ഫോണിലെ സിഗ്നൽ ശക്തി കൂട്ടാനിതാ ചില എളുപ്പവഴികൾ!


സ്മാര്‍ട്ട്‌ഫോണില്‍ ആവശ്യത്തിന് സിഗ്നല്‍ കിട്ടാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. ഫോണ്‍ കോളുകള്‍ കട്ടാവുക, ഇന്റര്‍നെറ്റ് സ്പീഡ് കുറയുക, ഫോണ്‍കോളുകള്‍ ശരിയായി കേള്‍ക്കാന്‍ കഴിയാതെ വരുക, മെസേജുകള്‍-ഇ-മെയിലുകള്‍ എന്നിവ അയക്കാന്‍ കഴിയാതാവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതുമൂലം അഭിമുഖീകരിക്കേണ്ടി വരും.

Advertisement

സ്മാര്‍ട്ട്‌ഫോണ്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഫോണ്‍ ശരിയായി ഉപയോഗിക്കാന്‍ കഴിയാത്തത് പലപ്പോഴും തലവേദനയാകാറുണ്ട്. ഇതിനൊരു പരിഹാരമില്ലേ? ഉണ്ട്, സിഗ്നല്‍ സ്‌ട്രെങ്ത് മെച്ചപ്പെടുത്തുന്നതിനുള്ള അഞ്ച് വഴികള്‍ നമുക്ക് പരിചയപ്പെടാം.

Advertisement

സ്മാര്‍ട്ട്‌ഫോണിന്റെ അന്റിന മറയ്ക്കുന്ന കവര്‍, കെയ്‌സ് എന്നിവ മാറ്റുക

കവറുകളും കെയ്‌സുകളും ഉപയോഗിക്കുന്നത് സ്മാര്‍ട്ട്‌ഫോണിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നത് ശരിയാണ്. എന്നാല്‍ ഇത് സിഗ്നല്‍ സ്വീകരിക്കാനുള്ള ഫോണിന്റെ ശേഷിയെ ബാധിക്കാന്‍ ഇടയുണ്ട്. ആന്റിന മറയുന്ന വിധത്തില്‍ ഫോണ്‍ പിടിക്കാതിരിക്കാനും ശ്രദ്ധിക്കുക.

സ്മാര്‍ട്ട്‌ഫോണിനും ടവറിനും ഇടയിലുള്ള തടസ്സങ്ങള്‍ നീക്കുക

സ്മാര്‍ട്ട്‌ഫോണിനും ടവറിനും ഇടയിലുള്ള തടസ്സങ്ങള്‍ എങ്ങനെ നീക്കുമെന്ന് ആലോചിച്ച് അത്ഭുതപ്പെടുകയായിരിക്കും നിങ്ങള്‍ എന്ന് അറിയാം. ടവറില്‍ നിന്നുള്ള സിഗ്നല്‍ പല തടസ്സങ്ങളും മറികടന്നാണ് നമ്മുടെ ഫോണില്‍ എത്തുന്നത്. തടസ്സങ്ങള്‍ കൂടുന്നതിന് അനുസരിച്ച് സിഗ്നലിന്റെ ശക്തി കുറയുന്നു.

തടസ്സം മാറ്റാന്‍ ചെയ്യേണ്ടത്

ജനലിന് അരികിലേക്ക് അല്ലെങ്കില്‍ തുറന്ന സ്ഥലത്തേക്ക് നീങ്ങുക

കോണ്‍ക്രീറ്റ്, ലോഹ മതില്‍ അതുപോലുള്ള വസ്തുക്കള്‍ എന്നിവയുടെ അടുത്തുനിന്ന് മാറുക

ഇലക്ട്രോണിക് ഉപകരണങ്ങള്‍, ലോഹ വസ്തുക്കള്‍ എന്നിവയുടെ അടുത്തുനിന്ന് സ്മാര്‍ട്ട്‌ഫോണ്‍ മാറ്റിവയ്ക്കുക

 

ബാറ്ററി ചാര്‍ജ് സംരക്ഷിക്കുക

സിഗ്നല്‍ സ്വീകരിക്കുന്നതിന് സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയില്‍ ആവശ്യത്തിന് ചാര്‍ജ് ഉണ്ടായിരിക്കണം. ചാര്‍ജ് കുറഞ്ഞാല്‍ ഫോണിന് സിഗ്നല്‍ സ്വീകരിക്കാന്‍ കഴിയാതെ വരാം. അതുകൊണ്ട് ചാര്‍ജ് ആവശ്യത്തിനില്ലാത്ത അവസരങ്ങളില്‍ ആവശ്യമില്ലാത്ത ആപ്പുകള്‍, ബ്ലൂടൂത്ത്, വൈ-ഫൈ മുതലായവ ഓഫ് ചെയ്ത് ബാറ്ററി ചാര്‍ജ് സംരക്ഷിക്കുക.

സിംകാര്‍ഡ് പരിശോധിക്കുക

ചിലപ്പോള്‍ പെട്ടെന്ന് ഫോണില്‍ സിഗ്നല്‍ കിട്ടാതെ വരും. സിംകാര്‍ഡിന്റെ തകരാറ് കൊണ്ടാകാം ഇത് സംഭവിക്കുന്നത്. സിംകാര്‍ഡും സിഗ്നലിന്റെ ശക്തിയും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. എത്ര ശ്രദ്ധിച്ചാലും ഫോണിലും സിംകാര്‍ഡിലും പൊടികയറും. അതുകൊണ്ട് ഇടയ്ക്കിടെ സിംകാര്‍ഡ് പുറത്തെടുത്ത് വൃത്തിയാക്കുക. സിഗ്നല്‍ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.

നെറ്റ്‌വർക്ക് മാറിനോക്കുക

4G നെറ്റ്‌വര്‍ക്കിന്റെ ശക്തിക്കുറവും സിഗ്നലിനെ ബാധിക്കാം. ലഭ്യമായ നെറ്റ്‌വര്‍ക്കിലേക്ക് സ്വയം മാറാന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കഴിയും. ഫോണുകള്‍ വേഗതകൂടിയ നെറ്റ്‌വര്‍ക്കാണ് സാധാരണയായി തിരഞ്ഞെടുക്കുന്നത്. നെറ്റ്‌വര്‍ക്ക് മോഡ് സ്വയംക്രമീകരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയും.

ഇന്റർനെറ്റ്, സോഷ്യൽ മീഡിയ ഉപയോഗിച്ച് എങ്ങനെ നിങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്താം? 4 നിർദേശങ്ങൾ

Best Mobiles in India

English Summary

Smartphone Signal Problems and Solutions.