നിങ്ങള്‍ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ മടുത്തോ? എങ്കില്‍ അതു മാറ്റാന്‍ ഇതാ ഒരു മാര്‍ഗ്ഗം..!


ചിലര്‍ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ എടുക്കാനും മറ്റു ചിലര്‍ പ്രീപെയ്ഡ് പ്ലാന്‍ എടുക്കാനുമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ നിങ്ങളുടെ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ മാറ്റണമെങ്കില്‍ ആദ്യം മനസ്സിലേക്കു കടന്നു വരുന്നത് എന്താണ്?

Advertisement

മറ്റൊന്നും ചിന്തിക്കാതെ തന്നെ ആദ്യം കസ്റ്റമര്‍ കെയറിലേക്കു വിളിക്കും, അല്ലേ? അല്ലെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയാകും. എന്നാല്‍ ഇവ രണ്ടിലും ധാരാളം സമയം എടുത്തേക്കാം.

Advertisement

എന്നാല്‍ ഇവിടെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലൂടെ തന്നെ വളരെ ലളിതമായ മാര്‍ഗ്ഗം ഉപയോഗിച്ച് പ്ലാന്‍ മാറ്റാവുന്നതാണ്, അതും നിങ്ങളുടെ ഔദ്യോഗിക മൊബൈല്‍ സേവന ദായകരുടെ ആപ്ലിക്കേഷനിലൂടെ.

പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ അടിസ്ഥാനമായി മാറ്റേണ്ട കുറച്ചു കാര്യങ്ങള്‍ ഞങ്ങള്‍ ഇവിടെ കൊടുക്കുകയാണ്.

എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക്

. ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ 'My Airtel' ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

. ഇനി നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ആപ്ലിക്കേഷന്‍ കോണ്‍ഫിഗര്‍ ചെയ്യുക.

. ശേഷം ആപ്ലിക്കേഷന്റെ 'Me' വിഭാഗത്തില്‍ നിന്ന് മുകളില്‍ വലതു കോണില്‍ കാണുന്ന മൂന്നു-തിരശ്ചീന ചിഹ്നങ്ങളില്‍ ടാപ്പു ചെയ്യുക.

Advertisement

. അടുത്തതായി അവിടെ പോപ്പ്-അപ്പ് മെനുവില്‍ നിന്നും 'Change Plan' എന്ന ഓപ്ഷന്‍ തുറക്കുക.

. ഇപ്പോള്‍ നിങ്ങളെ പദ്ധതി സംഗ്രമ പേജിലേക്ക് (Plan Summary page) കൊണ്ടു പോകും. പ്ലാന്‍ സെലക്ഷന്‍ പേജിലേക്ക് നീങ്ങാനായി 'Change Plan' തിരഞ്ഞെടുക്കുക.

. നിങ്ങളുടെ പ്ലാന്‍ മാറ്റാനുളള അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നതിന്, നിങ്ങളുടെ പ്ലാന്‍ തിരഞ്ഞെടുത്ത് 'OK'യില്‍ ടാപ്പ് ചെയ്യുക.

. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ അതിനെ സംബന്ധിച്ച് ഒരു സ്ഥിരീകരണ സന്ദേശവും നിങ്ങള്‍ക്ക് ലഭിക്കും.

ഐഡിയ ഉപയോക്താക്കള്‍ക്ക്

. ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ 'My Idea app' ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

Advertisement

. അടുത്തതായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

. തുടര്‍ന്ന് ആപ്ലിക്കേഷനിലെ 'My account' വിഭാഗത്തിലേക്കു പോകുക.

. ഇനി ആപ്ലിക്കേഷന്റെ മുകളില്‍ വലതു കോണില്‍ കാണുന്ന 'Billing Details' എന്നതില്‍ ടാപ്പ് ചെയ്യുക.

. ബില്‍ പാന്‍ ഓപ്ഷനു മുന്നില്‍ കാണുന്ന 'Change' എന്ന ഓപ്ഷനിലും ടാപ്പു ചെയ്യുക.

. നിങ്ങള്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന പ്ലാന്‍ അവിടെ നിന്നും തിഞ്ഞെടുക്കാം.

വോഡാഫോണ്‍ ഉപയോക്താക്കള്‍ക്ക്

. ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ 'My Vodafone' ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

. അടുത്തതായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

Advertisement

. തുടര്‍ന്ന് 'Continue to my Vodafone app' എന്നതിലേക്ക് ടാപ്പ് ചെയ്യുക.

. അതിനു ശേഷം ആപ്ലിക്കേഷന്റെ മുകളില്‍ വലതു കോണില്‍ നിന്ന് മൂന്നു ലംബ ബാറുകള്‍ വീണ്ടും ടാപ്പു ചെയ്യുക.

. ഇനി 'Active packs and plans' വിഭാഗത്തിലേക്കു പോയി, അവിടെ പേജിന്റെ ചുവടെ കാണുന്ന 'Browse other plans' എന്നതില്‍ ടാപ്പു ചെയ്യുക.

. നിങ്ങള്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന പ്ലാന്‍ അവിടെ നിന്നും തിരഞ്ഞെടുക്കുക.

പറക്കുന്നതിനിടെ രൂപം മാറുന്ന ഡ്രാഗൺ റോബോട്ടിനെ പരിചയപ്പെടാം!

Best Mobiles in India

English Summary

Tips to change your postpaid plan on Airtel, Vodafone and Idea