ഓണ്‍ലൈനിലൂടെ ഏങ്ങനെ ആധാര്‍ ബയോമെട്രിക്‌സ് ഡാറ്റ ലോക്ക്/ അണ്‍ലോക്ക് ചെയ്യാം?


നിങ്ങളുടെ ഐഡന്റിറ്റിയുടെ അവിഭാജ്യ ഭാഗമായി മാറിയിരിക്കുന്നു ആധാര്‍ നമ്പര്‍. ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, ഇന്‍ഷുറന്‍സ് പേളിസി, മൊബൈല്‍ നമ്പര്‍ എന്നിവയിലെല്ലാം ആധാര്‍ നമ്പര്‍ ചേര്‍ക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് നിങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താനും കൂടിയാണ്.

Advertisement

ആധാര്‍ കാര്‍ഡ് സുരക്ഷിതമാക്കാനുളള ഒരു മാര്‍ഗ്ഗം നിങ്ങളുടെ ബയോമെട്രിക്‌സ് ഡാറ്റ ലോക്ക് ചെയ്യുക എന്നതാണ്. ബയോമെട്രിക്‌സ് എന്നു പറയുന്നത് ഫിങ്കര്‍പ്രിന്റും ഐറിസ് ഡാറ്റ ആധാര്‍ കാര്‍ഡ് ഓതെന്റിക്കേഷനും വേണ്ടിയാണ്.

Advertisement

ആധാര്‍ ബയോമെട്രിക്‌സ് ലോക്കിങ്ങ് സിസ്റ്റം ഉപയോഗിച്ച് നിങ്ങളുടെ ബയോമെട്രിക്‌സ് താത്കാലികമായി ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സാധിക്കും.

നിങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി എങ്ങനെ ആധാര്‍ ബയോമെട്രിക്‌സ് ഡാറ്റ ലോക്ക്/ അണ്‍ലോക്ക് ചെയ്യാമെന്നു നോക്കാം. ആധാര്‍ വെബ്‌സൈറ്റില്‍ തന്നെ നിങ്ങള്‍ക്കിതു ചെയ്യാവുന്നതാണ്.

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?

# ഒരു കാര്യം ഓര്‍ക്കേണ്ടത്, നിങ്ങള്‍ ഇത് ചെയ്യാന്‍ തുടങ്ങുന്നതിനു മുന്‍പ് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ അത്യാവശ്യമാണ്.

1.

നിങ്ങളുടെ ബ്രൗസര്‍ വിന്‍ഡോയില്‍ 'https://resident.uidai.gov.in/biometric-lock' എന്ന യുആര്‍എല്‍ പേസ്റ്റ് ചെയ്യുക.

2. പേജ് തുറന്നു കഴിഞ്ഞാല്‍, നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക. ചുവടെയുളള ബോക്‌സില്‍ നല്‍കിയിട്ടുളള സുരക്ഷ കോഡ് ഉപയോഗിച്ച് ഇത് പിന്തുടരുക. ഇതൊരു നാല് അക്ക സുരക്ഷാ കോഡാണ്.

3. ഇത് പോസ്റ്റ് ചെയ്ത ശേഷം 'Send OTP link' എന്നതില്‍ ക്ലിക്ക് ചെയ്യുക.

4. ആധാര്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് OTP ലഭിക്കുന്നതാണ്. താഴെ പച്ച നിറത്തില്‍ കാണുന്ന ബോക്‌സില്‍, മൊബൈല്‍ നമ്പറില്‍ മെസേജ് അയച്ചു എന്ന സന്ദേശവും ഉണ്ടായിരിക്കും. നിങ്ങളുടെ മൊബൈല്‍ പരിശോധിക്കുക.

5.

ഒരു പക്ഷേ സന്ദേശം വന്നില്ല എങ്കില്‍, വീണ്ടും നാല് അക്ക സെക്യൂരിറ്റി കോഡ് എന്റര്‍ ചെയ്ത് ആധികാരിക സന്ദേശത്തിനായി കാത്തിരിക്കുക.

6. OTP ലഭിച്ചു കഴിഞ്ഞാല്‍ അത് എന്റര്‍ ചെയ്യുക.

7.

