ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത ടെക്‌സ്റ്റ് മെസേജുകള്‍ എങ്ങനെ വീണ്ടെടുക്കാം?


ഫോണില്‍ നിന്നും അബദ്ധത്തില്‍ മെസേജുകള്‍ ഡിലീറ്റ് ചെയ്യാത്തവര്‍ ആരുമുണ്ടാകില്ല. അതിപ്പോള്‍ ആന്‍ഡ്രോയിഡ് ഓറിയോ, നൗഗട്ട് അല്ലെങ്കില്‍ പഴയ പതിപ്പില്‍ റണ്‍ ചെയ്യുന്ന ഫോണുകളാകട്ടേ. ഇനി അതിനെ കുറിച്ച് പരിഭ്രാന്തരാകേണ്ട കാര്യമില്ല.

Advertisement


അബദ്ധത്തില്‍ നിങ്ങള്‍ ഡിലീറ്റ് ചെയ്ത ടെക്‌സ്റ്റ് മെസേജുകള്‍ എങ്ങനെ വീണ്ടെടുക്കാം എന്നാണ് ഇന്നത്തെ ഞങ്ങളുടെ ലേഖനം.

അതിനായി ആദ്യം നിങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നത് 'മൊബികിന്‍ ഡോക്ടര്‍ ഫോര്‍ ആന്‍ഡ്രോയിഡ്'(MobiKin Doctor For Android) എന്ന സോഫ്റ്റ് വയര്‍ ആണ്. ഇത് നിങ്ങളുടെ എല്ലാ ടെക്സ്റ്റ് മെസേജുകളും ഡാറ്റകളും വേഗത്തില്‍ തന്നെ വീണ്ടെടുക്കാം. നേരിട്ട് വെബ്‌സൈറ്റിലേക്കു പോയാല്‍ കമ്പനിയുടെ ഘട്ടം ഘട്ടമായ ഗൈഡും നിങ്ങള്‍ക്കു കാണാം.

Advertisement

2000ത്തിലേറെ ആന്‍ഡ്രോയിഡ് മൊബൈലുകളില്‍ ഇത് പിന്തുണയ്ക്കുന്നു. എച്ച്ടിസി, സാംസങ്ങ്, മോട്ടോറോള, എല്‍ജി, സോണി, അസ്യൂസ് എന്നിങ്ങനെ പല ബ്രാന്‍ഡുകളും ഈ സോഫ്റ്റ്വയര്‍ പിന്തുണയ്ക്കുന്നു.

MobiKin Doctor for Android ഉപയോഗിച്ച് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ എങ്ങനെ വീണ്ടെടുക്കാമെന്നു നോക്കാം.

നിങ്ങളുടെ പിസിയില്‍ പ്രോഗ്രാം ഇന്‍സ്‌റ്റോള്‍ ചെയ്ത് ഡിവൈസില്‍ കണക്ടു ചെയ്ത ശേഷം നിങ്ങളുടെ ഫോണില്‍ MobiKin അക്‌സസ് ചെയ്യുന്നതായിരിക്കും. കുറച്ചു സെക്കന്‍ഡുകള്‍ക്കുളളില്‍ തന്നെ നിങ്ങളുടെ ടെക്‌സ്റ്റ് മെസേജുകളുടെ ഒരു പ്രിവ്യൂ മൊബികിന്‍ സ്‌ക്രീനില്‍ കാണും. ശേഷം ഡാറ്റ വീണ്ടെടുക്കുകയും നിങ്ങളുടെ പിസിയില്‍ ബാക്കപ്പ് ചെയ്യുകയും ചെയ്യുക.

ഈ സോഫ്റ്റ്‌വയര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു നോക്കാം.

സ്‌റ്റെപ്പ് 1

നിങ്ങളുടെ ഫോണില്‍ പ്ലഗ് ഇന്‍ ചെയ്തു കഴിഞ്ഞാല്‍, ഈ സ്‌ക്രീന്‍ യാന്ത്രികമായി ദൃശ്യമാകും. ഇത് നിങ്ങളുടെ ഉപകരണത്തെ കണ്ടെത്തുകയും അതിലേക്ക് കണക്ട് ചെയ്യുകയും പ്രക്രിയ ആരംഭിക്കാന്‍ തയ്യാറാകുമ്പോള്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും. മൊബികിന്‍ ആന്‍ഡ്രോയിഡ് എസ്ഡി കാര്‍ഡ് റക്കവറിയായും മികച്ച ടൂള്‍ കിറ്റായും ഉപയോഗിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്കു സ്‌ക്രീനില്‍ നിന്നും കാണാം.

സ്‌റ്റെപ്പ് 2

കണക്ടു ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ഫോണ്‍ ഡാറ്റകളായ മോഡല്‍, സിസ്റ്റം വേര്‍ഷന്‍ മുതലായവ പ്രദര്‍ശിപ്പിക്കും. ഇനി നിങ്ങള്‍ക്ക് വീണ്ടെടുക്കാന്‍ കഴിയുന്നതിന്റെ ഒരു ലിസ്റ്റ് കാണാം, അതായത് കോണ്‍ടാക്റ്റുകള്‍, മെസേജുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, കോള്‍ ലോഗുകള്‍, ഓഡിയോകള്‍, ഡോക്യുമെന്റുകള്‍ എന്നിങ്ങനെ. അതില്‍ നിന്നും മെസേജുകള്‍ തിരഞ്ഞെടുത്ത് 'Next' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 3

ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുക്കുക. ഇത് ഫില്‍റ്ററിങ്ങിന് എളുപ്പമാണ്. ഓരോ വ്യക്തിഗത സന്ദേശവും അല്ലെങ്കില്‍ മുകളില്‍ ബാറിലെ ചെക്ക്‌ബോക്‌സില്‍ നിന്നും അവയെല്ലാം തിരഞ്ഞെടുക്കാം. അടുത്തതായി Recover to retrieve the lost or deleted data തിരഞ്ഞെടുക്കുക.

പുതുക്കിയ ഗൂഗിള്‍ ഡ്രൈവ് ഓണ്‍ലൈന്‍ സ്‌റ്റോറേജ് പ്ലാനുകള്‍

സ്‌റ്റെപ്പ് 4

ഡാറ്റ വീണ്ടെടുത്തു കഴിഞ്ഞാല്‍ പിസിയിലേക്ക് നേരിട്ടു സേവ് ചെയ്യാന്‍ ആവശ്യപ്പെടും. പിസിയില്‍ ഒരു ഫോള്‍ഡര്‍ സൃഷ്ടിച്ച് അവയെല്ലാം സേവ് ചെയ്യാം.

Best Mobiles in India

English Summary

Tips To Recover Deleted Text Messages On Your Android Phone