യൂട്യൂബ് വീഡിയോകള്‍ കാണുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ടിപ്‌സുകള്‍


ഗൂഗിള്‍ ഉടമസ്ഥതയിലുളള ഇന്റര്‍നെറ്റ് ഷെയറിംഗ് വെബ്‌സൈറ്റാണ് യൂട്യൂബ്. ഇന്ന് യൂട്യൂബ് കാണുന്നവര്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച സര്‍ച്ച്എഞ്ചിനുകളില്‍ ഒന്നാണ് ഇപ്പോള്‍ യൂട്യൂബ്. ഇതു വഴി ലോകത്തിലെവിടെ നിന്നും ഉപയോക്താക്കള്‍ക്ക് വീഡിയോകള്‍ മറ്റുളളവരുമായി പങ്കു വയ്ക്കാന്‍ കഴിയും.

യൂട്യൂബിലേക്ക് സാധാരണ ആളുകള്‍ എത്തുന്നത് ഒന്നുങ്കില്‍ നമ്മള്‍ അതെങ്കിലും ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുമ്പോഴോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു സോഷ്യല്‍മീഡിയ ലിങ്കു വഴിയാകും.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ ഏറ്റവും മികച്ച യൂട്യൂബ് ടിപ്‌സാണ് ഉപയോക്താക്കള്‍ക്ക് പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നത്.

ടിപ്പ് 1: യൂട്യൂബില്‍ നിങ്ങള്‍ കണ്ട ഒന്നോ രണ്ടോ വീഡിയോകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം?

നിങ്ങളുടെ യൂട്യൂബ് ഹിസ്റ്ററിയില്‍ നിന്നും ഒന്നോ രണ്ടോ വീഡിയോകള്‍ നീക്കം ചെയ്യാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഹിസ്റ്ററി പേജില്‍ നിന്നും തന്നെ നേരിട്ട് നീക്കം ചെയ്യാം. അതിനായി,

1. ആദ്യം 'Library' ടാബില്‍ ടാപ്പ് ചെയ്യുക.

2. അതിനു ശേഷം 'History' യില്‍.

3. നിങ്ങള്‍ നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്ന വീഡിയോയുടെ വലതു വശത്തു കാണുന്ന മൂന്നു-ഡോട്ട് മെനു ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

4. 'Remove from watch history' ടാപ്പ് ചെയ്യുക.

ടിപ്പ് 2: നിങ്ങള്‍ കണ്ട എല്ലാ യൂട്യൂബ് വീഡിയോകളും എങ്ങനെ ഡിലീറ്റ് ചെയ്യാം?

നിങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ നിങ്ങള്‍ കണ്ട എല്ലാ യൂട്യൂബ് വീഡിയോകളും ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ്. അതിനായി ഈ ഘട്ടങ്ങള്‍ പാലിക്കുക.

1. ആദ്യം യൂട്യൂബ് ഹോം ഫീഡില്‍ മുകളില്‍ വലതു കോണില്‍ കാണുന്ന 'your avatar' എന്നതില്‍ ടാപ്പ് ചെയ്യുക.

2. അതിനു ശേഷം 'Settings' ല്‍ ടാപ്പു ചെയ്യുക.

3. തുടര്‍ന്ന് 'History & privacy' യിലും 'Clear watch history' യിലും ടാപ്പ് ചെയ്യുക.

4. ഹിസ്റ്ററി ഡിലീറ്റ് ചെയ്യാനായി ഒരു സ്ഥിരീകരണ പോപ്അപ്പ് വിന്‍ഡോ പ്രത്യക്ഷപ്പെടും. കൂടാതെ നിങ്ങളുടെ വീഡിയോ ശുപാര്‍ശകള്‍ പുന:സജ്ജമാക്കാന്‍ ഇതിനോടൊപ്പം ഓര്‍മ്മിപ്പിക്കുകയും ചെയ്യും. തുടര്‍ന്ന് 'Clear watch history' ടാപ്പ് ചെയ്യുക.

ടിപ്പ് 3: നിങ്ങള്‍ കണ്ട യൂട്യൂബ് ഹിസ്റ്ററി എങ്ങനെ താല്‍കാലികമായി നിര്‍ത്താം, അതായത് Pause ചെയ്തു വയ്ക്കാം?

