നിങ്ങളുടെ കമ്പ്യൂട്ടറിൽ ഹാക്കിങ് നടന്നെന്ന് തോന്നിയാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ


വൈറസ്, മാൽവെയർ എന്നൊക്കെ നമ്മള്‍ വിശേഷിപ്പിക്കുന്ന ഹാക്കറുടെ ആയുധങ്ങള്‍ പുതിയ വഴികളിലൂടെ നമ്മളിലേയ്ക്ക് എത്തുമ്പോള്‍ അത് നമ്മുടെ കമ്പ്യൂട്ടര്‍ ശൃംഖലകളെ താറുമാറാക്കാന്‍ കരുത്തു നേടുമ്പോള്‍, ഓരോരുത്തരും കൂടുതല്‍ കരുതലെടുക്കേണ്ടിയിരിക്കുന്നു. കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെടുക എന്നത് ഇന്നത്തെ കാലത്ത് ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്.

Advertisement

ബാങ്കുകള്‍, ഈമെയില്‍ അക്കൗണ്ടുകള്‍ പോലുളള സോഷ്യല്‍ മീഡിയാ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകള്‍ എന്നീവിടങ്ങളില്‍ ഹാക്കിങ്ങ് എന്നത് ഒരു നിത്യ സംഭവമാണ്. നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസോ മറ്റു മാല്‍വൈറുകളുടെ ആക്രമണമോ നടന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.

Advertisement

കമ്പ്യൂട്ടർ ഹാക്ക് ചെയ്യപ്പെട്ടാൽ എന്തുചെയ്യണം?

നിങ്ങളുടെ പിസി-യുടെ നെറ്റ്‌വര്‍ക്ക് കേബിള്‍ അടര്‍ത്തി മാറ്റുകയും വൈ-ഫൈ കണക്ഷന്‍ ഓഫ് ചെയ്യുകയും ചെയ്ത് കമ്പ്യൂട്ടറിനെ ഒറ്റപ്പെടുത്തുക.

അടുത്തതായി നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌വയര്‍ അടര്‍ത്തി മാറ്റി മറ്റൊരു പിസിയുമായി നോണ്‍-ബൂട്ടബള്‍ ആയി ബന്ധിപ്പിക്കുക.

മറ്റേ പിസിയിലെ ആന്റി വൈറസ്, ആന്റി-സ്‌പൈവയര്‍ തുടങ്ങിയവ നിങ്ങളുടെ ഹാര്‍ഡ്‌ഡ്രൈവിലെ വൈറസ്സുകള്‍ നീക്കം ചെയ്യാന്‍ റണ്‍ ചെയ്യുക.

 

കമ്പ്യൂട്ടർ ഹാക്ക് ചെയ്യപ്പെട്ടാൽ എന്തുചെയ്യണം?

നിങ്ങളുടെ ആക്രമിക്കപ്പെട്ട ഹാര്‍ഡ്‌ഡ്രൈവിലെ സ്വകാര്യ ഡാറ്റകള്‍ മറ്റൊരു ഡിവിഡിയിലേയ്‌ക്കോ, ബാര്‍ഡ്‌ഡ്രൈവിലേയ്‌ക്കോ ബാക്കപ്പ് എടുക്കുക.

ഇനി പഴയ പിസിയിലേയ്ക്ക് നിങ്ങളുടെ ആക്രമിക്കപ്പെട്ട ഹാര്‍ഡ്‌വയര്‍ ബന്ധിപ്പിക്കുക. ഡ്രൈവിന്റെ ഡിപ് സ്വിച് മാസ്റ്റര്‍ എന്നതിലേയ്ക്ക് മാറ്റാനും ശ്രദ്ധിക്കുക.

നിങ്ങളുടെ ഹാര്‍ഡ്‌ഡ്രൈവിനെ പൂര്‍ണ്ണമായും വൃത്തിയാക്കാന്‍ അതിനെ ഫോര്‍മാറ്റ് ചെയ്യുക.

നിങ്ങള്‍ കമ്പ്യൂട്ടര്‍ വാങ്ങിയപ്പോള്‍ ലഭിച്ച ഒഎസ് വീണ്ടും ലോഡ് ചെയ്ത് എല്ലാ അപ്‌ഡേറ്റുകളും ഇന്‍സ്‌റ്റോള്‍ ചെയ്യുക.

കമ്പ്യൂട്ടർ ഹാക്ക് ചെയ്യപ്പെട്ടാൽ എന്തുചെയ്യണം?

മറ്റ് പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പായി ആന്റി-വൈറസ്, ആന്റി-സ്‌പൈവയര്‍ തുടങ്ങിയ സുരക്ഷാ സോഫ്റ്റ്‌വയറുകള്‍ വീണ്ടു ഇന്‍സ്റ്റാള്‍ ചെയ്യുക.

നിങ്ങള്‍ ഡാറ്റാ ബാക്ക്അപ്പ് എടുത്ത ഡിസ്‌കുകള്‍ വീണ്ടും കമ്പ്യൂട്ടറിലേക്ക് കോപി ചെയ്യുന്നതിന് മുന്‍പായി സ്‌കാന്‍ ചെയ്യുക.

ഭാവിയില്‍ വീണ്ടും വൈറസ് ആക്രമണമുണ്ടായാല്‍, നിങ്ങളുടെ സിസ്റ്റം റീലോഡ് ചെയ്യുന്ന സമയം ലാഭിക്കുന്നതിനായി കമ്പ്യൂട്ടറിലെ ഡാറ്റകളുടെ പൂര്‍ണ്ണമായ ബാക്ക്അപ്പ് എടുത്ത് വയ്ക്കാന്‍ ശ്രദ്ധിക്കുക.

എവിടെ നിന്നും സൗജന്യമായി വൈഫൈ നേടാം ഈ മാര്‍ഗ്ഗത്തിലൂടെ..!

Best Mobiles in India

English Summary

Things to Do When Your Computer Hacked.