നിങ്ങളുടെ ആപ്പിള്‍ വാച്ച് എങ്ങനെ ഐഫോണിലേക്ക് ബന്ധിപ്പിക്കാം?


ആപ്പിള്‍ കമ്പനി സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമല്ല കൊണ്ടു വന്നിരിക്കുന്നത്. ആപ്പിള്‍ വാച്ചും ഇറക്കിയിട്ടുണ്ട്. ആപ്പിള്‍ ഫോണുകള്‍ക്ക് ഇത്രയേറെ സവിശേഷതകള്‍ നല്‍കുന്നു എങ്കില്‍ ആപ്പിള്‍ വാച്ചിനും വന്‍ സവിശേഷതകളായിരിക്കും.

Advertisement

വോഡാഫോണ്‍/ ഐടെല്‍ കൈകോര്‍ത്തു: ഫോണ്‍ വിലയും ക്യാഷ്ബാക്ക് ഓഫറും!

ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് ആപ്പിള്‍ വാച്ചിന്റെ ഒരു ടിപ്‌സ് ഇവിടെ നല്‍കാം. അതായത് എങ്ങനെ ആപ്പിള്‍ വാച്ച് നിങ്ങളുടെ മൊബൈലില്‍ കണക്ട് ചെയ്യാം?

Advertisement

സ്റ്റെപ്പ് 1 : ആപ്പിള്‍ ലോഗോ കാണുന്നതു വരെ ക്രൗണിന്റെ അടിയില്‍ വശത്തായി കാണുന്ന വലിയ ബട്ടണ്‍ പ്രസ് ചെയ്ത് ഹോള്‍ഡ് ചെയ്യുക.

സ്റ്റെപ്പ് 2: ഇപ്പോള്‍ ആപ്പിള്‍ വാച്ച് ഭാഷ തിരഞ്ഞെടുക്കാന്‍ ചോദിക്കും.

സ്‌റ്റെപ്പ് 3: ':Apple Watch app on your iPhone to start pairing' എന്ന് ചോദിക്കുന്ന ഒരു സ്‌ക്രീന്‍ ആപ്പിള്‍ വാച്ചിന്റെ സ്‌ക്രീനില്‍ കാണാം.

റിലയന്‍സ് ജിയോ ഡിസംബറില്‍ പേമെന്റ് ബാങ്ക് തുടങ്ങിയേക്കും

സ്റ്റെപ്പ് 4: ഇനി ഐഫോണില്‍ ആപ്പിള്‍ വാച്ച് ആപ്പ് തുറക്കുക. അവിടെ 'Start pairing' എന്നത് തിരഞ്ഞെടുക്കുക.

Advertisement

സ്‌റ്റെപ്പ് 5: നിങ്ങളുടെ ഐഫോണിന്റെ സ്‌ക്രീനില്‍ കാണുന്ന ആപ്പിളിന്റെ സ്‌ക്രീനിലേക്ക് നോക്കുക, ഇതിനോടൊപ്പം വ്യൂഫൈന്‍ഡറുമായി അതിനെ വിന്യസിക്കുക. ഐഫോണ്‍ ഉപയോഗിച്ച് ആപ്പിള്‍ വാച്ചില്‍ സ്പിന്നിങ്ങ് ഗ്രാഫിക്‌സ് സ്‌കാന്‍ ചെയ്യുക.

സ്റ്റെപ്പ് 6: പെയറിങ്ങ് പ്രക്രിയ കഴിഞ്ഞാല്‍ 'Set Up Apple Watch' എന്നത് തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 7: അടുത്തതായി നിങ്ങള്‍ വാച്ച് ധരിക്കാന്‍ ഉപയോഗിക്കുന്ന കൈ തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 8: നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക.

സ്റ്റെപ്പ് 9: ആപ്പിള്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

സ്‌റ്റെപ്പ് 10: ലൊക്കേഷന്‍ സേവനങ്ങള്‍ സജ്ജമാക്കാന്‍ സ്‌ക്രീനുകള്‍ പിന്തുടരുക, കൂടാതെ സിരി, പിന്നെ ആപ്പിള്‍ ഡയഗണോസ്റ്റിക് വിവരങ്ങള്‍ പങ്കിടാന്‍ നിങ്ങള്‍ക്കു സാധിക്കും.

Best Mobiles in India

Advertisement

English Summary

How to use apple watch, we will walk you through the initial steps of setting up your new Apple Watch.