോമുകൾ പരീക്ഷിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ ഇനി എങ്ങനെ പോർട്ടൈറ്റ് മോഡ് കിട്ടും എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് പഴയ നെക്സസ് 6 ഉപയോഗിച്ച സമയത്ത് അതിലുള്ള ഗൂഗിൾ ക്യാമറയെ ഓർത്തത്. ഇപ്പോഴത്തെ പിക്സൽ ക്യാമറ വരും മുമ്പുള്ള ക്യാമറ വേർഷൻ. അതിൽ പോർട്ടൈറ്റ് മോഡ് ഇല്ലായിരുന്നു. പക്ഷെ lens blur എന്നൊരു സംവിധാനമുണ്ടായിരുന്നു എന്നോർത്തു.

Advertisement

834 രൂപക്ക് റെഡ്മി 5.. ഒപ്പം 100 ജിബി 4ജി ഡാറ്റയും..!!

ഗൂഗിളിൽ കയറി പഴയ ഗൂഗിൾ ക്യാം വേർഷനുകൾ തപ്പിപ്പിടിച്ചു. അവസാനം ആ വേർഷൻ കിട്ടി. അല്പം മാന്വൽ ആയി ചെയ്‌താൽ ബാക്കി ക്യാമറ തന്നെ ചെയ്തുകൊള്ളും. മുൻക്യാമറ ബാക്ക് ക്യാമറ എല്ലാം തന്നെ കിട്ടും. അങ്ങനെ അതിൽ എടുത്ത ചിത്രങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. തൽകാലം ഒരു പോർട്രയ്റ്റ് മോഡ് ഓപ്ഷൻ ലഭിക്കുന്നത് വരെ ഒപ്പിക്കാം. ഇത്തരക്കാർക്ക് ഒന്ന് പരീക്ഷിക്കാം. റെഡ്മി നോട്ട് 5 മാത്രമല്ല, പല മോഡലുകളിലും apk ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം.

Best Mobiles in India

English Summary

Portrait Mode on Non Supported Devices Like Redmi Note 5.