മെമ്മറി കാര്‍ഡിന്റെ ഈ ടിപ്‌സ് നിങ്ങള്‍ തീര്‍ച്ചയായു അറിയുക!


ഇപ്പോള്‍ എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും കമ്പ്യൂട്ടറുകളിലും എസ്ഡി കാര്‍ഡ് ഉപയോഗിക്കാനുളള സവിശേഷതയുണ്ട്. എസ്ഡി കാര്‍ഡുകള്‍ ഉപയോഗിച്ചാണ് സ്മാര്‍ട്ട്‌ഫോണിന്റെ മെമ്മറി കൂട്ടുന്നത്.

Advertisement

നോക്കിയ 8, 36999 രൂപ: വണ്‍പ്ലസ് 5ല്‍ നിന്നും വ്യത്യാസം എന്താണ് ?

എസ്ഡി കാര്‍ഡിനെ സെക്യുര്‍ ഡിജിറ്റല്‍ കാര്‍ഡ് എന്നാണ് പറയുന്നത്. ഇത് വളരെ വലുപ്പം കുറഞ്ഞതും ഭാരം കുറഞ്ഞതുമാണ്. നിങ്ങള്‍ നിങ്ങളുടെ എസ്ഡി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ ഘട്ടങ്ങള്‍ പാലിക്കുക.

Advertisement

വിന്‍ഡോസില്‍ എങ്ങനെ ഫോര്‍മാറ്റ് ചെയ്യാം...

സ്‌റ്റെപ്പ് 1

നിങ്ങളുടെ കമ്പ്യൂട്ടറില്‍ എസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ടെങ്കില്‍ നേരിട്ട് അതില്‍ കണക്ട് ചെയ്യാം. നിങ്ങള്‍ മൈക്രോ എസ്ഡി കാര്‍ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് എസ്ഡി കാര്‍ഡ് പോര്‍ട്ടില്‍ ഇടാനായി ഒരു അഡാപ്ടറിന്റെ സഹായം വേണം. എന്നാല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ എസ്ഡി കാര്‍ഡ് പോര്‍ട്ടില്ലെങ്കില്‍ എക്‌സ്‌റ്റേര്‍ണല്‍ യുഎസ്ബി കാര്‍ഡ് റീഡര്‍ ഉപയോഗിക്കാം.

സ്‌റ്റെപ്പ് 2

സ്റ്റാര്‍ട്ട് അല്ലെങ്കില്‍ വിന്‍ഡോസ് മെനുവില്‍ ക്ലിക്ക് ചെയ്യുക, അതിനു ശേഷം കമ്പ്യൂട്ടര്‍ എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 3

Devices with Removable Storage list ന്റെ അവസാനം റിമൂവബിള്‍ ഡ്രൈവ് എന്നതില്‍ നിങ്ങള്‍ കമ്പ്യൂട്ടറില്‍ കണക്ട് ചെയ്താല്‍ എസ്ഡി കാര്‍ഡ് കാണാന്‍ സാധിക്കും. എസ്ഡി കാര്‍ഡ് തുറന്ന് നിങ്ങള്‍ ഫോര്‍മാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്‍ഡാണോ എന്ന് പരിശോധിക്കുക. ഇനി കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്ക് മടങ്ങി വരുക.

സ്‌റ്റെപ്പ് 4

എസ്ഡി കാര്‍ഡില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. ആ കാണുന്ന ലിസ്റ്റില്‍ നിന്നും 'ഫോര്‍മാറ്റ്' എന്നത് തിരഞ്ഞെടുക്കുക. ഇത് നിങ്ങളെ ഫോര്‍മാറ്റ് വിന്‍ഡോയില്‍ എത്തിക്കുന്നതാണ്. അതില്‍ 'Capacity' യും ''Allocation unit size'എന്നത് ഡീഫോള്‍ട്ട് ആക്കുക.

ദീപാവലി ഓഫര്‍: ഏത് ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ഐഫോണുകള്‍ ഓഫറില്‍ ലഭിക്കുന്നു !

സ്‌റ്റെപ്പ് 5

ഇൗ വഴിയാണ് ഫയലുകള്‍ സൂക്ഷിക്കുന്നത്. വിവിധ സംവിധാനങ്ങള്‍ വ്യത്യസ്ഥ ഫയലുകള്‍ ഉപയോഗിക്കുന്നു. എസ്ഡി കാര്‍ഡ് മറ്റു ഉപകരണത്തില്‍ ഇട്ട് വായിക്കണം എങ്കില്‍ FAT32 എന്ന ഫയല്‍ സിസ്റ്റം തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 6

OK എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം ഒരു പോപ്പ് അപ്പ് കാണുന്നതാണ്. അതില്‍ നിങ്ങള്‍ക്ക് സ്ഥിരീകരണം നല്‍കാം.

Best Mobiles in India

English Summary

We’ve all been there. Having issues with camera memory cards is nothing new; however, there are a number of things that you can do to help prevent them.