ഫോണിൽ ഒരിക്കൽ ഉപയോഗിച്ച വൈഫൈ പാസ്‌വേഡ് എങ്ങനെ കണ്ടെത്താം?


പലപ്പോഴും നമ്മുടെ ഫോൺ ഒരുപാട് വൈഫൈ കണക്ഷനുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും. ഓട്ടോ സേവ് കണക്റ്റ് അല്ലാത്ത വൈഫൈ നെറ്റ്‌വർക്കിൽ നമ്മൾ വീണ്ടും കണക്റ്റ് ചെയ്യുമ്പോൾ പാസ്സ്‌വേർഡ് ചോദിക്കുമ്പോൾ ആയിരിക്കും ആ പാസ്സ്‌വേർഡ്‌ ഓർമ്മയില്ല എന്ന കാര്യം മനസ്സിൽ വരിക.

Advertisement

പിന്നീട് അതിന്റെ അഡ്മിനെ അല്ലെങ്കിൽ അത് കൊടുക്കുന്ന ആളെ വിളിച്ചു ചോദിച്ചറിയേണ്ടി വരും. ചിലപ്പോൾ ചോദിക്കാൻ പറ്റാത്ത സാഹചര്യവും വരും. എന്തായാലും ഇത്തരം സാഹചര്യത്തിൽ എങ്ങനെ ആ വൈഫൈ പാസ്സ്‌വേർഡ് മനസിലാക്കാം എന്നാണ് ഇവിടെ പറയാൻ പോകുന്നത്.

Advertisement

റൂട്ട് ചെയ്യൽ നിർബന്ധം

ആൻഡ്രോയിഡ് ഫോൺ റൂട്ട് ചെയ്യുന്നത് കൊണ്ടുള്ള ഒരുപാട് ഉപകാരങ്ങളിൽ ഒന്നാണ് ഈ സൗകര്യവും. അതായത് ഈ മാർഗ്ഗം ഉപയോഗിച്ചു വൈഫൈ പാസ്‌വേർഡ് തിരിച്ചെടുക്കണമെങ്കിൽ നിങ്ങളുടെ ഫോൺ റൂട്ട് ചെയ്തിരിക്കണം എന്ന് നിർബന്ധം.

വൈ-ഫൈ കീ റിക്കവറി ഉപയോഗിച്ച്

ആദ്യമായി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസ് റൂട്ട് ചെയ്തു എന്നു ഉറപ്പു വരുത്തണം. അല്ലെങ്കില്‍ ഈ പ്രക്രിയ നടക്കില്ല. റൂട്ടിങ്ങ് പ്രക്രിയ നടന്നു കഴിഞ്ഞാല്‍ നിങ്ങളുടെ ഡിവൈസില്‍ വൈ-ഫൈ കീ റെക്കവറി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

ഇന്‍സ്റ്റലേഷന്‍ ചെയ്തു കഴിഞ്ഞാല്‍ ആപ്പിന് സ്മാര്‍ട്ട്‌ഫോണില്‍ ആക്‌സസ് ചെയ്യാന്‍ അനുവദിക്കുക.

അതിനു ശേഷം നിങ്ങളെ മറ്റൊരു പേജിലേക്ക് കൊണ്ടു പോകുന്നതാണ്, അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ പാസ്‌വേഡ് ഉപയോഗിച്ച് കണക്ട് ചെയ്ത എല്ലാ വൈ-ഫൈ കണക്ഷനുകളും കാണാവുന്നതാണ്.

ഇനി പാസ്‌വേഡ് കോപ്പി ചെയ്ത് വൈ-ഫൈ കണക്ഷന്‍ ലോഗില്‍ ചെയ്യുക. നിങ്ങള്‍ക്ക് പാസ്‌വേഡ് മാറ്റണമെങ്കില്‍ മാറ്റുകയും ചെയ്യാം

 

ഫ്രീ വൈ-ഫൈ പാസ്‌വേഡ് റിക്കവറി ആപ്പ് ഉപയോഗിച്ച്

ആദ്യം നിങ്ങളുടെ റൂട്ട് ചെയ്ത് മൊബൈലില്‍ ഫ്രീ വൈ-ഫൈ പാസ്‌വേഡ് റെക്കവറി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

ഇന്‍സ്റ്റലേഷന്‍ ചെയ്തു കഴിഞ്ഞാല്‍ ആപ്പിനെ നിങ്ങളുടെ ഫോണ്‍ ആക്‌സസ് ചെയ്യാനുളള അനുമതി ലഭിക്കും.

ഈ നടപടിക്രമങ്ങള്‍ എല്ലാം ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ SSD പേര്, പാസ് എന്നിവ അടങ്ങിയ സേവ് ചെയ്ത വൈ-ഫൈ പാസ്‌വേഡ് ലിസ്റ്റ് കാണിക്കും.

നിങ്ങളുടെ ഫോണിന്റെ ചാർജർ ഒറിജിനൽ ആണോ അതോ വ്യാജനോ? എങ്ങനെ കണ്ടെത്താം?

Best Mobiles in India

English Summary

Recovering Lost Wifi Passwords on Android Smartphones.