റൂട്ടിങ്ങ് ഒഴിവാക്കി ആന്‍ഡ്രോയിഡ്‌ ഡിവൈസിന്റെ വേഗത കൂട്ടുന്നത് എങ്ങനെ


ഇന്ന് കോടിക്കണക്കിന് ആളുകള്‍ ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്നവരാണ്. എന്നാല്‍, ഇതില്‍ പലരും തങ്ങളുടെ ആന്‍ഡ്രോയ്ഡ് ഡിവൈസിന്റെ വേഗത കുറയുന്നത് സംബന്ധിച്ച് ഉത്കണ്ഠപ്പെടുന്നവരാണ്.

Advertisement

ഈ പ്രശ്‌നത്തിനുള്ള പരിഹാരം കണ്ടെത്താനാണ് ഇന്ന് ശ്രമിക്കുന്നത്. വിവിധ കാരണങ്ങള്‍ കൊണ്ട് ആന്‍ഡ്രോയ്ഡ് ഡിവൈസിന്റെ വേഗത കുറയാം. കുറഞ്ഞ മെമ്മറി, റാം, അല്ലെങ്കില്‍ വൈറസുകള്‍ തുടങ്ങി എന്തുമാകാം കാരണം.

Advertisement

ആന്‍ഡ്രോയ്ഡ് ഡിവൈസിന്റ വേഗത കൂട്ടാനുള്ള മാര്‍ഗങ്ങളാണ് ഇന്നിവിടെ പറയുന്നത്. റൂട്ടിങ് ഒഴിവാക്കി ആന്‍ഡ്രോയ്ഡ് ഡിവൈസിന്റെ വേഗത കൂട്ടുന്നത് എങ്ങനെ?

വിവിധ ഘടകങ്ങള്‍ ആശ്രയിച്ചാണ് ആന്‍ഡ്രോയിഡിന്റെ വേഗത . നോണ്‍-റൂട്ടഡ് സ്മാര്‍ട് ഫോണുളില്‍ ചെയ്യേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത് . സ്മാര്‍ട് ഫോണുകള്‍ റൂട്ട് ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ക്കും ഈ മാര്‍ഗം ഉപയോഗിക്കാം.

ഇന്റേണല്‍ സ്‌റ്റോറേജ്

ആന്‍ഡ്രോയ്ഡ് ഡിവൈസില്‍ ഇന്റേണല്‍ ഡിവൈസ് വളരെ പ്രധാനപ്പെട്ടതാണ്. എല്ല ആപ്പുകളും സ്റ്റോര്‍ ചെയ്യാന്‍ ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്ന മെമ്മറി ഇതാണ്. അതിനാല്‍ മികച്ച ഇന്റേണല്‍ സ്‌റ്റേറേജ് ശേഷിയുള്ള ആന്‍ഡ്രോയ്ഡ് തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. കൂടാതെ ഇന്റേണല്‍ സ്‌റ്റോറേജ് ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുകയും വേണം.

ബ്ലോട്ട് വെയര്‍ നീക്കം ചെയ്യുക

2ജിബിക്ക് മുകളിലാണ് റാം എങ്കില്‍ ബ്ലോട്‌വെയറിനെ കുറിച്ച് ആശങ്കപെടേണ്ടതില്ല. അങ്ങനെ അല്ല എങ്കില്‍ ബ്ലോട്ട് വെയര്‍ നീക്കം ചെയ്യണം. സ്മാര്‍ട് ഫോണിന്റെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. ഉപയോഗിക്കാത്ത ബ്ലോട്ട് വെയര്‍ നീക്കം ചെയ്യുക.

