ഇത്രയേറെ കാര്യങ്ങള്‍ ഗൂഗിള്‍ മാപ്‌സില്‍ ചെയ്യാന്‍ നിങ്ങള്‍ക്കറിയോ?


ഗൂഗിള്‍ മാപ്‌സ് എന്നത് ഒരു വെബ് മാപ്പിങ്ങ് സേവനമാണ്. ഗൂഗിള്‍ നല്‍കുന്ന ഈ സേവനം വാണിജ്യേതര ഉപയോഗങ്ങള്‍ക്ക് സൗജന്യമാണ്. ഇന്റര്‍നെറ്റ് ഇല്ലാതേയും ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കാം. അതായത് നാവിഗേഷനും അതു പോലെ മാപ്‌സിലെ വിവരങ്ങള്‍ തിരയാനും ഇന്റര്‍നെറ്റ് കണക്ഷന്റെ ആവശ്യമില്ല.

Advertisement

നിങ്ങള്‍ കാര്‍ എവിടെയാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്?

നിങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം ഗൂഗിള്‍ മാപ്‌സിലൂടെ അറിയാം. അതിനായി ആദ്യം നിങ്ങള്‍ നീല ഡോട്ടില്‍ ടാപ്പ് ചെയ്യുക, അതിനു ശേഷം 'Save your parking' എന്ന് ആന്‍ഡ്രോയിഡിലും, 'Set parking location' എന്ന് ഐഒഎസിലും ടാപ്പു ചെയ്യുക. കൂടാതെ കാറിനെ കുറിച്ചുളള മറ്റു അധിക വിവരങ്ങളും ഇതില്‍ ചേര്‍ക്കാന്‍ കഴിയും. ഒപ്പം പാര്‍ക്കിംഗ് ലൊക്കേഷന്‍ സുഹൃത്തുക്കള്‍ക്ക് പങ്കിടാനും സാധിക്കും.

Advertisement
തത്സമയ ലൊക്കേഷന്‍ (Real-time) പങ്കിടാം

ഈ നാവിഗേഷന്‍ ആപ്പിലൂടെ തത്സമയ ലൊക്കേഷനും നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ ഉപയോഗിച്ച് പങ്കിടാം. ഇത് ചെയ്യുന്നതിനായി സൈഡ് മെനുവില്‍ ടാപ്പ് ചെയ്യുക അല്ലെങ്കില്‍ 'നിങ്ങള്‍ എവിടെയാണ്' എന്നു സൂചിപ്പിക്കുന്ന നീല ഡോട്ടില്‍ ടാപ്പ് ചെയ്യുക. ശേഷം 'Share location' ടാപ്പ് ചെയ്ത് ആരുമായി പങ്കിടണം എന്നു തിരഞ്ഞെടുക്കുക. കൂടാതെ നിങ്ങള്‍ക്ക് തല്‍സമയ ട്രാക്ക് ആ കോണ്‍ടാക്റ്റിന് ആവശ്യമുളള സമയപരിധി സജീകരിക്കാനും കഴിയും. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഇത് ഒരു പോലെ ഉപയോഗിക്കാം.

അടുത്തുളള സ്ഥലങ്ങള്‍ കണ്ടെത്താം

എടിഎം, പെട്രോള്‍ പമ്പ്, ബാര്‍, റെസ്റ്റോറെന്റ് എന്നിങ്ങനെയുളള പല സ്ഥലങ്ങളും നിങ്ങളുടെ നിലവിലെ സ്ഥലത്തു നിന്നും എത്ര ദൂരമുണ്ടെന്നു കണ്ടെത്താം. കൂടാതെ ബിസിനസ് ഫോണ്‍ നമ്പരുകള്‍, റേറ്റിംഗ്‌സ് മുതലായ വിശദാംശങ്ങളും ഈ ആപ്ലിക്കേഷനില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഇത് ഒരു പോലെ ഉപയോഗിക്കാം.

യൂബര്‍, ഓല എന്നിവയുടെ വിലകള്‍ താരതമ്യം ചെയ്യാം

നിങ്ങള്‍ ക്യാബ് ബുക്ക് ചെയ്യുമ്പോള്‍ ഗൂഗിള്‍ മാപ്‌സ് ആപ്ലിക്കേഷനില്‍ ട്രാഫിക് അപ്‌ഡേറ്റ് പരിശോധിച്ച ശേഷം ഓല അല്ലെങ്കില്‍ യൂബര്‍ ബുക്ക് ചെയ്യുക. അതു പോലെ നിങ്ങളുടെ ലൊക്കേഷനിലെ വിവിധ ക്യാബ് സേവനദാദാക്കളുടെ വിലയും താരത്യം ചെയ്യാന്‍ ഗൂഗിള്‍ മാപ്‌സിലൂടെ കഴിയും. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഇത് ഉപയോഗിക്കാം.

