ആന്‍ഡ്രോയിഡ് സിമ്മില്‍ നിന്നും ഡിലീറ്റ് ചെയ്ത കോണ്‍ടാക്റ്റുകള്‍ എങ്ങനെ വീണ്ടെടുക്കാം?


ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യുമ്പോഴോ അല്ലെങ്കില്‍ സിം കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യുമ്പോഴോ നിങ്ങളുടെ ഫോണ്‍ കോണ്‍ടാക്റ്റുകള്‍ എല്ലാം തന്നെ ഡിലീറ്റ് ആകാറുണ്ട്. പല ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കളും ഇൗ ഒരു കാര്യങ്ങളാല്‍ വളരെ ഏറെ വിഷമിക്കാറുമുണ്ട്.

Advertisement

എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ഫാക്ടറി റീസെറ്റ് ചെയ്തതിനു ശേഷം കോണ്‍ടാക്റ്റുകള്‍ നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ പരിഹാരങ്ങള്‍ ഉണ്ട്, പ്രത്യേകിച്ചും സാംസങ്ങ് ഫോണുകളില്‍.

Advertisement

ഇവിടെ ഡിലീറ്റ് ചെയ്ത കോണ്‍ടാക്റ്റുകള്‍ ജിമെയില്‍ ഉപയോഗിച്ച് എങ്ങനെ വീണ്ടെടുക്കാം എന്നു നോക്കാം. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണം ജിമെയില്‍ അക്കൗണ്ടുമായി സമന്വയിപ്പിച്ചിരിക്കുന്നുണ്ടോ എന്ന് ആദ്യം ശ്രദ്ധിക്കുക. എങ്കില്‍ ഈ ചുവടെ കൊടുത്തിരിക്കുന്ന ഘട്ടങ്ങള്‍ പാലിക്കുക.


#1. ജിമെയില്‍ ലോഞ്ച് ചെയ്യുക.

#2. അടുത്തതായി ജിമെയില്‍> കോണ്‍ടാക്റ്റ്‌സ്> മുകളില്‍ ഇടതു ഭാഗത്ത് കാണുന്ന ഡ്രോപ്പ് ഡൗണ്‍ മെനുവിലേക്കു പോവുക.

#3. ഇപ്പോള്‍ ഇടതു ഭാഗത്തെ ഇന്റര്‍ഫേസിലായി, കോണ്‍ടാക്റ്റുകളുടെ ഒരു ലിസ്റ്റ് കാണാം, 'More> Restore' ലേക്ക് ക്ലിക്ക് ചെയ്യുക.

#4. അതിനു ശേഷം നിങ്ങള്‍ക്ക് ഒരു പോപ് അപ്പ് മെനു കാണാം. ഇനി നിങ്ങള്‍ക്ക് സമയവും 30 ദിവസത്തെ കോണ്‍ടാക്റ്റ് ലിസ്റ്റും റീസ്‌റ്റോര്‍ ചെയ്യാനായി തിരഞ്ഞെടുക്കാവുന്നതാണ്. ഇനി അവസാനമായി 'Restore'ല്‍ ക്ലിക്ക് ചെയ്യുക. ഇത്രയേ ഉളളൂ.

Advertisement


ആന്‍ഡ്രോയിഡില്‍ നിന്നും കോണ്‍ടാക്റ്റുകള്‍ നഷ്ടപ്പെടുന്നത് തടയാന്‍ ഈ ഘട്ടങ്ങള്‍ പാലിക്കുക (How to save contacts)

സ്‌റ്റെപ്പ് 1: 'Contact' ആപ്പ് ലോഞ്ച് ചെയ്യുക.

ആന്‍ഡ്രോയിഡ് ഉപകരണത്തിലെ 'Contacts' ആപ്പില്‍ പോവുക. ഇനി മെനു ബട്ടണ്‍ അല്ലെങ്കില്‍ 'More' ബട്ടണില്‍ ക്ലിക്ക് ചെയ്യുക. (ആന്‍ഡ്രോയിഡുകള്‍ അനുസരിച്ച് ഇത് വ്യത്യസ്ഥമാകാം).

സ്‌റ്റെപ്പ് 2: സിം കാര്‍ഡില്‍ നിന്നും ഡിവൈസിലേക്ക് കോണ്‍ടാക്റ്റുകള്‍ എക്‌സ്‌പോര്‍ട്ട് ചെയ്യുക.

അതായത് സെറ്റിങ്ങ്‌സ്> കോണ്‍ടാക്റ്റ്> ഇംപോര്‍ട്ട്/ എക്‌സ്‌പോര്‍ട്ട് കോണ്‍ടാക്റ്റ്‌സ്> എക്‌സ്‌പോര്‍ട്ട് ടൂ ടിവൈസ് സ്‌റ്റോറേജ് എന്നിങ്ങനെ. ഇനി ലിസ്റ്റില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യേണ്ട കോണ്‍ടാക്റ്റുകള്‍ തിരഞ്ഞെടുക്കാം. മുകളില്‍ വലതു മൂലയില്‍ കാണുന്ന 'Done' ടാപ്പ് ചെയ്യുക. അതിനു ശേഷം എക്‌സ്‌പോര്‍ട്ട് സ്ഥിരീകരിക്കുക.

Advertisement

സ്‌റ്റെപ്പ് 3: മറ്റൊരു സിം കാര്‍ഡിലേക്ക് കോണ്‍ടാക്റ്റുകള്‍ ഇംപോര്‍ട്ട് ചെയ്യുക

നിങ്ങള്‍ക്ക് അത്യാവശ്യമുളള കോണ്‍ടാക്റ്റുകള്‍ മുകളില്‍ പറഞ്ഞ ഘട്ടത്തില്‍ തന്നെ സേവ് ചെയ്തു കഴിഞ്ഞു. ഇനി നിങ്ങളുടെ ഒറിജിനല്‍ സിം കാര്‍ഡ് പുറത്തെടുത്തതിനു ശേഷം ഉപകരണത്തിലേക്ക് മറ്റൊന്ന് ഇടുക. അതിനു ശേഷം സെറ്റിങ്ങ്‌സ്> കോണ്‍ടാക്റ്റ്‌സ്> ഇംപോര്‍ട്ട്/ എക്‌സപോര്‍ട്ട് കോണ്‍ടാക്റ്റുകള്‍> എക്‌സ്‌പോര്‍ട്ട് ടൂ സിം കാര്‍ഡ് എന്നിങ്ങനെ ചെയ്യുക. ഇനി കോണ്‍ടാക്റ്റുകള്‍ തിരഞ്ഞെടുത്ത് സിം കാര്‍ഡിലേക്ക് കോപ്പി ചെയ്തു എന്ന് സ്ഥിരീകരിക്കക.

ഈ 8 കാര്യങ്ങള്‍ ചെയ്യാന്‍ ഇനി എംആധാര്‍ ആപ്പ് മതി

Best Mobiles in India

English Summary

Some people may accidentally delete their contacts from Android. How to get those important contacts back? Is there a simple and safe way to restore deleted contacts from Android?