ലൊക്കേഷന്‍ ആക്‌സസ് ചെയ്യുന്നതില്‍ നിന്നും ആന്‍ഡ്രോയിഡ് ആപ്‌സുകളെ എങ്ങനെ തടയാം?


നിങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമല്ലെങ്കില്‍ അത് സ്വകാര്യവുമല്ല. നിങ്ങള്‍ എപ്പോള്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുമ്പോഴും ആവശ്യമുളള അനുതികളുടെ ഒരു ലിസ്റ്റ് കാണാവുന്നതാണ്. എന്നാല്‍ പലരും ഇതിനെ കുറിച്ച് ചിന്തിക്കാറില്ല.

Advertisement

ഇന്‍സ്റ്റോള്‍ ചെയ്യുന്ന സമയത്ത് ഈ ആപ്‌സുകള്‍ നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍, മെസേജുകള്‍, നിങ്ങളുടെ ലൊക്കേഷന്‍ ആക്‌സസ് എന്നീ പല കാര്യങ്ങളും ആക്‌സസ് ചെയ്യണമോ എന്നു ചോദിക്കും.

Advertisement

നിങ്ങള്‍ക്ക് നിങ്ങളുടെ സ്വകാര്യതയെ കുറിച്ച് ആശങ്കയുണ്ടെങ്കില്‍ ഏത് ആപ്പ് ആണ് നിങ്ങളുടെ വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്നതെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം.

നിങ്ങളുടെ ലൊക്കേഷന്‍ ആക്‌സസ് ചെയ്യുന്നതില്‍ നിന്നും ആപ്ലിക്കേഷനുകളെ എങ്ങനെ തടയാം എന്നതിനെ കുറിച്ചാണ് ഇന്നത്തെ ലേഖനം.


1. Android 9.0 Pie യ്യിക്കായി

a) എല്ലാ ആപ്ലിക്കേഷനുകള്‍ക്കും:

ആന്‍ഡ്രോയിഡ് 9.0 പൈയ്യില്‍ ലൊക്കേഷന്‍ കൃത്യതയ്ക്കുളള ഓപ്ഷനുകളുടെ കാര്യത്തില്‍ കുറച്ചു മാറ്റങ്ങള്‍ ഉണ്ട്. അതായത് മോഡ് ഓപ്ഷന്‍ നീക്കം ചെയ്യുകയും അതു പോലെ ലൊക്കേഷന്‍ ആക്യുറസി ഇപ്പോള്‍ ഒരു ബൈനറി ഓണ്‍/ ഓഫ് ഓപ്ഷനാണ്. അതായത് വൈഫൈ പ്ലസ്, മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍, ജിപിഎസ് എന്നിവ ജിപിഎസ് സംവിധാനത്തില്‍ ഉപയോഗിച്ചിരിക്കുന്നു. ഹൈ ആക്യുറസി എന്ന് വിളിക്കപ്പെടുന്നതിന് സമാനമാണിത്. ഇതിനു മുന്‍പ് ജിപിഎസ് മാത്രമായിരുന്നു ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ ഉപയോഗിച്ചിരുന്നത്. ഇതിനെ നേരത്തെ പറഞ്ഞിരുന്നത് Device Only എന്നായിരുന്നു.

Advertisement

b) വ്യക്തിഗത ആപ്ലിക്കേഷനുകള്‍ക്കു വേണ്ടി

നിങ്ങളുടെ ലൊക്കേഷന്‍ പ്രവര്‍ത്തിക്കുന്നതിന് ആന്‍ഡ്രയിഡ് 9 പൈയ്യില്‍ സമാനമായ രീതിയിലെ പോലെ ഏതൊക്കെ ആപ്ലിക്കേഷനുകള്‍ക്ക് അനുമതി നല്‍കുന്നു എന്ന് നിങ്ങള്‍ ആദ്യം മനസ്സിലാക്കേണ്ടതാണ്, അതും ഓറിയോയില്‍ ചെയ്തതു പോലെ. അതിനായി ആദ്യം പ്രധാന മെനുവില്‍ പോകുക, അവിടെ ആപ്ലിക്കേഷന്‍ അനുമതികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ബിറ്റ് കണ്ടെത്തുക. അവിടെ ലൊക്കേഷന്‍ അമര്‍ത്തുക, ഇനി നിങ്ങളുടെ ലൊക്കേഷന്‍ ഡേറ്റ ആക്‌സസ് ചെയ്യാന്‍ ഓരോ ആപ്ലിക്കേഷനേയും അനുവദിക്കുന്നതിനോ നിരസിക്കുന്നതിനോ ടാബുകള്‍ ടോങ്കിള്‍ ചെയ്യാന്‍ കഴിയും. ഒപ്പം നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്ന ആപ്ലിക്കേഷന്‍ പോലുളള മറ്റു കാര്യങ്ങളും മാറ്റാന്‍ കഴിയും.

