ഡിലീറ്റ് ചെയ്ത നമ്പർ നിമിഷങ്ങൾക്കകം ഫോണിൽ കിട്ടാൻ!


മഴയിൽ കുടുങ്ങി നിൽക്കുമ്പോൾ അടിയന്തിരമായി ഒരാളെ വിളിക്കാനായി നോക്കുമ്പോഴാണ് ആ നമ്പർ ഡിലീറ്റ് ചെയ്തുപോയ കാര്യം ഓർമ്മയിൽ വരുന്നത് എങ്കിൽ എന്തുചെയ്യണം?. ആൻഡ്രോയ്ഡ് ഫോണിൽ അതിന് പരിഹാരമുണ്ട്. ഇവിടെ ഡിലീറ്റ് ചെയ്ത കോണ്‍ടാക്റ്റുകള്‍ ജിമെയില്‍ ഉപയോഗിച്ച് എങ്ങനെ വീണ്ടെടുക്കാം എന്നു നോക്കാം. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണം ജിമെയില്‍ അക്കൗണ്ടുമായി സമന്വയിപ്പിച്ചിരിക്കുന്നുണ്ടോ എന്ന് ആദ്യം ശ്രദ്ധിക്കുക. എങ്കില്‍ ഈ ചുവടെ കൊടുത്തിരിക്കുന്ന ഘട്ടങ്ങള്‍ പാലിക്കുക.

Advertisement

ചെയ്യേണ്ടത്

ഇതിനായി ആദ്യം ജിമെയില്‍ ലോഞ്ച് ചെയ്യുക. ശേഷം അടുത്തതായി ജിമെയില്‍> കോണ്‍ടാക്റ്റ്‌സ്> മുകളില്‍ ഇടതു ഭാഗത്ത് കാണുന്ന ഡ്രോപ്പ് ഡൗണ്‍ മെനുവിലേക്കു പോവുക. ഇപ്പോള്‍ ഇടതു ഭാഗത്തെ ഇന്റര്‍ഫേസിലായി, കോണ്‍ടാക്റ്റുകളുടെ ഒരു ലിസ്റ്റ് കാണാം, 'More> Restore' ലേക്ക് ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങള്‍ക്ക് ഒരു പോപ് അപ്പ് മെനു കാണാം. ഇനി നിങ്ങള്‍ക്ക് സമയവും 30 ദിവസത്തെ കോണ്‍ടാക്റ്റ് ലിസ്റ്റും റീസ്‌റ്റോര്‍ ചെയ്യാനായി തിരഞ്ഞെടുക്കാവുന്നതാണ്. ഇനി അവസാനമായി 'Restore'ല്‍ ക്ലിക്ക് ചെയ്യുക. ഇത്രയേ ഉളളൂ.

Advertisement
കോണ്‍ടാക്റ്റുകള്‍ നഷ്ടപ്പെടുന്നത് തടയാന്‍

ഇനി ആന്‍ഡ്രോയിഡില്‍ നിന്നും കോണ്‍ടാക്റ്റുകള്‍ നഷ്ടപ്പെടുന്നത് തടയാന്‍ ഈ ഘട്ടങ്ങള്‍ പാലിക്കുക. ആദ്യം കോണ്ടാക്റ്റ് ആപ്പ് ലോഞ്ച് ചെയ്യുക. തുടർന്ന് ആന്‍ഡ്രോയിഡ് ഉപകരണത്തിലെ 'Contacts' ആപ്പില്‍ പോവുക. ഇനി മെനു ബട്ടണ്‍ അല്ലെങ്കില്‍ 'More' ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ആന്‍ഡ്രോയിഡുകള്‍ അനുസരിച്ച് ഇത് വ്യത്യസ്ഥമാകാം.ശേഷം സിം കാര്‍ഡില്‍ നിന്നും ഡിവൈസിലേക്ക് കോണ്‍ടാക്റ്റുകള്‍ എക്‌സ്‌പോര്‍ട്ട് ചെയ്യുക.

പോകേണ്ട ഓപ്ഷൻ

അതായത് സെറ്റിങ്ങ്‌സ്> കോണ്‍ടാക്റ്റ്> ഇംപോര്‍ട്ട്/ എക്‌സ്‌പോര്‍ട്ട് കോണ്‍ടാക്റ്റ്‌സ്> എക്‌സ്‌പോര്‍ട്ട് ടൂ ടിവൈസ് സ്‌റ്റോറേജ് എന്നിങ്ങനെ. ഇനി ലിസ്റ്റില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യേണ്ട കോണ്‍ടാക്റ്റുകള്‍ തിരഞ്ഞെടുക്കാം. മുകളില്‍ വലതു മൂലയില്‍ കാണുന്ന 'Done' ടാപ്പ് ചെയ്യുക. അതിനു ശേഷം എക്‌സ്‌പോര്‍ട്ട് സ്ഥിരീകരിക്കുക. ഇനി മറ്റൊരു സിം കാര്‍ഡിലേക്ക് കോണ്‍ടാക്റ്റുകള്‍ ഇംപോര്‍ട്ട് ചെയ്യുക. കഴിഞ്ഞു.

ഇമ്പോർട്ട് ചെയ്യുക

നിങ്ങള്‍ക്ക് അത്യാവശ്യമുളള കോണ്‍ടാക്റ്റുകള്‍ മുകളില്‍ പറഞ്ഞ ഘട്ടത്തില്‍ തന്നെ സേവ് ചെയ്തു കഴിഞ്ഞു. ഇനി നിങ്ങളുടെ ഒറിജിനല്‍ സിം കാര്‍ഡ് പുറത്തെടുത്തതിനു ശേഷം ഉപകരണത്തിലേക്ക് മറ്റൊന്ന് ഇടുക. അതിനു ശേഷം സെറ്റിങ്ങ്‌സ്> കോണ്‍ടാക്റ്റ്‌സ്> ഇംപോര്‍ട്ട്/ എക്‌സപോര്‍ട്ട് കോണ്‍ടാക്റ്റുകള്‍> എക്‌സ്‌പോര്‍ട്ട് ടൂ സിം കാര്‍ഡ് എന്നിങ്ങനെ ചെയ്യുക. ഇനി കോണ്‍ടാക്റ്റുകള്‍ തിരഞ്ഞെടുത്ത് സിം കാര്‍ഡിലേക്ക് കോപ്പി ചെയ്തു എന്ന് സ്ഥിരീകരിക്കക.

രക്ഷാപ്രവർത്തനത്തിന് പുതിയ ആപ്പ് എത്തി! ഉപയോഗിക്കേണ്ടത് എങ്ങനെ?

Best Mobiles in India

English Summary

Recovering Contacts Easily in Android Smartphone.