ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ ആന്‍ഡ്രോയ്ഡില്‍ വിപിഎന്‍ സ്ഥാപിക്കുന്നത് എങ്ങനെ


വിവിധ സെര്‍വറുകളിലേക്ക് അജ്ഞാതമായി സെര്‍വര്‍ റെക്വസ്റ്റ് നടത്താന്‍ സഹായിക്കുന്നത് വിപിഎന്‍ എന്നറിയപ്പെടുന്ന വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക് ആണ്.

Advertisement


ആന്‍ഡ്രോയ്ഡിലും മറ്റേത് ഡിവൈസിലും അജ്ഞാതരായി വെബ് സൈറ്റുകള്‍ തിരയാന്‍ വിപിഎന്‍ സഹായിക്കും.

നിങ്ങളുടെ ഡിവൈസില്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക് സജ്ജമാക്കുന്നതിന് ഏതെങ്കിലും ആപ്പുകളുടെയോ പ്രോക്‌സി സെര്‍വറുകളുടെയോ രൂപത്തിലുള്ള വിപിഎന്‍ സേവനങ്ങള്‍ ആണ് സാധാരണ ഉപയോഗിക്കുന്നത് .

Advertisement

ആന്‍ഡ്രോയിഡില്‍ ഈ സേവനങ്ങള്‍ ആപ്പുകള്‍ വഴിയാണ് സ്വീകരിക്കുക. എന്നാല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയ്്ഡ് ഡിവൈസില്‍ എല്ലാം തന്ന വിപിഎന്‍ ഫീച്ചര്‍ ലഭ്യമാകും. അതിനാല്‍, ആപ്പുകള്‍ ഇല്ലാതെ ആന്‍ഡ്രോയ്ഡില്‍ എങ്ങനെ വിപിഎന്‍ സ്ഥാപിക്കാം എന്നതിനെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്.

പ്രീമിയം സ്‌പെസഫിക്കേഷനില്‍ ഇറങ്ങിയ നൂബിയ Z17S, Z17miniS, പ്രോസസര്‍/ ക്യാമറ മികച്ചതാണോ?

താഴെ പറയുന്ന വഴികളിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ ലഭ്യമാകുന്ന വിപിഎന്‍ ഫീച്ചര്‍ ഉപയോഗിച്ച് ഇത് സാധ്യമാക്കാം.

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ ആന്‍ഡ്രോയ്ഡില്‍ വിപിഎന്‍ സെറ്റ് -അപ്പ് ചെയ്യുന്നത് എങ്ങനെ വളരെ എളുപ്പമാണ് ഈ മാര്‍ഗം. ആന്‍ഡ്രോയ്ഡ് ഡിവൈസില്‍ സ്ഥിരമായി വിപിഎന്‍ സ്ഥാപിക്കുന്നതിന് പ്രാരംഭ സജ്ജീകരണം മാത്രം മതിയാകും.

ഇതിന് ചെയ്യേണ്ട കാര്യങ്ങള്‍

സ്റ്റെപ് 1

ആന്‍ഡ്രോയ്ഡ് ഫോണിലെ മെനുവില്‍ പോയി സെറ്റിങ്‌സ് എടുക്കുക. ഇതില്‍ കാണുന്ന More ഓപ്ഷനില്‍ ക്ലിക് ചെയ്യുക.

സ്റ്റെപ് 2

ഇനി വിപിഎന്നില്‍ ക്ലിക് ചെയ്യുക. ഒന്നും എഴുതാത്ത ഒരു സെറ്റിങ് സ്‌ക്രീന്‍ പ്രത്യക്ഷപ്പെടും.

സ്റ്റെപ് 3

ഇതിന്റെ ഏറ്റവും താഴെ ഇടത് വശത്ത് മൂലയില്‍ കാണുന്ന '+ Add Vpn profile' ബട്ടണില്‍ ക്ലിക് ചെയ്യുക.

സ്റ്റെപ് 4

ഇനി വിപിഎന്നിന് എന്തെങ്കിലും പേര് നല്‍കുക. അതിന് ശേഷം ടൈപ്പ് ഫീല്‍ഡിന് താഴെ നിങ്ങള്‍ക്കാവശ്യമുള്ളത് ഏത് തരം സെര്‍വറാണന്ന് എഴുതുക. അവസാനമായി നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഡിവൈസിന് വേണ്ടി സെറ്റ് ചെയ്യാന്‍ ഏതെങ്കിലും വിപിഎന്‍ അഡ്രസ്സ് നല്‍കുക.

സ്‌റ്റെപ് 5

എല്ലാ ഫീല്‍ഡും പൂരിപ്പിച്ചു കഴിഞ്ഞാല്‍ സേവ് ബട്ടണില്‍ ക്ലിക് ചെയ്യുക. അപ്പോള്‍ വിപിഎന്‍ പ്രത്യക്ഷമാകും . ഇതില്‍ ക്ലിക് ചെയ്ത് യൂസര്‍ നെയിമും പാസ്സ്‌വേഡും നല്‍കി കണക്ടില്‍ ക്ലിക് ചെയ്യുക.

നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഡിവൈസില്‍ ഇപ്പോള്‍ പുറമെ നിന്നുള്ള ഒരു ആപ്പിന്റെ സഹായം ഇല്ലാതെ നോട്ടിഫിക്കേഷന്‍ ബാറില്‍ വിപിഎന്‍ സര്‍വീസ് റണ്‍ ചെയ്യുന്നത് കാണാന്‍ കഴിയും.

ഇങ്ങനെയാണ് ആപ്പില്ലാതെ ആന്‍ഡ്രോയിഡില്‍ വിപിഎന്‍ സെറ്റ് അപ് ചെയ്യുന്നത്. . ഇതിലൂടെ നിങ്ങള്‍ക്ക് സുരക്ഷിതവും സ്വകാര്യവുമായ നെറ്റ്‌വര്‍ക് ഉപയോഗിക്കാന്‍ കഴിയും. ബ്ലോക് ചെയ്ത സൈറ്റുകള്‍ ആകസസ് ചെയ്യാനും നിങ്ങള്‍ കണക്ട് ചെയ്ത നെറ്റ്‌വര്‍ക്കില്‍ നിലവില്‍ ബ്ലോക് ചെയ്തിട്ടുള്ള ആപ്പുകള്‍ ഉപയോഗിക്കാനും ഇതിലൂടെ കഴിയും.

ഒരു പരിധി വരെ ഹാക്കര്‍മാരില്‍ നിന്നും ഡിവൈസിനെ സംരംക്ഷിക്കാനും ഇതിലൂടെ കഴിയും.

Best Mobiles in India

English Summary

Set-up VPN on your mobile without any apps