വാട്ട്‌സാപ്പില്‍ എങ്ങനെ നിങ്ങളുടെ ഫോണ്‍ നമ്പര്‍ മാറ്റാം?


ജനപ്രിയ മൊബൈല്‍ ആപ്ലിക്കേഷനാണ് വാട്ട്‌സാപ്പ്. ലോകത്തില്‍ മൊത്തം 450 മില്ല്യന്‍ ഉപഭോക്താക്കളാണ് ഇന്ന് വാട്ട്‌സാപ്പ് ഉപയോഗിക്കുന്നത്. ഒട്ടനേകം വാട്ട്‌സാപ്പ് അപ്‌ഡേറ്റുകളാണ് നിരന്തരം വാട്ട്‌സാപ്പില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

Advertisement

ഇപ്പോള്‍ വാട്ട്‌സാപ്പില്‍ ഏറെ ആകര്‍ഷകമാക്കിയത് സ്റ്റിക്കറുകളാണ്. കേരളപ്പിറവിക്കും ദീപാവലിക്കുമെല്ലാം പുതിയ ഭാവത്തിലുളള സ്റ്റിക്കറുകളാണ് വാട്ട്‌സാപ്പ് വഴി പറന്നു നടക്കുന്നത്. ഇനി നിങ്ങള്‍ക്ക് സ്വന്തമായി തന്നെ വാട്ട്‌സാപ്പ് സ്റ്റിക്കര്‍ ഉണ്ടാക്കാം. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനായ 'സ്റ്റിക്കര്‍ മേക്കര്‍ ഫോര്‍ വാട്ട്‌സാപ്പ്' ആണ് ഇതിനു സഹായിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ പോയി ഈ ആപ്പ് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.

Advertisement

എന്നാല്‍ ഇന്നിവിടെ വാട്ട്‌സാപ്പിന്റെ മറ്റൊരു സവിശേഷതയെ കുറിച്ചാണ് പറയാന്‍ പോകുന്നത്. ഏവര്‍ക്കും അറിയാം ഫേസ്ബുക്ക് ഉടമസ്ഥതയിലുളള വാട്ട്‌സാപ്പില്‍ 'Change Number' എന്ന സവിശേഷതയുണ്ടെന്ന്. ഇത് നിങ്ങളുടെ ഫോണില്‍ വാട്ട്‌സാപ്പ് അക്കൗണ്ട് ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പര്‍ മാറ്റാന്‍ അനുവദിക്കുന്നു.

ഇതിലൂടെ നിങ്ങളുടെ പഴയ ഫോണ്‍ നമ്പറില്‍ നിന്നും നിങ്ങളുടെ എല്ലാ അക്കൗണ്ട് വിവരങ്ങളും ഗ്രൂപ്പുകളും നിങ്ങളുടെ പുതിയ ഫോണ്‍ നമ്പറിലേക്ക് മൈഗ്രേറ്റ് ചെയ്യും. ഇതു മാത്രമല്ല, നിങ്ങളുടെ പഴയ ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ട അക്കൗണ്ട് ഇല്ലാതാക്കുകയും അങ്ങനെ നിങ്ങളുടെ പഴയ ഫോണ്‍ നമ്പര്‍ ഇനി അവരുടെ വാട്ട്‌സാപ്പ് കോണ്‍ടാക്റ്റ് ലിസ്റ്റില്‍ കാണുകയും ഇല്ല.

Advertisement

വാട്ട്‌സാപ്പ് നമ്പര്‍ മാറ്റുന്നതിനായി ഈ ഘട്ടങ്ങള്‍ പാലിക്കുക:


ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍

1. ആദ്യം നിങ്ങളുടെ മൊബൈലിലേക്ക് പുതിയ സിം കാര്‍ഡ് ഇടുക.

2. ശേഷം വാട്ട്‌സാപ്പ് തുറക്കുക.

3. നിങ്ങളുടെ പഴയ ഫോണ്‍ നമ്പര്‍ നിലവില്‍ പരിശോധിച്ചിട്ടുണ്ടോ എന്ന് നോക്കുക. (വാട്ട്‌സാപ്പ് പരിശോധിച്ച നമ്പര്‍ കാണാനായി ആദ്യം വാട്ട്‌സാപ്പ്> മെനു ബട്ടണ്‍> സെറ്റിംഗ്‌സ്> ടാപ്പിംഗ് പ്രൊഫൈല്‍ ഫോട്ടോ എന്നു ചെയ്യുക).

4. അടുത്തതായി വാട്ട്‌സാപ്പ്> മെനു ബട്ടണ്‍> സെറ്റിംഗ്‌സ്> അക്കൗണ്ട്> നമ്പര്‍ മാറ്റുക (Number Change) എന്നതിലേക്കു പോകുക.

5. നിങ്ങളുടെ പഴയ ഫോണ്‍ നമ്പര്‍ പഴയ ബോക്‌സില്‍ നല്‍കുക.

Advertisement

6. താഴെ കാണുന്ന ബോക്‌സില്‍ നിങ്ങളുടെ പുതിയ ഫോണ്‍ നമ്പര്‍ നല്‍കുക.

7. അടുത്തതായി സ്‌ക്രീനിന്റെ മുകളില്‍ Done എന്നു കാണുന്നതില്‍ ടാപ്പ് ചെയ്യുക.

8. അവസാനം നിങ്ങളുടെ പുതിയ ഫോണ്‍ നമ്പര്‍ സ്ഥിരീകരിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടും.

ഐഫോണില്‍

1. ആദ്യം സെറ്റിംഗ്‌സ്> അക്കൗണ്ട്> നമ്പര്‍ മാറ്റുക(Number Change) എന്നതിലേക്കു പോകുക.

2. ആദ്യ ബോക്‌സില്‍ നിങ്ങളുടെ നിലവിലത്തെ വാട്ട്‌സാപ്പ് നമ്പര്‍ നല്‍കുക.

3. രണ്ടാമത്തെ ബോക്‌സില്‍ നിങ്ങളുടെ പുതിയ നമ്പര്‍ നല്‍കുക.

4. തുടരുന്നതിനായി Done എന്നതില്‍ ടാപ്പ് ചെയ്യുക.

ലോകത്തിലെ ആദ്യത്തെ നാല് ക്യാമറ ഫോണായ സാംസങ്ങ് ഗ്യാലക്‌സി എ9 ഇന്ത്യയില്‍ ഉടന്‍ എത്തും..!

Best Mobiles in India

English Summary

Steps To Change Your Phone Number On Whatsapp