ഓരോന്ന് ഡൗൺലോഡ് ചെയ്യുമ്പോളുള്ള ഈ ചതികളിൽ കുടുങ്ങാതിരിക്കുക!


സാധാരണക്കാരെ ചതിയിൽ വീഴ്ത്താൻ സഹായിക്കുന്ന നിരവധി കാര്യങ്ങൾ നമുക്ക് ചുറ്റും ഒളിഞ്ഞുകിടക്കുന്നുണ്ട്. അതിലൊന്ന് നമ്മൾ അറിയാതെ നമ്മൾ എത്തിപ്പെട്ടാൽ മാത്രംമതിയാകും പിന്നീട് നമ്മളറിയാതെ പലതും നടക്കാൻ. ഇത്തരത്തിലുള്ള തട്ടിപ്പുകൾ ഏറെ നടക്കുന്ന ഒരു രംഗമാണ് സാങ്കേതിക മേഖല എന്നതിൽ ആർക്കും സംശയമില്ല. അതിനാൽ തന്നെ ഈ രംഗത്ത് കാര്യമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇത്തരത്തിലുള്ള സകല ആളുകളും.

Advertisement

ഇന്നിവിടെ ഇത്തരത്തിലുള്ള ഒരു ചെറിയ കാര്യം നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയാണ്. നമ്മളൊക്കെ പ്ളേ സ്റ്റോറിൽ കയറി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് പുറമെയായി പലപ്പോഴും ഗൂഗിൾ വഴി സെർച്ച് ചെയ്ത് പല വെബ്സൈറ്റുകളിൽ നിന്നും നമുക്കിഷ്ടമുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നവരാണ്. എന്നാൽ ഇവിടെ പലപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യം പലരും മറക്കുന്നുണ്ട്. അത് നിങ്ങളുടെ ഫോണിനും നിങ്ങൾക്കും ഏറെ ഉപദ്രവമുണ്ടാക്കുന്ന ഒന്നുമാണ്.

Advertisement

ചതിയിൽ പെടുന്നത് ഇങ്ങനെ

കാര്യം എന്തെന്ന് വെച്ചാൽ ഇത്തരത്തിൽ ഒരു തേർഡ് പാർട്ടി വെബ്സൈറ്റിൽ കയറി ആ വെബ്സൈറ്റിലെ ലിങ്കുകളിലൂടെ ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന ചില പ്രശ്നങ്ങൾ ആണ് പറഞ്ഞുവരുന്നത്. ഒരുപിടി മികച്ച സ്പാം അല്ലാത്ത രീതിയിൽ നേരെ ചൊവ്വേ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ പറ്റുന്ന വെബ്സൈറ്റുകൾ ഉണ്ട് എന്നത് ഞാൻ തള്ളിക്കളയുന്നില്ല. എന്നാൽ അവയ്ക്കു പുറമെയായി ചില തട്ടിപ്പ് വെബ്സൈറ്റുകൾ കൂടെയുണ്ട്. ഇവയെ എങ്ങനെ മനസ്സിലാക്കാം, എന്തൊക്കെ മുന്കരുതലുകളാണ് നിങ്ങൾ എടുക്കേണ്ടത്, ഏതെല്ലാം ലിങ്കുകൾ ഒരിക്കൽ പോലും ക്ലിക്ക് ചെയ്യാൻ പാടില്ല എന്നെല്ലാമാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

ഒരുപാട് ഡൗൺലോഡ് ക്ലിക്ക് ഓപ്ഷനുകൾ

ഇത് നിങ്ങൾക്കുള്ള ചൂണ്ടയുമിട്ട് കാത്തിരിക്കുന്ന ഇത്തരം ആളുകളുടെ ഒരു പ്രധാന ഉപാധിയാണ്. നിങ്ങൾ ഒരു ഫയൽ, അതിനി ആൻഡ്രോയിഡ് ആപ്പ് ആവട്ടെ, ഒരു വീഡിയോ ആവട്ടെ, എന്തുമാവട്ടെ ഡൗൺലോഡ് ചെയ്യാനായി ഒരു വെബ്സൈറ്റിൽ കയറിയാൽ അപ്പോൾ കാണാം ഡൗൺലോഡ് എന്നും കാണിച്ചുകൊണ്ട് അഞ്ചോ പത്തോ ലിങ്കുകൾ. പലപ്പോഴും ഇവ വെറും പരസ്യങ്ങൾ മാത്രമായിരിക്കും. എന്നാൽ ചിലപ്പോൾ ഇവ മാരകമായ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അതെങ്ങനെയെന്ന് നോക്കാം.

