ഗൂഗിള്‍ ക്രോമില്‍ ഭാഷ എങ്ങനെ മാറ്റാം?


ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഓപ്പണ്‍ സോഴ്‌സ് വെബ് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. മാര്‍ക്കറ്റ് ഷെയര്‍ കണക്കിലെടുത്താല്‍ ലോകത്തിലെ ഏറ്റവും ജനപ്രീയമായ ബ്രൗസറായിരിക്കാം ഗൂഗിള്‍ ക്രോം.

Advertisement

നിലവില്‍ വ്യത്യസ്ഥ ഭാഷകള്‍ സംസാരിക്കുന്ന വ്യത്യസ്ഥ ആളുകള്‍ ആണ് ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഗൂഗിള്‍ ക്രോമില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് ഭാഷ മാറ്റി മറ്റു ഭാഷകള്‍ ആക്കണമെങ്കില്‍ അതും വളരെ എളുപ്പമാണ്.

Advertisement

ഇന്നത്തെ ഞങ്ങളുടെ ഈ ലേഖനത്തില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ്, മാക് എന്നിവയില്‍ ഗൂഗിള്‍ ക്രോമിലെ ഭാഷ എങ്ങനെ മാറ്റാം എന്നതിനെ കുറിച്ചാണ്. അതിനായി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

ആന്‍ഡ്രോയിഡില്‍ എങ്ങനെ?

1. ആദ്യം ആന്‍ഡ്രോയിഡ് ഫോണിലെ Settings ലേക്കു പോകുക.

2. തിരയുന്നതിനായി മുകളിലുളള മാഗ്നിഫൈയിംഗ് ഗ്ലാസ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ശേഷം Language എന്ന് ടൈപ്പ് ചെയ്യുക.

3. അവിടെ കാണുന്ന ലിസ്റ്റില്‍ നിന്നും Languages തിരഞ്ഞെടുക്കുക.

4. Languages ല്‍ ടാപ്പ് ചെയ്യുക.

5. തുടര്‍ന്ന് Add a language ടാപ്പ് ചെയ്ത് നിങ്ങള്‍ക്ക് ഇഷ്ടമുളള ഭാഷ തിരഞ്ഞെടുക്കുക. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണിന്റെ പതിപ്പ് അനുസരിച്ച് 3 മുതല്‍ 5 വരെയുളള ഘട്ടങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും.

6. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭാഷ മുകളില്‍ കൊണ്ടു വരുന്നതിന് വലതു വശത്തു കാണുന്ന മൂന്നു തിരശ്ചീന ബാര്‍ ഐക്കണ്‍ ഉപയോഗിക്കുക. ഇത് സ്മാര്‍ട്ട്‌ഫോണിന്റെ ഡീഫോള്‍ട്ട് ഭാഷ മാറ്റും.

7. ഇനി ഗൂഗിള്‍ ക്രോം തുറന്നു കഴിഞ്ഞാല്‍ നിങ്ങള്‍ തിരഞ്ഞെടുത്ത ഭാഷയായിരിക്കും കാണുന്നത്.

 

വിന്‍ഡോസില്‍ എങ്ങനെ?

1. ആദ്യം ഗൂഗിള്‍ ക്രോം തുറക്കുക.

2. ഇത് (chrome://settings/?search=language) അഡ്രസ് ബാറില്‍ ടൈപ്പ് ചെയ്യുക, തുടര്‍ന്ന് എന്റര്‍ അമര്‍ത്തുക. കൂടാതെ ഗൂഗിള്‍ ക്രോം (മുകളില്‍ വലതു വശത്ത്)> ക്രമീകരണങ്ങള്‍ എന്നതില്‍ മൂന്ന് ലംബ അടയാളങ്ങളുളള ഐക്കണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്തു കൊണ്ടു നിങ്ങള്‍ക്ക് ഈ പേജില്‍ എത്തിച്ചേരാനാകും. ഈ പേജിന്റെ മുകളിലുളള സെര്‍ച്ച് ബാറില്‍ ഈ ഓപ്ഷന്‍ കണ്ടെത്തുന്നതിന് Language എന്ന് ടൈപ്പ് ചെയ്യുക.

3. തുടര്‍ന്ന് Add languageല്‍ ക്ലിക്ക് ചെയ്യുക.

4. അതിനടുത്തുളള ചെക്ക് ബോക്‌സ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ആവശ്യമുളള ഭാഷ തിരഞ്ഞെടുക്കാം. ശേഷം Add ല്‍ ക്ലിക്ക് ചെയ്യുക.

5. ഇത് ഡീഫോള്‍ട്ട് ഭാഷയായി സജ്ജമാക്കാന്‍ Language എന്നതിന്റെ അടുത്തു കാണുന്ന മൂന്ന് ലംബ അടയാളങ്ങള്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Display Google Chrome in this language എന്നതിലും.