ആപ്പ്, സിസ്റ്റം കാഷെ വൃത്തിയാക്കുക

ആന്‍ഡ്രോയ്ഡ് ഡിവൈസസില്‍ ഇന്റേണല്‍ സ്‌റ്റോറേജിലാണ് ടെമ്പററി ഫയലുകള്‍, കാഷെ സ്‌റ്റോര്‍ ചെയ്യുന്നത്. ഇത് പരിധിയിലും കൂടുതലായാല്‍ ഫോണിന്റെ പ്രകടനത്തെ ബാധിക്കും. അതിനാല്‍ കാഷെ കളഞ്ഞ് സ്റ്റോറേജ് സ്വതന്ത്രമാക്കുന്നത് ആന്‍ഡ്രോയ്ഡിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും

ആവശ്യമുള്ള ആപ്പ് മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക

ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എളുപ്പമാണന്ന് കരുതി എല്ലാ ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യേണ്ട കാര്യമില്ല.ആപ്പുകള്‍ റാമിലെ ധാരാളം സ്ഥലമെടുക്കും. കൂടാതെ ബാറ്ററി ലൈഫും കുറയ്ക്കും. അതിനാല്‍ അത്യാവശ്യമുള്ള ആപ്പുകള്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക.

ആവശ്യമില്ലാത്ത ആപ്പുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക

അപൂര്‍വമായി മാത്രം ഉപയോഗിക്കുന്ന ഏതെങ്കിലും ആപ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഉപയോഗിക്കാത്ത 5-6 ആപ്പുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ സ്പീഡില്‍ മാറ്റം പ്രകടമാകുന്നത് മനസ്സിലാകും.

ആവശ്യമില്ലാത്ത വിഡ്‌ജെറ്റ് നീക്കം ചെയ്യുക

ആന്‍ഡ്രോയ്ഡ് ഡിവൈസില്‍ വിഡ്ജറ്റുകള്‍ ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും എന്നാലിത് റാമിലെ സ്‌പേസ് കൂടുതല്‍ എടുക്കുന്നതിനാല്‍ ആന്‍ഡ്രോയ്ഡിന്റെ സ്പീഡ് കുറയ്ക്കാന്‍ കാരണമാകും. അതിനാല്‍ ആവശ്യമില്ലാത്ത വിഡ്ജറ്റുകള്‍ നീക്കം ചെയ്യുക.

വിന്‍ഡോ അനിമേഷന്‍& ട്രാന്‍സിഷന്‍ സ്‌കെയില്‍

എല്ലാ ആന്‍ഡ്രോയിഡ് ഡിവൈസിനും അവയുടെ ഗുണനിലവാരം അനുസരിച്ചുള്ള അനിമിഷേന്‍ സ്‌കെയിലുകള്‍ കാണും. ഈ അനിമേഷനുകള്‍ നിങ്ങളുടെ ആന്‍ഡ്രോയ്ഡിന്റെ പ്രകടനത്തെ ബാധിക്കും. അതിനാല്‍ ഇത് കഴിയുന്നത്ര കുറയ്ക്കുന്നതാണ് ഉചിതം. അതിനായി സെറ്റിങ്‌സില്‍ പോയി ഡെവലപ്പര്‍ ഓപ്ഷനിലെ വിന്‍ഡോസ് ട്രാന്‍സിഷന്‍ സ്‌കെയില്‍ 0.0 എന്നാക്കുക. അനിമേഷന്‍ സ്‌കെയിലിലും ഇങ്ങനെ തന്നെ ചെയ്യുക.

ആന്‍ഡ്രോയ്ഡിന്റെ ഫേംവെയര്‍ അപ്‌ഡേറ്റ് ചെയ്യുക

മുമ്പുള്ള തകരാറുകള്‍ എല്ലാ പരിഹരിക്കാന്‍ ഒരു പുതിയ ഫേംവെയര്‍ അഫ്‌ഡേറ്റന് കഴിയും. അതിനാല്‍ ഫേംവെയറിന്റെ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതാണ് എപ്പോഴും നല്ലത്. എബൗട്ട് ഫോണ്‍ ഓപ്ഷന്‍ വഴി അപ്‌ഡേറ്റ് ചെയ്യാം. അല്ലെങ്കില്‍ ഫോണില്‍ അപ്‌ഡേഷന്‍ ആവശ്യപ്പെടുമ്പോള്‍ പെട്ടെന്ന് ചെയ്യാം.

