ബാറ്ററി അഴിച്ചുമാറ്റാൻ പറ്റാത്ത ലാപ്ടോപ്പിൽ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!


ഇന്നിറങ്ങുന്ന പല ലാപ്ടോപ്പുകളും പരമാവധി സ്ലിം ആക്കുക എന്ന ലക്ഷ്യത്തോടെ അഴിച്ചുമാറ്റാൻ പറ്റാത്ത ബേറ്ററിയോടെയാണല്ലോ വരുന്നത്. ഫോണുകളിലും ഇത് തന്നെയാണ് സ്ഥിതി. ബാറ്ററി എടുക്കാന്‍ സാധിക്കാത്ത ഇത്തരം ലാപ്‌ടോപ്പുകളില്‍ നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടി വരുന്നതാണ്. അതു പോലെ തന്നെ ബാറ്ററിയെ അടിസ്ഥാനമാക്കിയാണ് ലാപ്‌ടോപ്പിന്റെ ആയുസ്സ് നീരുമാനിക്കുന്നതും. അതിനാല്‍ നോണ്‍ റിമൂവബിള്‍ ബാറ്ററിയുളള ലാപ്‌ടോപ്പില്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.

Advertisement

ലാപ്‌ടോപ്പിന്റെ ആയുസ്സിനെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് താപനില. തണുത്ത കാലാവസ്ഥ ഒരു പ്രശ്‌നമാണെങ്കിലും അതിനേക്കാള്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടത് ഉയര്‍ന്ന താപനിലയാണ്. പ്രത്യേകിച്ചും സൂര്യന്റെ കീഴില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിന്റയുളളില്‍ നിങ്ങള്‍ ലാപ്‌ടോപ്പ് വയ്ക്കരുത്.

Advertisement

കഴിയുന്നതും 35 ഡിഗ്രി സെല്‍ഷ്യസിനു താഴെ ലാപ്‌ടോപ്പ് നിലനിര്‍ത്താന്‍ ശ്രമിക്കുക.

ഒരു ലാപ്‌ടോപ്പില്‍ സാധാരണ ഉയരുന്ന ഒരു ചോദ്യമാണ് എപ്പോള്‍ ചാര്‍ജ്ജ് ചെയ്യാം എപ്പോള്‍ അത് മാറ്റാം എന്നുളളത്. എന്നാല്‍ ബാറ്ററികള്‍ വളരെ അധികം ചാര്‍ജ്ജ് ചെയ്യരുത്, അങ്ങനെ ശ്രദ്ധിച്ചാല്‍ കേടുപാടുകള്‍ ഒഴിവാക്കാം.

20% നു താഴെ ചാര്‍ജ്ജ് കുറയാതെ ശ്രദ്ധിക്കണം. ഇത് ഗണ്യമായി ബാറ്ററി ആയുസ്സിനെ ബാധിക്കും.

ഒരു ലാപ്‌ടോപ്പ് ഉപയോഗിച്ചില്ലെങ്കില്‍ കൂടിയും അതിന്റെ ചാര്‍ജ്ജ് നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. മിനിമം 50% മുതല്‍ 70% വരെ ചാര്‍ജ്ജ് നിലനിര്‍ത്തണം.

നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ് ഒരോ സെക്കന്‍ഡിലും ലാപ്‌ടോപ്പ് ബാറ്ററിയുടെ ആയുസ്സ് കുറഞ്ഞു വരുന്നുണ്ടെന്നുളള കാര്യം. അസ്യൂസ് നിയമപ്രകാരം 300-500 ചാര്‍ജ്ജ് സൈക്കള്‍സ്സ് ആണ് ബാറ്ററി ആയുസ്സ്. 18 മാസം നിങ്ങള്‍ ലാപ്‌ടോപ്പ് എങ്ങനെ ഉപയോഗിച്ചോ അതുപോലെ ബാറ്ററിയെ അടിസ്ഥാനമാക്കി ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണ്.

Advertisement

മെമ്മറി കാർഡ് വാങ്ങുമ്പോൾ ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കാറുണ്ടോ??

Best Mobiles in India

Advertisement

English Summary

Things to Check While Buying a Non Removable battery Laptop.