ആന്‍ഡ്രോയിഡ് ടാബ്ലറ്റുകള്‍ വാങ്ങുന്നതിനു മുന്‍പ് ഒന്നു ശ്രദ്ധിക്കുക.


ഇന്ന് ഒരു വിധം എല്ലാസാധനങ്ങുടെയും ഡ്യൂപ്ലിക്കേറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ഉദാഹരണത്തിന് മൊബൈലുകള്‍.എല്ലാതരം മൊബൈലുകളുടെയും വ്യാജന്മാര്‍ ഇന്ന് മാര്‍ക്കില്‍ സുലഭമാണ്. പക്ഷേ അത് അറിഞ്ഞും,അറിയാത്തയും വാങ്ങുന്നവരുണ്ട് .എങ്കില്‍ അങ്ങനെ വാങ്ങുന്നവര്‍ക്കായി ചിലകാരൃങ്ങള്‍ പറഞ്ഞുതരാം.പ്രത്രേക്കിച്ച് ആന്‍ഡ്രോയിഡ് ടാബ്ലറ്റുകള്‍ വാങ്ങുന്നവര്‍ക്ക്

Advertisement

വിലനോക്കിയാണ് ഇന്ന് പലരും മൊബൈലുകള്‍ വാങ്ങുന്നത്. ഏത് സാധനവും വിലകുറച്ച് തന്നാല്‍ സന്തോഷത്തോടെ വാങ്ങുന്നവരാണ് നമ്മള്‍. അതുകൊണ്ടുതന്നെ വില മുന്‍നിര്‍ത്തിയാണ് പല മൊബൈള്‍ കച്ചവടക്കാര്‍ ഡ്യൂപ്ലിക്കേറ്റുകള്‍ വില്‍ക്കുന്നത്. ആദ്യം വിലക്കുട്ടിപറയും പിന്നെ വാങ്ങുമെന്നായാല്‍ സന്തോഷിപ്പിക്കാനെന്ന മട്ടില്‍ വിലകുറയ്ക്കും.ഒരു മൊബൈല്‍ ഷോപ്പും ഒര്‍ജിനല്‍ സാധനങ്ങള്‍ വിലകുറച്ച് വില്‍ക്കില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പിന്നെ ശ്രദ്ധിക്കേണ്ടത് മൊബൈല്‍ ഫങ്ഷനുകളാണ്, സ്‌ക്രീന്‍, ക്യാമറ എന്നിവയുടെ ഗുണമേന്മ, കേബിളുകള്‍ കണക്ക്റ്റ് ചെയ്യാന്‍ കഴിയുന്നുണ്ടോ, മൊബൈല്‍ ചാര്‍ജര്‍ ശരിയായിപ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.ഈ കാര്യങ്ങള്‍ ഒന്ന് രണ്ട്‌വട്ടംചെയ്തുനോക്കുന്നതും നല്ലതാണ്

Advertisement

പിന്നെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റംമായ ആന്‍ഡ്രോയിഡ് 2.3 (ജിഞ്ചര്‍ബ്രഡ്) ഓപ്പറേറ്റിങ് സിസ്റ്റം ആണെന്ന് ഉറപ്പവരുത്തുക.ഇനി 2.2(ഫ്രോയോ)ആണെങ്കില്‍.അതുമാറ്റുവാന്‍ നിര്‍ദേശം നല്‍ക്കുക. മോണിറ്റര്‍ പ്രവര്‍ത്തനം ഏറ്റവും കുടുതല്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്.ഫങ്ഷനുകളുടെ പ്രവര്‍ത്തനം എങ്ങനെയാണെന്നും .അവ എങ്ങനെ ഒക്കെ പ്രവര്‍ത്തിക്കുന്നുമെന്ന് ആദ്യം ശ്രദ്ധിക്കണം പിന്നെ ടൈപ്പിങ് സ്പീഡ് എത്രത്തോള്ളം ഉണ്ടെന്ന് നോക്കണം.മനസ്സിലായില്ലെങ്കില്‍ സംശയങ്ങള്‍ കടക്കാരനോട് ചോദിച്ച് മനസ്സിലാക്കണം


അടുത്തത് റാം കപാസിറ്റിയാണ്. ടാബ്ലറ്റുകള്‍ പ്രവര്‍ത്തനം റാം കപാസിറ്റി അപേക്ഷിച്ചാണല്ലോ. അതുകൊണ്ട് റാം കപാസിറ്റി എത്രയുടെന്ന് പരിശോധിക്കണം.സാധാരണ 128 എംബി,256 എംബി,512 എംബി,1 ജിബി എന്നിവയാണ് ടാബ്ലറ്റുകളില്‍ ഉപയോഗിച്ചുവരുന്നത്.128 എംബി ശരിക്കും പറഞ്ഞാല്‍ കുറവാണ്.എങ്കിലും റാം 128 എംബിവരെ ഉളളത് ഉപയോഗിക്കാം.ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മുക്ക് അബദ്ധങ്ങള്‍ പറ്റില്ല..എന്തായാല്ലും ആന്‍ഡ്രോയിഡ് ടാബ്ലറ്റുകള്‍ വാങ്ങുമ്പോള്‍ ഒന്ന് ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതല്ലെ

Advertisement

Best Mobiles in India

Advertisement