നിങ്ങള്‍ ആഗ്രഹിക്കുന്ന വാഹനം തിരഞ്ഞെടുക്കാം

ഇത് ഗൂഗിള്‍ മാപ്‌സില്‍ മാറ്റം വരുത്തിയ പുതിയൊരു സവിശേഷതയാണ്. ഐഫോണിലും ഐപാഡിലും ഇത് ഉപയോഗിക്കാം. ഇത് ചെയ്യുന്നതിനായി നാവിഗേഷന്‍ മോഡ് ഡ്രൈവിംഗ് സമയത്ത് 'Arrow' എന്നതില്‍ ടാപ്പ് ചെയ്യുക. ഇത് തിരഞ്ഞെടുക്കുന്നതിനായി വ്യത്യസ്ഥ വാഹനങ്ങളുടെ ഒരു പോപ്പ് കാണാം. ഇത് ഐഒഎസിനു മാത്രമാണ്.

മെസേജ് ബിസിനസ്

ഇത് നിങ്ങള്‍ ചെയ്യാന്‍ പോകുന്ന കാര്യത്തെ കുറിച്ച് ഒരു സന്ദേശം നല്‍കും. അതായത് നിങ്ങള്‍ വാങ്ങാന്‍ പോകുന്ന ഷൂ സൈസ് അല്ലെങ്കില്‍ ബേക്കറിയില്‍ കേക്ക് ഓര്‍ഡര്‍ ചെയ്യുന്നതിനെ കുറിച്ചോ അങ്ങനെ പലതും. സൈഡ് മെനുവില്‍ മെസേജ് ഓപ്ഷനും കാണാം. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഇത് ഒരു പോലെ ഉപയോഗിക്കാം.

ഇന്‍ഡോര്‍ മാപ്പുകള്‍ കാണാം

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് നിങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന സ്ഥലങ്ങളിലെ കടകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവ കാണാം. ആ സ്ഥലം ഗൂഗിള്‍ മാപ്‌സില്‍ തിരയുമ്പോള്‍, താഴെയായി സ്ഥലപ്പേര് അല്ലെങ്കില്‍ വിലാസം ടാപ്പു ചെയ്യുക. ഫോട്ടോ കാണുന്നതു വരെ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. 360 ഫോട്ടോയില്‍ സ്‌ക്രോള്‍ ചെയ്താല്‍ സ്ട്രീറ്റ് വ്യൂ ചിഹ്നം കാണാം. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഇത് ഒരു പോലെ ഉപയോഗിക്കാം.

ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ നിങ്ങളുടെ സ്ഥാനത്തേക്ക്

ഐഫോണ്‍, ഐപാഡ് എന്നീ ഉപയോക്താക്കള്‍ക്കാണ് ഈ സവിശേഷതയുളളത്. അതായത് ഗൂഗിള്‍ മാപ്പ് ഉപയോക്താക്കള്‍ക്ക് ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ ഈ ആപ്പ് ഉപയോഗിക്കാം. ഐഫോണിന്റെ വിഡ്ജറ്റ് സ്‌ക്രീന്‍ ഫോണിനെ അണ്‍ലോക്ക് ചെയ്യാതെ തന്നെ ഉപയോഗിക്കാന്‍ കഴിയും കൂടാതെ ആപ്ലിക്കേഷന്‍ തുറക്കാതെ തന്നെ നിര്‍ദ്ദേശങ്ങള്‍ ആക്‌സിസ് ചെയ്യാം.

ഓര്‍മ്മപ്പെടുത്തലുകള്‍ (Reminder) സജ്ജമാക്കാം

നിങ്ങളുടെ മീറ്റിംഗ് സമയം അങ്ങനെയുളള പല കാര്യങ്ങളും നിങ്ങള്‍ക്കിതിലൂടെ മെച്ചപ്പെടുത്താം. അങ്ങനെ നിങ്ങള്‍ മറന്നു പോകുന്ന പല കാര്യങ്ങള്‍ ഗൂഗിള്‍ മാപ്‌സ് ഓര്‍മ്മപ്പെടുത്തും. ഇത് ഐഒഎസില്‍ മാത്രമാണ്.

റിയല്‍-ടൈം അറിയാം

ട്രെയിനുകളുടേയും ബസുകളുടേയും തത്സമയ സമയം അറിയാന്‍ ഗൂഗിള്‍ മാപ്‌സിലൂടെ സാധിക്കും. ഇതിനായി ലക്ഷ്യസ്ഥാനം ടൈപ്പ് ചെയ്ത് ഡയറക്ഷന്‍ ടാപ്പ് ചെയ്യുക.

ഈ 15 വാട്‌സാപ്പ് സന്ദേശങ്ങളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്

 

 

Best Mobiles in India

English Summary

Things To Know About Google Maps