ഹോളി സമയത്ത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ സുരക്ഷിതമാക്കാന്‍...


ഒരൊറ്റ നിമിഷം പോലും സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തതിനെ കുറിച്ച് ചിന്തിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ ഹോളി ആഘോഷിക്കുന്ന വേളയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമോ?

ഹോളി എന്നാല്‍ നിറങ്ങളുടേയും വെളളത്തിന്റേയും ഒരു ഉത്സവമാണ്. ഈ സമയത്ത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വളരെ അപകടത്തിലുമാണ്. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപേക്ഷിക്കാതെ തന്നെ ഹോളി ഉത്സവം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ പറയുന്ന തന്ത്രങ്ങള്‍ പാലിക്കുക.

സിബ്-ലോക്ക് ബാഗുകള്‍ ഉപയോഗിക്കുക

ഹോളി സമയത്ത് നിറത്തിലും വെളളത്തിലും നിന്നും നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ സംരക്ഷിക്കാന്‍ സിബ്-ലോക്ക് ബാഗുകള്‍ മികച്ച ഒന്നാണ്. ഈ ബാഗില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇട്ടു വയ്ക്കാം. ഒപ്പം പൊടിയില്‍ നിന്നും നിങ്ങളുടെ ഫോണിനെ സംരക്ഷിക്കുകയും ചെയ്യാം.

വാട്ടര്‍പ്രൂഫ് കേസുകള്‍

മൊബൈല്‍ ഫോണിന്റെ ഏറ്റവും വലിയ ശത്രുവാണ് വെളളം. ഹോളി സമയത്ത് ഏറെ ഭീക്ഷണിയുമാണ് ഇത്. അതിനാല്‍ നിലവില്‍ ഏറ്റവും മികച്ച വാട്ടര്‍പ്രൂഫ് കേസുകളും കവറുകളും ലഭ്യമാണ്. ഇവ ഉപയോഗിച്ച് നിങ്ങളുടെ ഫോണിനെ സംരക്ഷിക്കാം.

ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റുകള്‍ ഉപയോഗിക്കുക

നിങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണിലൂടെ ആരെങ്കിലുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കണമെങ്കില്‍ ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റ് ഏറെ സഹായകരമാകും. ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റിന്റെ സഹായത്തോടെ നിങ്ങളുടെ ഫോണ്‍ കയ്യില്‍ എടുക്കേണ്ടതില്ല. പകരം നിങ്ങളുടെ ഫോണ്‍ സിബ് ലോക്ക് ബാഗിലാക്കി പോക്കറ്റില്‍ സൂക്ഷിച്ചാല്‍ മതിയാകും. ബ്ലൂട്ടൂത്ത് ഹെഡ്‌സെറ്റിലൂടെ ഫോണ്‍ കണക്ട് ചെയ്യാം.

പഴയതും വിലകുറഞ്ഞതുമായ ഫോണ്‍ ഉപയോഗിക്കുക

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ വളരെ എളുപ്പമാണ്. മേല്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഹോളി ആഘോഷങ്ങളില്‍ പഴയതോ അല്ലെങ്കില്‍ വില കുറഞ്ഞതുമായ ഫോണുകളോ ഉപയോഗിക്കുക.

 


Read More About: tips holi mobile news

Have a great day!
Read more...

English Summary

Tips To Keep Your Smartphone Safe During Holi