നിങ്ങളുടെ പെന്‍ ഡ്രൈവില്‍ നിന്നും ഗൂഗിളിന്റെ ഡെസ്‌ക്‌ടോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റം എങ്ങനെ റണ്‍ ചെയ്യിക്കാം?


ഇന്നത്തെ ഈ ലേഖനം വളരെ വ്യത്യസ്ഥമായ ഒന്നാണ്. ഇവിടെ യുഎസ്ബി ഡ്രൈവറിന്റെ സഹായത്തോടെ ഗൂഗിളിന്റെ ഡെസ്‌ക്‌ടോപ്പ് ഒഎസ് എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്നു നോക്കാം.

അതിനായി, പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്ന (പ്രവര്‍ത്തിക്കുന്ന യുഎസ്ബി പോര്‍ട്ടുളള) കമ്പ്യൂട്ടര്‍ സിസ്റ്റം, മിനിമം 4ജിബി ഉളള ഒരു യുഎസ്ബി ഡ്രൈവ്, ഒരു സ്പ്ഡ്-ഫയല്‍ എക്‌സ്ട്രാക്റ്റര്‍, ഇമേജ് ബേണിംഗ് സോഫ്റ്റ്‌വയര്‍ എന്നിവ പ്രധാനമായും വേണം. വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് 7-Zip, MacOS users, Keka, Linux users, p7zip എന്നിവ ഉപയോഗിക്കാം. ഇമേജ് ബേണിംഗിന് Etcher പോലുളള പ്രയോഗങ്ങള്‍ ഉപയോഗിക്കാം.

ഈ രീതി ഉപയോഗിക്കണമെങ്കില്‍ നിങ്ങള്‍ ഒന്നിങ്കില്‍ വിന്‍ഡോസ്, ലിനിക്‌സ് അല്ലെങ്കില്‍ മാക്ഓഎസ് ഉപയോഗിച്ചിരിക്കണം. കൂടാതെ നിങ്ങളുടെ നിലവിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ പുനരാലേഖനം ചെയ്യേണ്ടതില്ല.

ഇനി ഈ ഘട്ടങ്ങള്‍ പാലിക്കുക:

1. ഗൂഗിളിന്റെ ഔദ്യോഗിക നിര്‍മ്മാണം ഒന്നും ഇല്ലാതിരുന്നതിനാല്‍ ആദ്യം ഒരു ഇതര ഉറവിടത്തില്‍ നിന്നും ഏറ്റവും പുതിയ Chromium OS ബില്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക. സിപ്പ് ഫോര്‍മാറ്റില്‍ ആയിരിക്കണം ഡൗണ്‍ലോഡ് ചെയ്ത ഫയല്‍.

2. അടുത്തതായി നിങ്ങളുടെ ഫയല്‍ എക്‌സ്ട്രാക്ടര്‍ ഉപയോഗിച്ച് ഫയല്‍ അണ്‍സിപ്പ് ചെയ്യുക.

3. തുടര്‍ന്ന് നിങ്ങളുടെ യുഎസ്ബി ഡ്രൈവ് സിസ്റ്റത്തിലേക്ക് പ്ലഗ് ചെയ്ത് FAT32 ആയി ഫോര്‍മാറ്റ് ചെയ്യുക.

4. ഇമേജ് ഇന്‍സ്‌റ്റോള്‍ ചെയ്യാനായി ഇമേജ്-ബേണിംഗ് സോഫ്റ്റ്‌വയര്‍ ഡൗണ്‍ലോഡ് ചെയ്യുക.

5. യുഎസ്ബി ഡ്രൈവിലേക്ക് ഇമേജ് ഇന്‍സ്‌റ്റോള്‍ ചെയ്യുക. ഈ പ്രക്രിയ പൂര്‍ത്തിയായതിനു ശേഷം നിങ്ങള്‍ക്ക് ഒരു ബൂട്ടബിള്‍ യുഎസ്ബി ഡ്രൈവ് ഉണ്ടാകും.

6. അടുത്ത ഘട്ടത്തില്‍ നിങ്ങളുടെ സിസ്റ്റം റീബൂട്ട് ചെയ്യുകയും ബൂട്ട് ഓപ്ഷനില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഇവിടെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്ന് ഒഎസ്‌ന് ബൂട്ട് ചെയ്യേണ്ട ഉപകരണത്തില്‍ നിന്ന് നിങ്ങള്‍ക്കിവിടെ തിരഞ്ഞെടുക്കാം. (ഈ അവസരത്തില്‍ നിങ്ങളുടെ പെന്‍ഡ്രൈവ്).

7. പെന്‍ഡ്രൈവ് തിരഞ്ഞെടുത്തതിനു ശേഷം എന്റര്‍ അമര്‍ത്തുക. ഇപ്പോള്‍ നിങ്ങളുടെ സിസ്റ്റം യുഎസ്ബി ഡ്രൈവില്‍ നിന്ന് ബൂട്ട് ചെയ്യും. ഇനി നിങ്ങള്‍ക്ക് പുതിയ ഒഎസ് ഉപയോഗിക്കാം.

ശ്രദ്ധിക്കുക: ഒഎസ് ഇന്‍സ്‌റ്റോള്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ പെന്‍ഡ്രൈവിലെ എല്ലാം പൂര്‍ണ്ണമായും ഡിലീറ്റ് ആകുന്നതാണ്. അതിനാല്‍ ഈ ഘട്ടങ്ങള്‍ പാലിക്കുന്നതിനു മുന്‍പ് ഡേറ്റകള്‍ ബാക്കപ്പ് ചെയ്യുന്നത് നല്ലതാണ്.

2018ല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി മികച്ച ഫോണുകള്‍ ഇവിടെ നിന്നും തിരയാം

Most Read Articles
Best Mobiles in India
Read More About: google tips how to pen drive

Have a great day!
Read more...

English Summary

Tips to run Google's desktop operating system from your pen drive