എങ്ങനെ നിങ്ങളുടെ മാക്ക് വൃത്തിയാക്കാം; വേഗത കൂട്ടാം....!


നിങ്ങളുടെ മാക്ക് ഡിവൈസുകള്‍ ഇഴയാന്‍ തുടങ്ങിയോ. എങ്കില്‍ അതിന്റെ അകം വൃത്തിയാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് അത് സൂചിപ്പിക്കുന്നത്.

ഡിവൈസില്‍ പരിപാലന ജോലികള്‍ ചെയ്യുന്നതിന് മുന്‍പായി എല്ലാ ഡാറ്റകളുടേയും ബാക്ക്അപ്പ് എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്. എങ്ങനെ മാക്ക് ഉപകരണങ്ങള്‍ ക്ലീനാക്കി മികച്ച പ്രവര്‍ത്തനക്ഷമത കൈ വരുത്താമെന്ന് അറിയുന്നതിനായി താഴെയുളള സ്ലൈഡര്‍ കാണുക.

1

സിസ്റ്റം പ്രിഫറന്‍സില്‍ യൂസേര്‍സ് ആന്‍ഡ് ഗ്രൂപ്‌സില്‍ പോയി ലോഗിന്‍ ഐറ്റംസ് ടാബില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ മാക്ക് ബൂട്ട് ചെയ്യുമ്പോള്‍ തുറക്കുന്ന ആപുകളുടെ പട്ടിക വരുന്നതാണ്. സ്റ്റാര്‍ട്ട്അപ്പ് ചെയ്യുമ്പോള്‍ ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ അണ്‍ചെക്ക് ചെയ്യുക.

2

ആക്ടിവിറ്റി മോണിറ്റര്‍ തുറന്ന് സി പി യു-വിന്റേയും, മെമ്മറി റിസോഴ്‌സിന്റേയും കൂടുതല്‍ പ്രവര്‍ത്തനം ആവശ്യപ്പെടുന്ന ആപുകള്‍ ഏതാണെന്ന് കണ്ടുപിടിച്ച് അത് ഒഴിവാക്കുക.

3

മാക്കിന്റെ ബില്‍റ്റ് ഇന്‍ ഡിസ്‌ക് യൂട്ടിലിറ്റി പ്രോഗ്രാം തുറന്ന് ഇടത് പാനലിലുളള നിങ്ങളുടെ ഹാര്‍ഡ് ഡ്രൈവില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ കാണുന്ന ഫസ്റ്റ് എയ്ഡ് ടാബില്‍ താഴെ വലത് മൂലയിലായി കാണുന്ന റിപയര്‍ ഡിസ്‌ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇത് നിങ്ങളുടെ ഡെസ്‌ക്ടോപിനെ ദീര്‍ഘമായ സ്‌കാനിന് വിധേയമാക്കി ആവശ്യമുളള റിപയറുകള്‍ നടത്തുന്നതാണ്.

4

കൃത്യമായ അളവില്‍, തരത്തില്‍, വേഗതയിലുളള റാം കൂട്ടിചേര്‍ത്ത് നിങ്ങളുടെ മാക്കിന്റെ പ്രകടനം മെച്ചപ്പെടുത്താവുന്നതാണ്.

5

മാക്ക് ഒഎസ് എക്‌സ് 10.9 മാവെറിക്ക്‌സിലേക്ക് പരിഷ്‌ക്കരണം നടത്തുക. ഇത് നിങ്ങളുടെ മാക്ക് മെമ്മറി കപാസിറ്റിയുടെ ഉയര്‍ന്ന പരിധിയില്‍ എത്തുമ്പോള്‍ പ്രവര്‍ത്തന ക്ഷമമല്ലാത്ത ആപുകളിലെ ഡാറ്റാ കംപ്രസ് ചെയ്യുകയും കൂടുതല്‍ മെമ്മറി ലഭ്യമാക്കുകയും ചെയ്യുന്നു. ഈ സവിശേഷത നിങ്ങളെ കൂടുതല്‍ മെമ്മറി ചേര്‍ക്കുന്നതിന്റെ ചിലവില്‍ നിന്നും പ്രയത്‌നത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നതാണ്.

Most Read Articles
Best Mobiles in India
Read More About: mac apple how to news

Have a great day!
Read more...

English Summary

tips for cleaning and speeding up your Mac.