ഇപ്പോള്‍ താഴെ കാണുന്ന 'ലോഗിന്‍' ലിങ്ക് ക്ലിക്ക് ചെയ്തു കൊണ്ട് പേജില്‍ ബയോമെട്രിക് ലോക്ക് പ്രാപ്തമാക്കുക.

8. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ 'Congratulations! Your Biometric data is locked' എന്ന പേജില്‍ എത്തിക്കും. നിങ്ങളുടെ ബയോമെട്രിക് ഡാറ്റ ലോക്ക് ചെയ്തിരിക്കുന്നു, താത്കാലികമായി നിങ്ങളുടെ ഓതെന്റിക്കേഷന് അണ്‍ലോക്കും ചെയ്യാം. അതിനു മുന്‍പ് നിങ്ങളുടെ ആധാര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതുണ്ട്.

9. ആധാര്‍ ബയോമെട്രിക്‌സ് പ്രക്രിയ പ്രവര്‍ത്തനരഹിതമാക്കുന്നത്, ബയോമെട്രിക് ലോക്കിംഗിനു സമാനമാണ്. ഇതിനര്‍ത്ഥം ഉപയോക്താക്കള്‍ അതേ പ്രക്രിയ തന്നെ ഉപയോഗിക്കേണ്ടതുണ്ട്.

10. ഈ പേജിന്റേയും url സെക്ഷന്‍ 'https://resident.uidai.gov.in/biometric-lock' എന്നാണ്.

ഐഫോണുകളുടെ വില ഇന്ത്യയില്‍ വന്‍ വര്‍ദ്ധനവ്, പുതുക്കിയ വിലകള്‍

ആധാർ എസ്ബിഐ ഇന്റർനെറ്റ് ബാങ്കിങ് പോർട്ടലിലൂടെ ആധാർ ലിങ്ക് ചെയ്യുന്നത്

1. നിങ്ങൾ ഒരു ഇന്റർനെറ്റ് ബാങ്കിങ്ങ് ഉപയോക്താവാണെങ്കിൽ, നിങ്ങൾക്ക് www.onlinesbi.comൽ പ്രവേശിച്ച് സ്ക്രീനിന്റെ ഇടതു പാനലിൽ കാണുന്ന "My Accounts"എന്നതിലെ 'Link your Aadhaar number"എന്ന ' ലിങ്ക് ആക്സസ് ചെയ്യാൻ കഴിയും.

2. മുകളിലുള്ള ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ, നിങ്ങളുടെ അക്കൗണ്ട് നമ്പര്‍, ആധാർ നമ്പർ നൽകുക, ക്ലിക് സബ്മിറ്റ്‌ എന്നതിൽ ക്ലിക്ക് ചെയ്യേണ്ട ഒരു സ്ക്രീനിലേക്ക് നിങ്ങൾ നയിക്കപ്പെടും.

3. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിന്റെ അവസാന 2 അക്കങ്ങൾ
ഉപഭോക്താവിന് ദൃശ്യമാകും.

4. ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് മാപ്പിംഗ് സ്റ്റാറ്റസ് ദൃശ്യമാകും.

 

ATM ചാനൽ വഴി ആധാർ ലിങ്ക് ചെയ്യുന്നത് ...

1. എസ്ബിഐ എടിഎമ്മുകളില്‍ നിങ്ങൾക്ക് പ്രവേശിക്കാം. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ
നിങ്ങളുടെ ആധാർ ലിങ്ക് ചെയ്യാവുന്നതാണ്‌.

2. എടിഎം കാർഡ് സ്വൈപ്പുചെയ്ത് നിങ്ങളുടെ PIN നൽകുമ്പോൾ, 'സേവനം -രജിസ്ട്രേഷനുകൾ' മെനു തിരഞ്ഞെടുക്കുക.

3. ഈ മെനുവില്‍ ആധാർ രജിസ്‌ട്രേഷന്‍ തിരഞ്ഞെടുക്കുക.

