ആധാര്‍ കാര്‍ഡിലെ മേല്‍വിലാസം ഓണ്‍ലൈനിലൂടെ എങ്ങനെ തിരുത്താം?


കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ എല്ലാ പൗരന്‍മാര്‍ക്കും നല്‍കിയ 12 അക്ക വിവിധോദ്ദേശ ഏകീകൃത തിരിച്ചറിയല്‍ നമ്പരാണ് ആധാര്‍. യുഐഡിഎഐ (യുണീക് ഐഡന്റിറ്റി) എന്നും ഇതിനെ പറയുന്നു.

Advertisement

ഇന്ന് നമ്മുടെ എല്ലാ ആവശ്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് അത്യാവശ്യമാണ്. ആധാര്‍ കാര്‍ഡിലെ വിശദാംശങ്ങള്‍ ഒരിക്കലും തെറ്റാന്‍ പാടില്ല. എന്നാല്‍ ആധാര്‍ കാര്‍ഡ് കിട്ടിക്കഴിഞ്ഞാല്‍ ധാരാളം കാഡുകളില്‍ തെറ്റുകള്‍ കാണാറുണ്ട്.

Advertisement

ഇപ്പോള്‍ ആധാര്‍ കാര്‍ഡിലെ എല്ലാ തെറ്റുകളും ഓണ്‍ലൈന്‍ വഴി തന്നെ നിങ്ങള്‍ക്കു തിരുത്താവുന്ന സംവിധാനം UIDAI നല്‍കിയിട്ടുണ്ട്. നിങ്ങള്‍ യുഐഡിഎഐ വെബ്‌സൈറ്റില്‍ സന്ദര്‍ശിച്ചാല്‍ ആധാര്‍ കാര്‍ഡിലെ മിക്ക തെറ്റുകളും വീട്ടിലിരുന്നു തന്നെ തിരുത്താവുന്നതാണ്.

ഇന്നു നമുക്ക് ഇവിടെ നോക്കാം, ആധാര്‍ കാര്‍ഡിലെ അഡ്രസ് ഓണ്‍ലൈനായി എങ്ങനെ തിരുത്താമെന്ന്. അതിനായി ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 1: ആദ്യം നിങ്ങള്‍ UIDAI വെബ്‌സൈറ്റിലേക്ക് പോവുക.

സ്‌റ്റെപ്പ് 2: യുഐഡിഎഐ വെബ്‌സൈറ്റില്‍ നിങ്ങള്‍ 'Address Update Request' ഓണ്‍ലൈന്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക. ഒരു വെബ്‌പേജ് പുതിയ ടാബില്‍ തുറന്നു വരും. ഇനി താഴെയുളള നിര്‍ദ്ദേശങ്ങള്‍ പാലിച്ചതിനു ശേഷം 'Proceed'-ല്‍ ക്ലിക്ക് ചെയ്യുക.

Advertisement

സ്‌റ്റെപ്പ് 3: അടുത്തതായി ആധാര്‍ കാര്‍ഡ് വിലാസം, ഏരിയ പിന്‍കോഡ് വഴിയോ അല്ലെങ്കില്‍ വിലാസം വഴിയോ തിരുത്തേണ്ടതെന്ന് തീരുമാനിക്കുക.

സ്‌റ്റെപ്പ് 4:
അടുത്ത പേജില്‍ ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിച്ചതിനു ശേഷം 'Submit'-ല്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 5: ക്ലിക്ക് ചെയ്തതിനു ശേഷം, ആധാര്‍ കാര്‍ഡിലെ വിലാസം മാറ്റുന്നതിന് ഇപ്പോള്‍ ശരിയായ മേല്‍വിലാസത്തിന്റെ തെളിവ് നല്‍കേണ്ടതാണ്. അതിനയി പാസ്‌പോര്‍ട്ട്, ഇന്‍ഷുറന്‍സ് പോളിസി, ക്രഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റ്, ടെലിഫോണ്‍ ബില്‍ (ലാന്റ് ലൈന്‍), വസ്തുവക ടാക്‌സ് രസീതുകള്‍ എന്നിവ ഐഡി പ്രൂഫായി നല്‍കാം.

സ്‌റ്റെപ്പ് 6: BPO സേവനദാദാവിനെ തിരഞ്ഞെടുക്കുക എന്നതാണ് അവസാന ഘട്ടം. സേവനദാദാക്കളുടെ പേരിനു സമീപമുളള റേഡിയോ ബട്ടണില്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് 'Submit' എന്നതിലും ക്ലിക്ക് ചെയ്യുക.

Advertisement

നിങ്ങള്‍ നല്‍കിയ വിശദാംശങ്ങള്‍ ശരിയാണോ എന്ന് ഒരിക്കല്‍ കൂടി ഉറപ്പു വരുത്തുക.

'എന്നാ ഡിസൈനാ.. !' ഭാഗ്യമുണ്ടെങ്കിൽ ഈ ഫോണുകളൊക്കെ നമുക്ക് കാണാം!

Best Mobiles in India

English Summary

If you have recently relocated and are facing issues because your address is not updated on your Aadhaar, you can changed online via the UIDAI website.