'ഫോണിൽ വൈറസ് ഉണ്ട്, ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക' എന്നുപറഞ്ഞുള്ള വ്യാജ നോട്ടിഫിക്കേഷൻ

മുകളിൽ പറഞ്ഞ പോലെ ഒരു ഫയൽ ഡൗൺലോഡ് ചെയ്യാൻ പോയാൽ കാണുന്ന ലിങ്കുകളിൽ ഏതെങ്കിലുമൊന്ന് ക്ലിക്ക് ചെയ്‌താൽ മതി അപ്പോഴേക്കും രണ്ടും മൂന്നും നാലും വേറെ പേജുകൾ ലോഡ് ആയിവരും. പലതും ബാക്ക് പോലും പോകാൻ പറ്റാത്തവയായിരിക്കും. അവിടെ പെട്ടെന്ന് തന്നെ എന്തോ സ്കാൻ ചെയ്യുന്ന പോലെ കാണിച്ച് ഉടൻ നിങ്ങളുടെ ഫോൺ വൈറസ് ബാധിച്ചിരിക്കുകയാണ്; നീക്കം ചെയ്യാൻ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ എന്നും പറയും. നമ്മളാണെങ്കിലോ പേടിച്ച് അത് ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യും. പലപ്പോഴും ഇങ്ങനെ ഇൻസ്റ്റാൾ ചെയ്യുന്നത് ഒന്നുകിൽ പരസ്യ ആപ്പുകൾ ആയിരിക്കും, അല്ലെങ്കിൽ നിങ്ങൾക്ക് ഫോണിൽ നിന്ന് ഒരിക്കലും അൺഇൻസ്റ്റാൾ പോലും ചെയ്യാത്തവ ആയിരിക്കും.

നിങ്ങൾ ഉദ്ദേശിച്ച ആപ്പിന് പകരം മറ്റൊരു ആപ്പ് ഡൗൺലോഡ് ആകുന്നത്

ഇത് മറ്റൊരു പ്രശ്നം. നേരത്തെ പറഞ്ഞപോലെ തന്നെ ഏതെങ്കിലും വെബ്സൈറ്റ് വഴി നിങ്ങൾ ഒരു ആപ്പിന്റെ .apk ഫയൽ ഡൗൺലോഡ് ചെയ്യും. പേരും ആപ്പ് വേർഷനും എല്ലാം ഒരേപോലെ ആയിരിക്കും. എന്നാൽ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ ആയിരിക്കും മനസ്സിലാകുക അത് എന്തെങ്കിലും പ്രൊമോഷൻ ആപ്പ് ആയിരിക്കും എന്നത്. അല്ലെങ്കിൽ നിങ്ങളുടെ ഫോണിൽ ഒരു ആപ്പ് ആയി പ്രവർത്തിക്കാതെ നിങ്ങൾ കാണുക പോലും ചെയ്യാതെ ഇടയ്ക്കിടെ പരസ്യങ്ങളും മറ്റുമായി നിങ്ങളുടെ ഫോണിൽ പ്രത്യക്ഷപ്പെടും. ചിലപ്പോൾ സ്പാം ആയി നിങ്ങളുടെ ഫോണിലെ ഡാറ്റകൾ ചോർത്താൻ കെൽപ്പുള്ളതുമായിരിക്കും ഈ ആപ്പുകൾ.

എങ്ങനെ ഇവ തിരിച്ചറിയാം?

അവസാനം പറഞ്ഞ നിങ്ങൾ ഉദ്ദേശിച്ച ആപ്പിന് പകരം വേറൊരു ആപ്പ് ഇൻസ്റ്റാൾ ആവുന്നത് മനസ്സിലാക്കാൻ ഒരു എളുപ്പവഴിയുണ്ട്. ആപ്പ് ഡൌൺലോഡ് കൊടുത്ത് ഇൻസ്റ്റാൾ ചെയ്യും മുമ്പ് ഡൗൺലോഡ് ആയ ആപ്പ് എത്ര എംബി ഉണ്ടെന്ന് നോക്കുക, ശേഷം അതേ ആപ്പ് പ്ളേസ്റ്റോറിൽ എത്ര എംബി ഉണ്ടെന്നും നോക്കുക. രണ്ടും തമ്മിൽ സൈസിൽ മാറ്റം കാണുകയാണെങ്കിൽ അപ്പോൾ നിങ്ങൾക്ക് ഉറപ്പിക്കാം ഈ ആപ്പ് വേറെയെന്തിങ്കിലും ആയിരിക്കും എന്ന്. വേർഷനുകൾ തമ്മിലുള്ള മാറ്റം ആണ് എങ്കിൽ ചെറിയ വ്യത്യാസം വന്നേക്കാം, പക്ഷെ അതല്ലാതെ വലിയ തോതിലുള്ള ഒരു മാറ്റമാണ് കാണുന്നതെങ്കിൽ ഇൻസ്റ്റാൾ ചെയ്യാതിരിക്കാൻ ശ്രമിക്കുക.

ഇതൊക്കെ ശ്രദ്ധിച്ചാലും വരാനുള്ളത് വരും. അത് വഴിയിൽ തങ്ങില്ല. അതിനാൽ സ്മാർട്ഫോണുകൾ ഉപയോഗിക്കുമ്പോൾ പ്രത്യേകിച്ച് നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ ഇവയൊക്കെ ഒന്ന് ശ്രദ്ധിക്കുക.

രണ്ടുവശത്തും തകർപ്പൻ ക്യാമറകളുമായി കയ്യിലൊതുങ്ങുന്ന വിലയിൽ ഷവോമി Mi A2 ഇന്ന്!

Best Mobiles in India

English Summary

Things to Check when Downloading Files and Apks from Websites.