4. നിങ്ങൾ ഇപ്പോൾ അക്കൗണ്ട് ടൈപ്പ് (സേവിംഗ്സ് / ചെക്കിങ്) തിരഞ്ഞെടുക്കാം, അതിനു ശേഷം നിങ്ങളുടെ ആധാർ നമ്പർ നൽകാൻ ആവശ്യപ്പെടും. അത് വീണ്ടും നൽകാന്‍ നിങ്ങളോട് ആവശ്യപ്പെടും.

 

ആധാർ, എസ്എംഎസ് വഴി ലിങ്ക് ചെയ്യുന്നത് ...

1. എസ്ബിഐയുമായി നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ,
താഴെ പറയുന്ന ഫോർമാറ്റിൽ യുഐഡി (സ്പെയ്സ്) ആധാർ നമ്പർ (സ്പേസ്) അക്കൌണ്ട് നമ്പര്‍ എന്ന് ടൈപ്പ് ചെയ്ത്‌ 567676 എന്ന റിലേക്ക് എസ്എംഎസ് അയയ്ക്കുക.

2. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ അല്ലെങ്കിൽ ആധാർ ഇതിനകം തന്നെ അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു എസ്എംഎസ് മറുപടി ലഭിക്കും.

3. നിങ്ങളുടെ മൊബൈൽ നമ്പർ ബാങ്ക് ഉപയോഗിച്ച് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, ഒരു എസ്എംഎസ് സ്ഥിരീകരണം ലഭിക്കും.

4. ആധാർ നമ്പർ UIDAI ഉള്ള ബാങ്ക് പരിശോധിക്കും. ഇതില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍, എസ്ബിഐ ശാഖയുമായി ആധാർ നമ്പറോ ഇ-ആധാറുമായി ബന്ധപ്പെടാൻ എസ്എംഎസ് അയയ്ക്കും.

 

എസ്ബിഐ ബ്രാഞ്ച് ചാനലിലൂടെ ആധാർ ലിങ്ക് ചെയ്യുന്നത് ...

1. നിങ്ങളുടെ ആധാർ നമ്പർ അല്ലെങ്കിൽ ഇ-ആധാറിന്റെ ഒരു പകർപ്പ് എടുത്ത്‌ എസ്ബിഐ ബ്രാഞ്ചിൽ സന്ദർശിക്കാം.

2. ശാഖയിൽ, ആധാറിന്റെ സെറോക്സ് കോപ്പി സഹിതം താങ്കളിൽ നിന്നും അപേക്ഷയുടെ ഒരു കത്തും വാങ്ങുന്നതാണ്‌.

3. ആവശ്യമായ പരിശോധനയ്ക്ക് ശേഷം ബ്രാഞ്ച് തന്നെ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതാണ്.
കൂടാതെ സ്റ്റാറ്റസ് അടിസ്ഥാനമാക്കി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് അയക്കുന്നതാണ്.

 

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി ഓണ്‍ലൈനില്‍ എങ്ങനെ സ്ഥിരീകരിക്കാം?

12 അക്ക ഡിജിറ്റല്‍ നമ്പറായ ആധാര്‍ ഇപ്പോള്‍ ഒട്ടനവധി പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് ആവശ്യമായിരിക്കുന്നു. ഈ ആധാര്‍ ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകളിലേക്കും, പാന്‍ നമ്പറിലേക്കും, മ്യൂച്ച്വല്‍ ഫണ്ടുകളിലേക്കും, പിപിഎഫ് അക്കൗണ്ടുകളിലേക്കും, ഇന്‍ഷുറന്‍ പോളികളിലേക്കും അങ്ങനെയുളള പലതിലേക്കും ലിങ്ക് ചെയ്യേണ്ടതാണ്.

ബാങ്ക് അക്കൗണ്ടിലേക്ക് എടിഎം, എസ്എംഎസ് വഴി ആധാര്‍ എങ്ങനെ ലിങ്ക് ചെയ്യാം?

ആധാര്‍ ഏജന്‍സിയായ UIDAI ഇപ്പോള്‍ വിവിധ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ തന്നെ നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്. ഇതില്‍ നിങ്ങളുടെ വിലാസം അപ്‌ഡേറ്റ് ചെയ്യാനും ആധാര്‍ നമ്പര്‍ പരിശോധിക്കാനുമാണ് പ്രധാനമായും ഉളളത്. ഇതു കൂടാതെ ഓണ്‍ലൈനില്‍ ആധാര്‍ അക്കൗണ്ടുമായി ബന്ധപ്പെടപത്തിയിട്ടുളള മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് വെബ്‌സൈറ്റു വഴി തന്നെ പരിശോധിക്കാന്‍ കഴിയുന്നു.

