ആന്‍ഡ്രോയിഡ് ഫോണിലെ എസ്എംഎസ് മെസേജുകള്‍ എങ്ങനെ ബാക്കപ്പ് ചെയ്യാം?


സ്മാര്‍ട്ട്‌ഫോണിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്യുന്നത് സ്വാഭാവികം. സ്മാര്‍ട്ട്‌ഫോണ്‍ മെമ്മറി കൂടുന്നതനുസരിച്ച് മെസേജുകള്‍ ഡിലീറ്റ് ചെയ്യേണ്ടി വരുന്നു.

Advertisement

എന്നാല്‍ അറിയാതെ നിങ്ങള്‍ മെസേജുകള്‍ ഡിലീറ്റ് ചെയ്താല്‍ ബാക്കപ്പ് ചെയ്യാനായി പല ഓപ്ഷനുകളും ഇപ്പോള്‍ ഉണ്ട്. എളുപ്പത്തില്‍ നിങ്ങള്‍ക്ക് ക്ലൗഡ് വഴി ബാക്കപ്പ് ചെയ്യാം, അല്ലെങ്കില്‍ മൂന്നാം കക്ഷി ഉപകരണങ്ങള്‍ ഉപയോഗിക്കാം.

Advertisement

ആന്‍ഡ്രോയിഡ് ഫോണില്‍ എസ്എംഎസ് മെസേജുകള്‍ ബാക്കപ്പ് ചെയ്യാനായി ഒരു എളുപ്പ മാര്‍ഗ്ഗം ഇന്നു ഞങ്ങള്‍ ഇവിടെ പരിചയപ്പെടുത്താം. അതിനായി ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് Carbonite SMS Backup and Restore നിങ്ങളുടെ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യേണ്ടതാണ്. അതിനു ശേഷം ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

1. വെല്‍ക്കം സ്‌ക്രീനില്‍ 'Get Started' എന്നത് ടാപ്പ് ചെയ്യുക.

2. ഫയലുകള്‍, കോണ്‍ടാക്റ്റുകള്‍, എസ്എംഎസ്, ഫോണ്‍ കോള്‍ എന്നിവയിലേക്ക് ആക്‌സസ് ലഭിക്കുന്നു. ഈ നാലു പോപ്പ്-അപ്പുകളിലും 'Allow' ടാപ്പ് ചെയ്തു കൊണ്ടിരിക്കുക.

3. 'സെറ്റ് അപ്പ് എ ബാക്കപ്പ്' എന്നതില്‍ ടാപ്പ് ചെയ്യുക.

Advertisement

4. ടെക്സ്റ്റ് മെസേജുകള്‍ മാത്രമാണ് ബാക്കപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ 'ഫോണ്‍ കോള്‍സ്' ഓഫ് ചെയ്യുക.

5. അടുത്തതായി 'Next' എന്നതില്‍ ടാപ്പ് ചെയ്യുക.

6. ഇനി ടൂങ്കിള്‍ ഉപയോഗിച്ച് ബാക്കപ്പ് ചെയ്യേണ്ടത് തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് ഗൂഗിള്‍ ഡ്രൈവോ അല്ലെങ്കില്‍ ഡ്രോപ്പ് ബോക്‌സോ തിരഞ്ഞെടുക്കാം, എന്നാല്‍ ആക്‌സസ് നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ഫോണിന്റെ ടൂങ്കിള്‍ ടേണ്‍ ഓണ്‍ ചെയ്യുക, തുടര്‍ന്ന് ഫയലുകള്‍ സ്വമേധയ പകര്‍ത്താം.

7. നിങ്ങള്‍ ഡീഫോള്‍ട്ട് ഫോള്‍ഡറില്‍ തൃപ്തികരമാണെങ്കില്‍ 'OK' യില്‍ ടാപ്പ് ചെയ്യുക, അല്ലെങ്കില്‍ 'Browse'ല്‍ ടാപ്പ് ചെയ്ത് നിങ്ങള്‍ക്ക് ബാക്കപ്പ് ചെയ്ത് സേവ് ചെയ്യാനുളള ഫോള്‍ഡര്‍ തിരഞ്ഞെടുക്കുക.

Advertisement

8. ഒരിക്കല്‍ ഇതു ചെയ്തു കഴിഞ്ഞാല്‍ 'Next' ല്‍ ടാപ്പ് ചെയ്യുക, അതിനു ശേഷം പോപ്പ് അപ്പില്‍, തുടര്‍ന്ന് 'Yes'ല്‍.

9. നിങ്ങള്‍ക്ക് മുന്നില്‍ ടോങ്കിളുകളില്‍ നിന്നും ഒരു ബാക്കപ്പ് ഷെഡ്യൂള്‍ സജ്ജമാക്കാന്‍ കഴിയും അല്ലെങ്കില്‍ 'Schedule recurring backups to toggle' ടേണ്‍ ഓണ്‍ ചെയ്യുക, ഇനി 'Back Up Now' ടാപ്പ് ചെയ്യുക.

6 സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി ഷാവോമി

Best Mobiles in India

English Summary

We can easily sms messages in our android phone. Backing up SMS messages isn't a built-in feature on Android