ഓട്ടോ സിങ്ക് ഡിസേബിള്‍ ചെയ്യുക

വാട്‌സ് ആപ്പ്, സ്‌നാപ് ചാറ്റ്, ജിമെയില്‍, ഔട്ട് ലുക്ക് തുടങ്ങി വിവിധ അക്കൗണ്ടുകള്‍ ആന്‍ഡ്രോയ്ഡില്‍ കണക്ട് ചെയ്തിട്ടുണ്ടെങ്കില്‍ ഓട്ടോ-സിങ്ക് ഫീച്ചര്‍ ഡിസേബിള്‍ ചെയ്തിരിക്കണം. അല്ലെങ്കില്‍ ബാറ്ററി ലൈഫ് കൂടുതല്‍ ഉപയോഗിക്കുകും ഫോണിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്യും.

ബാക്ക്ഗ്രൗണ്ടില്‍ റണ്‍ചെയ്യുന്ന ആപ്പുകള്‍ നിര്‍ത്തുക

ആന്‍ഡ്രോയിഡിന്റെ പ്രവര്‍ത്തനത്തെ റാം സ്വാധീനിക്കും. നിലവില്‍ റണ്‍ ചെയ്യുന്നതും ബാക് ഗ്രൗണ്ടിലുള്ളതുമായ എല്ലാ പ്രോസസും നടക്കുന്നത് റാമിലാണ് . അതിനാല്‍ ബാക് ഗ്രൗണ്ടില്‍ റണ്‍ ചെയ്യുന്ന ആപ്പുകള്‍ ക്ലോസ് ചെയ്യുന്നതാണ് ഉത്തമം.

ആന്‍ഡ്രോയ്ഡിന്റെ വേഗത കൂട്ടാനുള്ള ആപ്പുകള്‍ ഉപയോഗിക്കുക

ആന്‍ഡ്രോയ്ഡ് ഡിവൈസിന്റെ സ്പീഡ് കൂട്ടാന്‍ സഹായിക്കുന്ന നിരവധി ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകും. അതില്‍ ചിലത് വളരെ ഫലപ്രദമാണ്. അത്തരത്തില്‍ ഒന്നാണ്

ഡിയു സ്പീഡ് ബൂസ്റ്റര്‍ & ക്ലീനര്‍. ഓള്‍-ഇന്‍ വണ്‍ സ്പീഡ് ബൂസ്റ്റര്‍ ആണിത് . മികച്ച ട്രാഷ് ക്ലീനറും ആന്റ് വൈറസ് ആപ്പും കൂടിയാണിത്. ബാക് ഗ്രൗണ്ട് ആപ്പുകള്‍, മെമ്മറി സ്‌പേസ്, ജങ്ക് ഫയലുകള്‍ , ബറ്ററി പവര്‍ എന്നിവയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യും.

ഫാക്ടറി റീസെറ്റ് ചെയ്യുക

മേല്‍പറഞ്ഞ മാര്‍ഗങ്ങള്‍ കൊണ്ട് ഫലം ലഭിച്ചില്ല എങ്കില്‍ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യുക. ജങ്ക് ഫയലുകള്‍ നീക്കം ചെയ്ത് ഫോണ്‍ മെമ്മറി വൃത്തിയാക്കും. ഫോണ്‍ മെമ്മറിയിലെ ഡേറ്റകളും കളയും . റീസെറ്റിങിന് ശേഷം ഡിവൈസിന്റെ സ്പീഡ് മെച്ചപ്പെടും.

