നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ സുരക്ഷിതമാക്കാനുളള നുറുങ്ങുകള്‍...!


ഇന്ന് ഏറ്റവും ജനകീയമായ ഓപറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്. എന്നിരുന്നാലും ആന്‍ഡ്രോയിഡ് ഒഎസില്‍ മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ ഇല്ലാത്ത വിധത്തില്‍ വര്‍ദ്ധിതമായ മാല്‍വയറുകള്‍ ഉപയോക്താക്കള്‍ നേരിടുന്നു.

Advertisement

മൂന്നാം കക്ഷികള്‍ക്ക് ഇ മെയില്‍ അഡ്രസുകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍ എന്നിവ അയയ്ക്കുന്നതിന് ആന്‍ഡ്രോയിഡിലെ മാല്‍വയറുകള്‍ ഉപയോഗിക്കപ്പെടാം, ഇത് തീര്‍ച്ചയായും ആരെയും വേവലാതിയിലാക്കുന്ന പ്രശ്‌നമാണ്.

Advertisement

അതുകൊണ്ട് തന്നെ നിങ്ങളുടെ ഹാന്‍ഡ്‌സെറ്റ് സുരക്ഷിതമാക്കുന്നതിനായി ചില മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ഹാന്‍ഡ്‌സെറ്റ് സംരക്ഷിക്കുന്നതിന് തീര്‍ച്ചയായും സ്വീകരിക്കേണ്ട 5 മാര്‍ഗ്ഗങ്ങളാണ് ചുവടെ പറയുന്നത്.

1

സൈബര്‍ക്രിമിനലുകള്‍ നിയന്ത്രിക്കുന്ന ഉപദ്രവകാരികളായ ആപുകളില്‍ നിന്നാണ് മാല്‍വയറുകള്‍ വിതരണം ചെയ്യപ്പെടുന്നത്. ഇത് തടയാനുളള ഒരേ ഒരു മാര്‍ഗ്ഗം നല്ല ആന്റിവൈറസ് ഉപയോഗിക്കുകയാണ്.

 

2

ഗൂഗിള്‍ പ്ലേ സ്റ്റോര്‍ മുതലായ ആധികാരിക ഉറവിടങ്ങളില്‍ നിന്ന് മാത്രം ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുക. അജ്ഞാതമായ ഉറവിടങ്ങളില്‍ നിന്ന് എടുക്കുന്നവ ഉപദ്രവകാരികളായ ആപുകളായി മാറിയേക്കാം.

3

പൊതു വൈഫൈ ആര്‍ക്കും ആക്‌സസ് ചെയ്യാവുന്നതിനാല്‍, മാരകമായ വൈറസുകള്‍ കൊണ്ട് നിങ്ങളുടെ ഹാന്‍ഡ്‌സെറ്റ് ആക്രമിക്കപ്പെടാനുളള സാദ്ധ്യത കൂടുതലാണ്.

4

പുതിയ സോഫ്റ്റ്‌വയര്‍ അപഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫേംവയര്‍ അപഡേറ്റ് ബഗുകളെ വൃത്തിയാക്കുമെന്ന് ഉറപ്പാക്കുന്നു.

 

5

നിങ്ങളുടെ കുട്ടികള്‍ ഉപദ്രവകാരികളായ ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനായി മിക്കവാറും കമ്പനികളും പാരന്റല്‍ കണ്‍ട്രോള്‍ സോഫ്റ്റ്‌വയറുമായി ഇപ്പോള്‍ എത്തുന്നുണ്ട്.

 

Best Mobiles in India

English Summary

Tips To Secure Your Android Smartphone.