ബുക്ക് ചെയ്ത IRCTC ടിക്കറ്റില്‍ യാത്രക്കാരുടെ പേര് എങ്ങനെ മാറ്റാം?


IRCTC വെബ്‌സൈറ്റ് വഴി നിങ്ങള്‍ ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാറുണ്ടോ? അങ്ങനെ ബുക്ക് ചെയ്യുന്ന സമയത്ത് നിങ്ങള്‍ക്കെന്തെങ്കിലും പിഴവു സംഭവിക്കാറുണ്ടോ? അല്ലെങ്കില്‍ നിങ്ങളുടെ ടിക്കറ്റ് നിങ്ങളുടെ കുടുംബത്തിലെ ആരുടെയെങ്കിലും പേരിലേക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നുണ്ടോ?

Advertisement

IRCTC വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്താല്‍ അതില്‍ മാറ്റം വരുത്താന്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ സാധിക്കുന്നതാണ്. എന്നാല്‍ ഇതില്‍ പ്രധാനമായും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്, യാത്രക്കാര്‍ക്ക് ഒരിക്കല്‍ മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ സാധിക്കുളളൂ.

Advertisement

ഈ സൗകര്യം പ്രയോജനപ്പെടുത്താനായി താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.


സ്റ്റെപ്പ് 1: ആദ്യം ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എടുക്കുക.

സ്റ്റെപ്പ് 2: അതിനു ശേഷം അടുത്തുളള റെയില്‍വേ കൗണ്ടറിലേക്കു പോകുക.

സ്റ്റെപ്പ് 3: ടിക്കറ്റില്‍ യാത്ര ചെയ്യുന്ന ഏതെങ്കിലും ഒരു യാത്രക്കാരന്റെ യഥാര്‍ത്ഥ ഐഡി പ്രൂഫിനോടൊപ്പം അതിന്റെ ഫോട്ടോകോപ്പിയും കൊണ്ടു വരുക.

സ്റ്റെപ്പ് 4: യാത്രക്കാരന്റെ പേര് ടിക്കറ്റില്‍ മാറ്റാന്‍ ഇവിടെ കൗണ്ടര്‍ ഓഫീസറോട് ചോദിക്കാം.

ശ്രദ്ധിക്കുക: ടിക്കറ്റിലെ പേര് മാറ്റാനായി ടിക്കറ്റ് എടുത്ത് 24 മണിക്കൂറിനുളളില്‍ റിസര്‍വേഷന്‍ ഓഫീസില്‍ സന്ദര്‍ശിക്കേണ്ടതാണ്.

നിങ്ങളുടെ കുടുംബത്തിലെ മറ്റൊരു വ്യക്തിക്ക് ടിക്കറ്റ് കൈമാറണം എങ്കില്‍...

Advertisement

നിങ്ങളുടെ രക്തബന്ധത്തില്‍ പെട്ടവരായ അമ്മ, അച്ഛന്‍, സഹോദരി, മകന്‍, മകള്‍, ഭര്‍ത്താവ്, ഭാര്യ തുടങ്ങിയവര്‍ക്ക് അവരുടെ ടിക്കറ്റ് കൈമാറാന്‍ IRCTC അനുവദിക്കുന്നു. ഐആര്‍സിറ്റിസി നിയമം അനുസരിച്ച് ആദ്യം യാത്രക്കാരന്റെ ടിക്കറ്റിന്റെ പ്രിന്റ്ഔട്ട് എടുക്കണം. ഒപ്പം അവരുടെ യഥാര്‍ത്ഥ ഐഡി പ്രൂഫും രക്തബന്ധം തെളിയിക്കുന്ന രേഖയും ഹാജരാക്കണം.

വൈറസുള്ള 22 ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഗൂഗിള്‍ ഒഴിവാക്കി; നിങ്ങളുടെ ഫോണില്‍ ഇവയില്‍ ഏതെങ്കിലുമുണ്ടോ?

Best Mobiles in India

Advertisement

English Summary

Steps to change passengers name in booked IRCTC ticket