6. ഇനി നിങ്ങള്‍ തിരഞ്ഞെടുത്ത Language എന്നതിന്റെ അടുത്തായി 'Relaunch' കാണാം, അതില്‍ ക്ലിക്ക് ചെയ്യുക. ഇത് ക്രോം റീസ്റ്റാര്‍ട്ട് ചെയ്യുകയും ഒപ്പം നിങ്ങള്‍ തിരഞ്ഞെടുത്ത ഭാഷയിലേക്കു മാറുകയും ചെയ്യും.

 

മാക്കില്‍ എങ്ങനെ?

നിങ്ങളുടെ ഇഷ്ടാനുസൃതമായ ഭാഷ മാറ്റാന്‍ മാക്കിനായുളള ഗൂഗിള്‍ ക്രോം അനുവദിക്കില്ല. ഇവിടെ ഗൂഗിള്‍ ക്രോമില്‍ ഭാഷ മാറ്റണമെങ്കില്‍ മാക്കിലെ സിസ്റ്റം ഡീഫോണ്‍ട്ട് ഭാഷ മാറ്റേണ്ടി വരും. അതിനായി ഈ ഘട്ടങ്ങള്‍ പാലിക്കുക.

1. ഇവിടെ ആദ്യം System preferences തുറന്ന് Language and Region എന്നതിലേക്കു പോകുക.

2. അവിടെ ഇടതു വശത്തു കാണുന്ന '+' ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ഇഷ്ടമുളള ഭാഷ തിരഞ്ഞെടുക്കാം. ഇത് നിങ്ങളുടെ ഡീഫോള്‍ട്ട് ഇമേജായി ഉപയോഗിക്കണോ എന്നു ചോദിക്കുന്ന ഒരു പ്രോംപ്റ്റ് അവിടെ കാണും. അത് സ്വീകരിക്കുക.

3. ഇനി ഗൂഗിള്‍ ക്രോം തുറന്നു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുളള ഭാഷയിലേക്ക് UI മാറി എന്നു കാണാം.

4. മാക്കിനായുളള ഗൂഗിള്‍ ക്രോമില്‍ നിങ്ങള്‍ക്ക് എല്ലാ വെബ്‌സൈറ്റുകളും ഈ ഭാഷയില്‍ വേഗത്തില്‍ മാറാനായി അഡ്രസ് ബാറില്‍ ഇത് (chrome://settings/?search=language) ചേര്‍ക്കുക. അതിനു ശേഷം എന്റര്‍ അമര്‍ത്തുക.

5. നിങ്ങളുടെ പ്രീയപ്പെട്ട ഭാഷ ചേര്‍ക്കുക, ഭാഷയ്ക്ക് അടുത്തുളള മൂന്ന ലംബ അടയാളങ്ങളില്‍ ക്ലിക്ക് ചെയ്യുക. ഒപ്പം ഈ ഭാഷയിലേക്ക് വെബ് പേജുകള്‍ വിവര്‍ത്തനം ചെയ്യുന്നതിനുളള ഓഫര്‍ ചെയ്യുക എന്നു കാണുന്നതിനടുത്തുളള ചെക്ക് ബോക്‌സിലും ക്ലിക്ക് ചെയ്യുക. ഇത് വേഗത്തില്‍ തന്നെ നിങ്ങളുടെ ഇഷ്ടാനുതരണം വെബ് പേജുകളുടെ ഭാഷ മാറ്റും.

 

ഐഫോണിലും ഐപാഡിലും എങ്ങനെ?

1. ഐഒഎസ് ഉപകരണത്തില്‍ ആദ്യം Settings> General> Language & Region എന്നതിലേക്കു പോകുക.

2. Add language ല്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കുക.

3. തുടര്‍ന്ന് വലതു വശത്ത് മുകളില്‍ കാണുന്ന 'Edit' എന്നതില്‍ ക്ലിക്ക് ചെയ്യുക.

4. ഇനി ഡ്രാഗ് ചെയ്ത് നിങ്ങളുടെ ഇഷ്ട ഭാഷ മുകളിലേക്ക് നീക്കാം.

5. ഇത് നിങ്ങളുടെ ഐഫോണിലെ ഡീഫോള്‍ട്ട് ഭാഷ മാറ്റും. ഇനി ഗൂഗിള്‍ ക്രോമില്‍ നോക്കിയാല്‍ ഭാഷ മാറിയതായി കാണാം.

എസിയുള്ള ഹെല്‍മറ്റ് എത്തിക്കഴിഞ്ഞു; ഇനി വിയര്‍ക്കാതെ ബൈക്കോടിക്കാം

Best Mobiles in India

English Summary

Steps To Change Language in Google Chrome