യൂട്യൂബ് ഹിസ്റ്ററിയും എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്കു പോസ് ചെയ്തു വയ്ക്കാം. പോസ് ചെയ്യാനായി ഈ ഘട്ടങ്ങള്‍ പാലിക്കുക.

1. യൂട്യൂബ് ഹോം ഫീല്‍ഡിന്റെ മുകളില്‍ വലതു കോണില്‍ കാണുന്ന 'Your avatar' ടാപ്പ് ചെയ്യുക.

2. അതിനു ശേഷം 'Settings'ല്‍.

3. തുടര്‍ന്ന് History & Privacyയും Pause watch historyയും ടാപ്പ് ചെയ്യുക.

ടിപ്പ് 4: നിങ്ങളുടെ സര്‍ച്ച് ഹിസ്റ്ററി എങ്ങനെ പോസ് ചെയ്യാം?

യൂട്യൂബ് സര്‍ച്ച് ഹിസ്റ്ററി നിങ്ങള്‍ക്ക് പോസ് ചെയ്യുകയും ചെയ്യാം. ഇത് നിങ്ങള്‍ക്ക് എപ്പോഴും ഉപയോഗപ്രദമാകുന്ന ഒരു ടിപ്പാണ്. സര്‍ച്ച് ഹിസ്റ്ററി പോസ് ചെയ്യുന്നതിന് ഈ ഘട്ടങ്ങള്‍ പാലിക്കുക.

1. യൂട്യൂബ് ഹോം ഫീഡില്‍ മുകളില്‍ വലതു കോണില്‍ കാണുന്ന your avatar റില്‍ ടാപ്പ് ചെയ്യുക.

2. അതിനു ശേഷം Settings ല്‍.

3. തുടര്‍ന്ന് History & privacy, Pause search history യും ടാപ്പ് ചെയ്യുക.

ടിപ്പ് 5: സര്‍ച്ച് ഹിസ്റ്ററിയില്‍ നിന്നും സര്‍ച്ച് ചെയ്ത ഒരെണ്ണം മാത്രം എങ്ങനെ ഡിലീറ്റ് ചെയ്യാം?

1. Search icon ല്‍ ടാപ്പ് ചെയ്യുക.

2. Search query you wish to delete എന്നതില്‍ പ്രസ് ചെയ്ത് ഹോള്‍ഡ് ചെയ്യുക.

3. സര്‍ച്ച് ചെയ്തത് നീക്കം ചെയ്യണോ എന്നു ചോദിച്ച് ഒരു പോപ് അപ്പ് വിന്‍ഡോ പ്രത്യക്ഷപ്പെടുന്നതാണ്. അപ്പോള്‍ 'Remove' എന്നതില്‍ ടാപ്പ് ചെയ്യുക.

ഇന്ത്യയ്ക്ക് വേണ്ടി ഗൂഗിളിന്റെ 'അയൽക്കാരൻ' ആപ്പ്; ഏത് ഭാഷയിൽ വേണമെങ്കിലും എന്തും ചോദിക്കാം!

ടിപ്പ് 6: സര്‍ച്ച് ഹിസ്റ്ററി എങ്ങനെ നീക്കം ചെയ്യാം?

ഏറ്റവും എളുപ്പത്തില്‍ തന്നെ സര്‍ച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാന്‍ കഴിയും. അതിനായി ഇങ്ങനെ ചെയ്യുക.

1. യൂട്യൂബ് ഹോം ഫീഡില്‍ മുകളില്‍ വലതു മൂലയില്‍ കാണുന്ന 'your avatar' എന്നതില്‍ ടാപ്പ് ചെയ്യുക.

2. തുടര്‍ന്ന് Settings, History & privacy, Clear search history ഇവയില്‍ ടാപ്പ് ചെയ്യുക.

3. യൂട്യൂബ് സര്‍ച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാന്‍ ഒരു സ്ഥിരീകരണ സന്ദേശം നിങ്ങള്‍ക്കു ലഭിക്കും. അത് തുടരാന്‍ OK എന്നതില്‍ ടാപ്പ് ചെയ്യുക.

Most Read Articles
Best Mobiles in India
Read More About: youtube tips how to technology

Have a great day!
Read more...

English Summary

Tips To Pause And Clear Your YouTube History