എങ്ങനെ PDFനെ എക്‌സല്‍ ഡോക്യുമെന്റാക്കാം?


പിഡിഎഫും എക്‌സല്ലും സാധാരണ എല്ലാവരും ഉപയോഗിക്കുന്നതാണ്. ഇപ്പോള്‍ നിങ്ങളുടെ സഹപ്രവര്‍ത്തകന്‍ എക്‌സല്‍ ഫയലിനു പകരം ഒരു പിഡിഎഫ് ഫയല്‍ അയച്ചു തന്നു എന്നിരിക്കട്ടേ! എന്നാല്‍ നിങ്ങള്‍ എങ്ങനെ അതിനെ എക്‌സല്‍ ആക്കി മാറ്റും?

Advertisement

ഐഫോണില്‍ 4കെ വീഡിയോ എങ്ങനെ ഷൂട്ട് ചെയ്യാം

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഇതിനെ കുറിച്ച് ഒരു ടിപ്‌സ് നല്‍കാം. ഇങ്ങനെ ചെയ്യാനായി നിങ്ങള്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.

Advertisement

Adobe Acrobat DC- പ്രീമിയം ആപ്പ് കണ്‍വേര്‍ഷന്‍

ഈ ആപ്പ് ലോക പ്രശസ്ഥമായ ഏറ്റവും മികച്ച ഒന്നാണ്. ഈ ആപ്പിലൂടെ നിങ്ങള്‍ക്ക് പിഡിഎഫിനെ എക്‌സല്‍ ഫയല്‍ ആക്കി മാറ്റാം.

അങ്ങനെ ചെയ്യാനായി ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 1

'Adobe Acrobat DC's seven-day trial' ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

സ്‌റ്റെപ്പ് 2

രണ്ടാമതായി സോഫ്റ്റ്‌വയര്‍ തുറന്ന് 'Tools' ടാബ് തിരഞ്ഞെടുക്കുക.

സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക!

 

 

സ്റ്റെപ്പ് 3

'Export PDF' ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4

അടുത്ത ഘട്ടത്തില്‍ 'Select file' എന്നത് തിരഞ്ഞെടുക്കുക. അതിനു ശേഷം നിങ്ങള്‍ക്ക് എതു ഫയല്‍ ആണോ മാറ്റേണ്ടത് എന്നത് തിരഞ്ഞെടുക്കുക. ഇനി തുറന്നു വരുന്ന ലിസ്റ്റില്‍ നിന്നും നിങ്ങള്‍ക്ക് ആവശ്യമുളള 'Spreadsheet' തിരഞ്ഞെടുക്കുക, അതായത് Excel workbook (.xlsx), XML Spreadsheet 2003 (.xml) എന്നീ ഫോര്‍മാറ്റുകള്‍.

സ്‌റ്റെപ്പ് 5

നിങ്ങളുടെ എക്‌സല്‍ ഡ്ക്യുമെന്റിന്റെ ക്രമീകരണങ്ങള്‍ ക്രമീകരിക്കണം എങ്കില്‍, സെലക്ഷന്‍ ഐക്കണിന്റെ വലതു ഭാഗത്തു കാണുന്ന ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. എത്ര വര്‍ക്ക് ഷീറ്റുകള്‍ സൃഷ്ടിച്ചു എന്നും നിങ്ങള്‍ക്ക് ഡാറ്റ വേര്‍തിരിക്കുന്നതിനുമായി ചിഹ്നങ്ങളും ഉപയോഗിച്ചിട്ടുണ്ട്.

സ്‌റ്റെപ്പ് 6

നിങ്ങള്‍ ചെയ്ത സെറ്റിങ്ങ്‌സില്‍ സന്തുഷ്ടരാണെങ്കില്‍ നീല നിറത്തില്‍ കാണുന്ന 'Export' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 7

നിങ്ങളുടെ പുതിയ എക്‌സല്‍ ഷീറ്റ് എവിടെ സേവ് ചെയ്യണം എന്ന് തീരുമാനിക്കുക. പുതിയ ഫോള്‍ഡര്‍ തിരഞ്ഞെടുക്കുകയോ അല്ലെങ്കില്‍ നിലവിലെ ഫോള്‍ഡറില്‍ സേവ് ചെയ്യുയോ ചെയ്യാം.

90ജിബി അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡാഫോണിന്റെ പുതിയ

Best Mobiles in India

English Summary

Your co-worker sent you a PDF file instead of the Excel document you wanted, doesn’t mean you have to stick with it.