പതിവായി ഫാക്ടറി റീസെറ്റ് ചെയ്യരുത്

ഫാക്ടറി റീസെറ്റ് 95% ഫലപ്രദമാണ് . എന്നാല്‍ എപ്പോഴും ഇത് ചെയ്യരുത്. ഫാക്ടറി റീസെറ്റിന് ശേഷം നിങ്ങളുടെ ഫോണിന് കാഷെ പുനസൃഷ്ടിക്കേണ്ടി വരും. ഇത് താത്കാലികമായി നിങ്ങളുട ഫോണിനെ മന്ദഗതിയിലാക്കും.

സ്റ്റാര്‍ട്ട് അപ് മാനേജര്‍ ഉപയോഗിക്കുക

സ്റ്റാര്‍ട് അപ്പിന്റെ സമയത്ത് പലപ്പോഴും കാലതാമസം അനുഭവപ്പെടറുണ്ട്. നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള എല്ലാ ആപ്പുകളും ഒരേ സമയം പ്രവര്‍ത്തിച്ച് തുടങ്ങുന്നതാണ് കാരണം. റാം കൂടുതല്‍ ഉപയോഗിക്കാന്‍ ഇത് കാരണമാകും. ഇതിന് പരിഹാരം കാണാന്‍ സ്റ്റാര്‍ട്ട് അപ്പ് മാനേജര്‍ ആപ്പുകള്‍ ഉപയോഗിക്കാം.

സ്റ്റാര്‍ട്ട് അപ് ലോഞ്ചര്‍

ആന്‍ഡ്രോയിഡില്‍ ഈ ഫീച്ചര്‍ പ്രീ-ലോഡ് ചെയതിരിക്കും. ആന്‍ഡ്രോയ്ഡ് ഡെവലപ്പര്‍ ഓപഷനില്‍ നിന്നും ഇത് എനേബിള്‍ ചെയ്താല്‍ മതിയാകും. ഡെവലപ്പര്‍ ഓപ്ഷനില്‍ Turn on 4x MSAA എന്നത് കണ്ടെത്തി എനേബിള്‍ ചെയ്യുക. ഈ ഫീച്ചര്‍ ഗെയിമിന് വളരെ ഉപകാരപ്രദമാണ്. എന്നാല്‍ ഇത് വളരെ പെട്ടെന്ന് ബാറ്ററി ലൈഫ് കുറയ്ക്കും.

സിസിക്ലീനര്‍ ഉപയോഗിക്കുക

ജങ്ക് ഫയലുകള്‍ നീക്കം ചെയ്ത് സ്‌പെയ്‌സ് തിരിച്ച് പിടിക്കാനും സിസ്റ്റം നിരീക്ഷിക്കാനും സുരക്ഷിതമായി ബ്രൗസ് ചെയ്യാനും ഈ ആപ്പ് സഹായിക്കും. കാഷെ നീക്കം ചെയ്യാന്‍ ഓരോ ആപ്പിലും പോകേണ്ടതില്ല. ഒരൊറ്റ സ്പര്‍ശത്താല്‍ ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

യഥാസമയം റീബൂട്ട് ചെയ്യുക

പലരും ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ മറന്നു പോവുകയും 7-8 ദിവസം ഓണ്‍ ചെയ്ത് വയ്ക്കുകയും ചെയ്യാറുണ്ട്. ഡിവൈസ് ലാഗ് ചെയ്യാന്‍ ഇത് കാരണമാകും. എല്ലാ ദിവസവും ഏതെങ്കിലും പ്രത്യേക സമയത്ത് ഡിവൈസ് തീര്‍ച്ചയായും റീസ്റ്റാര്‍ട്ട് ചെയ്തിരിക്കണം. ആപ്പുകളിലെ സേവ് ചെയ്തിട്ടുള്ള ജങ്ക് ഫയലുകള്‍ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.

റൂട്ടിങ്ങ് ഒഴിവാക്കി ആന്‍ഡ്രോയിഡിന്റെ പ്രവര്‍ത്തന വേഗത ഉയര്‍ത്താനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇതെല്ലാമാണ്.

Best Mobiles in India

English Summary

Tips to speed Android device without rooting