വാട്ട്‌സാപ്പില്‍ എല്ലായിപ്പോഴും ഓണ്‍ലൈന്‍ ആകാമോ?


വാട്ട്‌സാപ്പ്

റീച്ചാര്‍ജ്ജ് പാക്കില്‍ 100% ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ!

വാട്ട്‌സാപ്പിലെ ഓരോ പുതിയ സവിശേഷതകളും അപ്‌ഡേറ്റുകളും ഗിസ്‌ബോട്ട് ലേഖനത്തില്‍ ഇതിനു മുന്‍പ് നല്‍കിയിരുന്നു. വാട്ട്‌സാപ്പ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ആയാല്‍ പോലും അതിലെ പല സവിശേഷതളും നിങ്ങള്‍ അറിയാതെ പോകുന്നു.

Advertisement

വാട്ട്‌സാപ്പില്‍ എങ്ങനെ എപ്പോഴും ഓണ്‍ലൈന്‍ ആയിരിക്കാം എന്ന ടിപ്‌സ് ആണ് ഇന്ന് ഗിസ്‌ബോട്ട് ലേഖനത്തില്‍ നല്‍കുന്നത്.

Advertisement

ആന്‍ഡ്രോയിഡില്‍ എങ്ങനെ ഓണ്‍ലൈന്‍ ആകാം?

1. ആന്‍ഡ്രോയിഡ് ഡിവൈസില്‍ ആദ്യം Settings> Display> Screen Time out എന്ന് ചെയ്തതിനു ശേഷം 'Screen turns off automatically' എന്നത് തിരഞ്ഞെടുക്കുക.

2. അടുത്തതായി താഴെ കാണുന്ന ലിസ്റ്റില്‍ 'None' തിരഞ്ഞെടുക്കുക.

3. നിങ്ങള്‍ ലോക്ക് ബട്ടണ്‍ അമര്‍ത്തുന്നതു വരെ നിങ്ങളുടെ മൊബൈല്‍ സ്‌ക്രീന്‍ 'Sleep mode' ല്‍ ആകില്ല.

4. ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ ഡാറ്റ അല്ലെങ്കില്‍ വൈഫൈ ഉപയോഗിച്ച് നിങ്ങളുടെ മൊബൈല്‍ വാട്ട്‌സാപ്പ് തുറക്കുക, അതിനു ശേഷം മൊബൈല്‍ അങ്ങനെ തന്നെ വയ്ക്കുക.

5. നിങ്ങളുടെ മൊബൈല്‍ സ്‌ക്രീന്‍ 'Sleep' മോഡില്‍ ആകുന്നില്ല എങ്കില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് നിങ്ങളുടെ വാട്ട്‌സാപ്പ് റണ്‍ ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കുക. അങ്ങനെ വാട്ട്‌സാപ്പ് ഓണ്‍ലൈന്‍ ആയിരിക്കും.

 

ഐഫോണില്‍ എങ്ങനെ വാട്ട്‌സാപ്പ് ഓണ്‍ലൈന്‍ ആകാം?

1. ഐഫോണില്‍ ആദ്യം Settings> General> Auto lock എന്ന് ചെയ്യുക.

2. അതിനു ശേഷം ആന്‍ഡ്രോയിഡില്‍ ചെയ്തതു പോലെ 'Never' എന്നതു തിരഞ്ഞെടുക്കുക.

3. ഇപ്പോള്‍ നിങ്ങളുടെ ഐഫോണില്‍ മൊബൈല്‍ ഡാറ്റ ഉപയോഗിച്ച് വാട്ട്‌സാപ്പ് പ്രവര്‍ത്തിക്കുന്നു.

4. നിങ്ങളുടെ ഐഫോണിലെ പവര്‍ ബട്ടണ്‍ അമര്‍ത്താത്തിടത്തോളം, നിങ്ങളുടെ വാട്ട്‌സാപ്പ് ഓണ്‍ലൈന്‍ ആയി തന്നെ ഇരിക്കും.

എന്താണ് പിക്‌സല്‍, മെഗാപിക്‌സല്‍

വാട്ട്‌സാപ്പ് ഓണ്‍ലൈന്‍

മേല്‍ പറഞ്ഞ ആന്‍ഡ്രോയിഡ്/ ഐഫോണ്‍ ടിപ്‌സുകള്‍ രണ്ടും നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ ചെയ്യാവുന്നതേ ഉളളൂ. ഇതിനായി ഫോണ്‍ റൂട്ട് ചെയ്യുകയോ ഒന്നും തന്നെ വേണ്ട. അങ്ങനെ നിങ്ങള്‍ക്ക് എല്ലായിപ്പോഴും വാട്ട്‌സാപ്പില്‍ ഓണ്‍ലൈന്‍ ആകാം.

Best Mobiles in India

English Summary

Today billions of user are using one of the most popular instant messaging app that is Whatsapp. The app in which you share your pictures,videos,texts, locations and much more.