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പും, ഇ-മെയില്‍ ഐഡിയും ഓണ്‍ലൈനില്‍ എങ്ങനെ സ്ഥിരീകരിക്കാം എന്നു നോക്കാം...

 

സ്‌റ്റെപ്പ് 1:

ആദ്യം UIDAI വെബ്‌സൈറ്റ് (https://uidai.gov.in) തുറക്കുക.

സ്‌റ്റെപ്പ് 2:

'ആധാര്‍ സേവനങ്ങള്‍' എന്നതില്‍ പോയി, 'Verify Email/Mobile Number' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 3:

ഈ തുറന്നു വന്ന പേജില്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍, ഇമെയില്‍ ഐഡി, നിങ്ങളുടെ മൊബൈല്‍ നമ്പര്‍, സെക്യൂരിറ്റി കോഡ് എന്നിവ അവിടെ കാണുന്ന ബോക്‌സില്‍ പൂരിപ്പിക്കാന്‍ ആവശ്യപ്പെടും.

സ്‌റ്റെപ്പ് 4:

ഒരിക്കല്‍ ഇത് പൂരിപ്പിച്ചു കഴിഞ്ഞാല്‍ 'Get One time Password' എന്നതില്‍ ക്ലിക്ക് ചെയ്ത് OTP നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലോ, മെയില്‍ ഐഡിയിലോ വരുന്നതാണ്.

സ്‌റ്റെപ്പ് 5:

ഇനി താഴെ കാണുന്ന ശൂന്യ ബോക്‌സില്‍ കോഡ് എന്റര്‍ ചെയ്യ്ത് 'Verify OTP'-യില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 6:

നിങ്ങളുടെ മൊബൈല്‍ നമ്പറും ഈമെയില്‍ ഐഡിയും ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും സ്ഥിരീകരിച്ചിട്ടുണ്ട് എന്ന പേജിലേക്ക് നിങ്ങളെ റീഡയറക്ട് ചെയ്യുന്നതാണ്.

സ്‌റ്റെപ്പ് 7:

ഒരിക്കല്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ അതു പറയും, 'നിങ്ങള്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ ഇതിനകം തന്നെ രേഖകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന്'.

സ്‌റ്റെപ്പ് 8:

നിങ്ങളുടെ ഇ-മെയിൽ ഐഡി / മൊബൈൽ നമ്പർ ലിങ്കുചെയ്തിട്ടില്ലെങ്കിൽ, നിങ്ങൾക്ക് തുടരാനാകില്ല, OTP നായി അപേക്ഷിക്കാം. നൽകിയ ഇമെയിൽ ഐഡി അല്ലെങ്കിൽ നമ്പർ പൊരുത്തപ്പെടുന്നില്ലെന്ന് ഇത് പറയും.

സ്‌റ്റെപ്പ് 9:

നിങ്ങളുടെ മൊബൈൽ നമ്പർ ആധാറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ മൊബൈൽ, ഇമെയിൽ SSUP പോർട്ടലിലൂടെ നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യാം.

സ്‌റ്റെപ്പ് 10:

നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ആധാറുമായി ബന്ധപ്പെടുത്തിയിട്ടില്ലെങ്കിൽ, നിങ്ങളുടെ മൊബൈൽ നമ്പർ പുതുക്കുന്നതിന് ആധാർ എൻറോൾമെന്റ് സെന്ററില്‍ സന്ദര്‍ശിക്കുക. അധിക രേഖകള്‍ ഒന്നും തന്നെ ആവശ്യമില്ല.

Best Mobiles in India

English Summary

When you apply for Aadhaar card, your fingerprint and iris data is also taken, we call it biometric data. Your Biometric Data is used for Aadhaar verification. To protect your Biometric Data, now you can Lock it online and also you can Unlock again when you needed.