നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ റേഡിയേഷന്‍ ലെവല്‍ എങ്ങനെ പരിശോധിക്കാം?


സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവര്‍ ഏറെ ചിന്തിക്കുന്നത് ഫോണിന്റെ സവിശേഷതകളും അതിന്റെ വിലയുമാണ്. എന്നാല്‍ ഇതു കൂടാതെ അതിന്റെ റീസെയില്‍ വാല്യൂ, റേഡിയേഷന്‍ ലെവല്‍ എന്നിവയും അറിഞ്ഞിരിക്കേണ്ട പ്രധാന ഘടകങ്ങളാണ്.

Advertisement

ഒരു ഫോണ്‍ വാങ്ങുന്നതിനു മുന്‍പു തന്നെ അതിന്റെ റേഡിയേഷന്‍ ലെവല്‍ അറിഞ്ഞിരിക്കണം. റേഡിയേഷന്‍ അല്ലെങ്കില്‍ SAR വാല്യൂ എന്നു പറയുന്നത് ഒരു റേഡിയോ ട്രാന്‍സ്മിറ്റിംഗ് ഡിവൈസാണ്. ഇത് നമുക്ക് ആരോഗ്യത്തിന് ദോഷകരമായ റേഡിയേഷന്‍ പുറത്തു വിടുന്നു. അതിനാല്‍ ഒരു സ്മാര്‍ട്ട്‌ഫോണിന്റെ റേഡിയേഷന്‍ ലെവല്‍ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.

Advertisement

ചില സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ SAR റേറ്റിംഗ് സ്മാര്‍ട്ട്‌ഫോണിന്റെ യൂസര്‍ മാനുവലില്‍ തന്നെ കാണാവുന്നതാണ്. എന്നാല്‍ ചില സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ അവരുടെ വെബ്‌സൈറ്റില്‍ തന്നെ ഫോണിന്റെ സവിശേഷത വിഭാഗത്തില്‍ നല്‍കിയിരിക്കും.

SAR വാല്യൂ പരിശോധിക്കാനായി ഈ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.


1. ആദ്യം സ്മാര്‍ട്ട്‌ഫോണ്‍ തുറന്ന ശേഷം ഡയലര്‍ തുറക്കുക.

2. ഇനി '#07#' ഡയല്‍ ചെയ്യുക.

3. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ SAR റേറ്റിംഗ് കാണിക്കുന്നതാണ്.


കൂടാതെ ഇതു പോലെ നിങ്ങള്‍ക്ക് IMEI നമ്പരും പരിശോധിക്കാം.

1. ആദ്യം സ്മാര്‍ട്ട്‌ഫോണിന്റെ ഡയലര്‍ ആപ്പിലേക്കു പോകുക.

2. '#06#' എന്ന് ഡയലറില്‍ ടൈപ്പ് ചെയ്യുക.

Advertisement

3. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ IMEI നമ്പര്‍ കാണിക്കുന്നതാണ്.

ഇന്ത്യയില്‍ ഉടന്‍ എത്തുന്ന സോണി സ്മാര്‍ട്ട്‌ഫോണുകള്‍

Best Mobiles in India

Advertisement

English Summary

Steps To Check The Radiation Level Of Your Smartphone