ഐഫോണിലെ ഡാറ്റ ഉപയോഗം എങ്ങനെ കണ്ടെത്താം?


അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകളാണ് ഓരോ ടെലികോം കമ്പനികളും നല്‍കുന്നത്. ഇന്ന് ഞങ്ങള്‍ നിങ്ങളുടെ ഐഫോണിലെ ഉപകരണത്തില്‍ ഡാറ്റ ഉപയോഗം പരിശോധിക്കുന്നത് എങ്ങനെ എന്നുളള ടിപ്‌സ് ഇവിടെ നല്‍കാം.

Advertisement

ജിയോ ഫോണിനോട് മത്സരിക്കാന്‍ നോക്കിയയുടെ 4ജി ഫീച്ചര്‍ ഫോണ്‍ എത്തിയേക്കും

ആപ്പിള്‍ ലോകമെമ്പാടുമുളള ജനപ്രീതിയാര്‍ജ്ജിച്ച ഒരു മൊബൈല്‍ ആണ്. ഐഫോണ്‍ ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരുമില്ല. അതില്‍ പല തരം ടെക്‌നിക്കല്‍ ടിപ്‌സ് ഉണ്ട്. ഐഫോണ്‍ ഉപകരണത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം പരിശോധിക്കാന്‍ വളരെ എളുപ്പമാണ്.

Advertisement

ഈ താഴെ പറയുന്ന ഘട്ടങ്ങൡലൂടെ എങ്ങനെ ഐഫോണിന്റെ ഡാറ്റ ഉപയോഗം പരിശോധിക്കാം എന്നു നോക്കാം.

1. ആദ്യം നിങ്ങളുടെ ഐഫോണ്‍ മൊബൈല്‍ തുറക്കുക.

2. ഹോം സ്‌ക്രീനില്‍ 'Settings' ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

3. സെറ്റിങ്ങ്‌സില്‍ 'Cellular' ഓപ്ഷന്‍ കാണാം.

4. സെല്ലൂലാര്‍ ഡാറ്റ യൂസേജ് എന്ന വിഭാഗത്തില്‍ സ്‌ക്രോള്‍ ചെയ്താല്‍ നിങ്ങളുടെ ഡാറ്റ ഉപയോഗം അറിയാം. നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിക്കുക, നിങ്ങളുടെ ഉപകരണത്തില്‍ നിലവിലെ കാലാവധി ഓട്ടോമാറ്റിക് ആയി പിന:സജ്ജീകരിക്കില്ല. അതിനാല്‍ അതില്‍ കൃത്യമായ ഫലങ്ങള്‍ നിങ്ങക്ക് ആവശ്യമുണ്ടെങ്കില്‍, അവിടെ ഡാറ്റ ഉപയോഗം റീസെറ്റ് ചെയ്യുക.

Advertisement

5. ഇനി പേജിന്റെ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. അവിടെ നിങ്ങളുടെ ഡാറ്റ പുന: സജ്ജമാക്കാന്‍ താത്പര്യം ഉണ്ടെങ്കില്‍ 'Reset data usages' ചെയ്യുക.

6. ഇപ്പോള്‍ നിങ്ങള്‍ സബ്‌സ്‌ക്രൈബു ചെയ്യുമ്പോഴോ പരിമിന ഡാറ്റ ശ്യംഖല ഉപയോഗിക്കുമ്പോഴോ ഐഫോണിലെ ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കുന്നത് മനസ്സിലാക്കാം.

7. അത്രയേ ഉളളൂ, നിങ്ങളുടെ ആഗ്രഹപ്രകാരം നിങ്ങളുടെ എല്ലാ ഡാറ്റ പരിമിതികളും നിങ്ങള്‍ക്ക് നിയന്ത്രിക്കാനാകും.

Best Mobiles in India

Advertisement

English Summary

By tracking your data usage in your iphone you can easily manages your data limits and can save the money which you have to pay after exceeding certain data limits.