വാട്ട്‌സാപ്പില്‍ എങ്ങനെ PNR സ്റ്റാറ്റസ് പരിശോധിക്കാം?


കുറച്ചു നാള്‍ മുന്‍പു വരെ നിങ്ങളുടെ 10 അക്ക പിഎന്‍ആര്‍ നമ്പര്‍ അല്ലെങ്കില്‍ ലൈവ് ട്രയിന്‍ സ്റ്റാറ്റസ് പരിശോധിക്കുന്നത് ഏറെ ബുദ്ധിമുട്ടുളള കാര്യമായിരുന്നു. അതിനായി ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ റിസര്‍വേഷന്‍ നമ്പരായ 139ല്‍ വിളിക്കുകയോ അല്ലെങ്കില്‍ ICRTC വെബ്‌സൈറ്റില്‍ പരിശോധിക്കുകയോ ചെയ്യാം.

Advertisement

എന്നാല്‍ ഇതെല്ലാം അത്ര എളുപ്പമുളള കാര്യമല്ല. എന്നാല്‍ ഇതെല്ലാം എളുപ്പമാക്കാനായി റെയില്‍വേ ഓണ്‍ലൈന്‍ ട്രാവല്‍ വെബ്‌സൈറ്റായ മേക്ക്‌മൈട്രിപ്പുമായി ചേര്‍ന്നിരിക്കുകയാണ്. ഇതിലൂടെ യാത്രക്കാര്‍ക്ക് അവരുടെ PNR സ്റ്റാറ്റസ്, ലൈവ് ട്രയിന്‍ സ്റ്റാറ്റസ് എന്നിവ അവരുടെ സ്മാര്‍ട്ട്‌ഫോണിലൂടെ തന്നെ അറിയാം. ഇത് എങ്ങനെയാണെന്നു നോക്കാം.

Advertisement

ഇതില്‍ വേണ്ടത്:

. വാട്ട്‌സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പ്.

. പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍.

. പിഎന്‍ആര്‍ നമ്പറും ട്രയിന്‍ നമ്പറും കൈയ്യില്‍ എടുത്തു വയ്ക്കുക.


ഇനി ഈ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

1. ആദ്യം നിങ്ങളുടെ ഫോണില്‍ 'Dialer' ആപ്പ് തുറക്കുക.

2. ഇനി നിങ്ങളുടെ കോണ്‍ടാക്റ്റിലേക്ക് '7349389104' (MakeMyTrip Official Number) ചേര്‍ക്കുക.

3. നമ്പര്‍ സേവ് ചെയ്ത ശേഷം നിങ്ങളുടെ ഫോണിലെ വാട്ടസാപ്പ് തുറന്ന് റീഫ്രഷ് ചെയ്യുക.

4. വാട്ട്‌സാപ്പില്‍ മേല്‍ പറഞ്ഞ കോണ്‍ടാക്റ്റ് തിരഞ്ഞ്, ചാറ്റ് വിന്‍ഡോ തുറക്കുക.

5. നിങ്ങളുടെ തത്സമയ ട്രൈന്‍ സ്റ്റാറ്റസ് പരിശോധിക്കാനായി ട്രൈന്‍ നമ്പറും, പിഎന്‍ആര്‍ സ്റ്റാറ്റസ് പരിശോധിക്കാനായി പിഎന്‍ആര്‍ നമ്പരും നല്‍കുക.

Advertisement

6. അതിനു ശേഷം MakeMyTrip റിയല്‍-ടൈം ട്രയിന്‍ സ്റ്റാറ്റസും പിഎന്‍ആര്‍ ബുക്കിംഗ് സ്റ്റാറ്റസും അയച്ചു തരും.


കോണ്‍ടാക്റ്റ് ലിസ്റ്റ് റീഫ്രഷ് ചെയ്യാനായി:

. വാട്ട്‌സാപ്പ് തുറന്ന് താഴെ വലതു വശത്ത് മൂലയില്‍ കാണുന്ന 'New Message' എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

. ഇനി മൂന്നു-തിരശ്ചീന ഡോട്ടുകളില്‍ ടാപ്പ് ചെയ്യുകയും തുടര്‍ന്ന് 'Refresh' ഓപ്ഷന്‍ ടാപ്പ് ചെയ്യുകയും ചെയ്യുക.


ഈ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക:

. നിങ്ങള്‍ അയച്ച് വാട്ട്‌സാപ്പ് സന്ദേശത്തില്‍ 'ബ്ലൂ ടിക്ക്' കാണുന്നതു വരെ MakeMyTrip ഒന്നും പ്രതികരിക്കില്ല.

. നിങ്ങള്‍ക്ക് ലഭിക്കുന്ന മറുപടി സമയം അന്വേഷണങ്ങളുടെ എണ്ണം അല്ലെങ്കില്‍ സെര്‍വര്‍ ലോഡ് എന്നിവയെ ആശ്രയിച്ചിരിക്കും.

Advertisement

എന്തുചെയ്‌തിട്ടും ഫോൺ ചാർജ്ജിങ് അങ്ങ് ശരിയാവുന്നില്ലെങ്കിൽ ഈ 8 മാർഗ്ഗങ്ങൾ പരീക്ഷിക്കൂ..

Best Mobiles in India

English Summary

Tips to check PNR status using WhatsApp