Advertisement

2. ആന്‍ഡ്രോയിഡ് 6.0യും അതിനു മുകളിലും (മാര്‍ഷ്മലോ മുതല്‍ ഓറിയോ വരെ)

a) എല്ലാ ആപ്ലിക്കേഷനുകള്‍ക്കും

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ സെറ്റിംഗ്‌സ് മെനുവില്‍ ലൊക്കേഷന്‍ സെറ്റിംഗ്‌സ് എന്ന ഓപ്ഷന്‍ കാണാം. അത് സജീവമാക്കുന്നതിനോ നിര്‍ജ്ജീവമാക്കുന്നതിനോ മുകളിലുളള ടോങ്കിളില്‍ ടാപ്പ് ചെയ്യുക. ഈ ഓപ്ഷനിലൂടെ നിങ്ങളുടെ ലൊക്കേഷന്‍ കാണുന്നതിനുളള ആപ്ലുകളുടെ കഴിവുകള്‍ അപ്രാപ്തമായോ എന്ന് ഉറപ്പു വരുത്തണം. ഗൂഗിള്‍ മാപ്‌സിനായി ചിലപ്പോള്‍ ജിപിഎസ് ഉപയോഗിക്കേണ്ടി വന്നേക്കാം.


b) വ്യക്തിഗത ആപ്ലിക്കേഷനുകള്‍ക്കു വേണ്ടി

Settings> Apps> Configure apps/app settings> App permissions എന്നതിലേക്കു പോകുക. അപ്പോള്‍ നിങ്ങളുടെ ഫോണില്‍ മൈക്രോഫോണ്‍, ക്യാമറ, കോണ്‍ടാക്റ്റ് ലിസ്റ്റ് എന്നീ ലിസ്റ്റുകള്‍ കാണാം. ലൊക്കേഷന്‍ ആക്‌സസ് ആപ്പില്‍ ഉണ്ടോ എന്ന് ഇവിടെ നിന്നും നിങ്ങള്‍ക്കു പരിശോധിക്കാം.

Advertisement

നിങ്ങളുടെ ഉപകരണത്തിന്റെ ഫിസിക്കല്‍ ലൊക്കേഷന്‍ ആക്‌സസ് ചെയ്യാന്‍ അനുമതി ആഗ്രഹിക്കുന്ന ആപ്പ് തിരഞ്ഞെടുക്കാനായി ലൊക്കേഷന്‍ ടാപ്പ് ചെയ്യുക. ഗൂഗിള്‍ മാപ്പ് അല്ലെങ്കില്‍ ഗൂഗിള്‍ ആപ്പ് ലൊക്കേഷന്‍ ആക്‌സസ് ചെയ്യാന്‍ എളുപ്പമാണ്.

3. ആന്‍ഡ്രോയിഡ് 4.3- 5.1 നായി

a) എല്ലാ ആപ്ലിക്കേഷനുകള്‍ക്കും

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പുകള്‍ പോലെ, എല്ലാ ആപ്ലിക്കേഷനുകള്‍ക്കും ഒരൊറ്റ ടോങ്കിള്‍ സ്വിച്ച് ഉപയോഗിച്ച് ലൊക്കേഷന്‍ ക്രമീകരണങ്ങള്‍ മാറ്റാം. അതിനായി സെറ്റിംഗ്‌സ്> മോര്‍> പെര്‍മിഷന്‍സ് എന്നതിലേക്കു പോയി ലൊക്കേഷന്റെ അടുത്തായി കാണുന്ന ടോങ്കിള്‍ സ്വിച്ച് ഓണ്‍/ഓഫ് ചെയ്യുക. സ്വിച്ച്, ഓഫ് ആണെങ്കില്‍ നിങ്ങളുടെ ഹാന്‍സെറ്റ് ലൊക്കേഷന്‍ ഡേറ്റ ശേഖരിക്കില്ല. ലൊക്കേഷന്‍ ശേഖരിക്കുന്ന രീതിയില്‍ നിങ്ങള്‍ക്ക് മാറ്റം വരുത്താവുന്നതാണ്. അതിനായി Tap location>Mode എന്നാക്കാം. ഇനി നിങ്ങളുടെ ആവശ്യം അനുസരിച്ച് മൂന്നു വ്യത്യസ്ഥ മോഡുകള്‍ തിരഞ്ഞെടുക്കാം.

Advertisement

ലൊക്കേഷനിലൂടെ താഴേക്ക് സ്‌ക്രോള്‍ ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടുളള ആപ്ലിക്കേഷനുകളുടെ ഒരു ലിസ്റ്റ് നിങ്ങള്‍ക്കു കാണാം. ഇവിടെ ഓരോ ആപ്ലിക്കേഷന്റേയും സെറ്റിംഗ്‌സ് പരിശോധിച്ച് ലൊക്കേഷന്‍ ട്രാക്കു ചെയ്യുന്നത് പ്രവര്‍ത്തിക്കുന്നത് പ്രവര്‍ത്തനരഹിതമാക്കാം.

നിങ്ങളുടെ ഫോണ്‍ ആന്‍ഡ്രോയിഡ് മാര്‍ഷ്മലോയിലേക്കോ അല്ലെങ്കില്‍ അതിനു മുകളിലോ അപ്‌ഡേറ്റ് ചെയ്യുകയാണെങ്കില്‍ സിസ്റ്റം സെറ്റിംഗ്‌സിലൂടെ തന്നെ വ്യക്തിഗത ആപ്ലിക്കേഷന്‍ അനുമതികള്‍ നിങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രിക്കാം.

ഇതു കൂടാതെ ഗൂഗിള്‍ നൗ പോലുളള സേവനങ്ങളിലൂടേയും ലൊക്കേഷന്‍ ട്രാക്ക് ചെയ്യാം. ഇതും നിങ്ങള്‍ക്കു നിയന്ത്രിക്കാന്‍ കഴിയും. ഇവിടെ ആപ്ലിക്കേഷനുകളുടെ ലിസ്റ്റിനു താഴെയായി 'Google location Reporting' ടാപ്പ് ചെയ്യുക. ഇവിടെ നിങ്ങളുടെ ഹാന്‍സെറ്റില്‍ സജ്ജമാക്കിയ എല്ലാ അക്കൗണ്ടുകളുടേയും ലിസ്റ്റ് കാണാം.

ഓരോ അക്കൗണ്ടിനും, നിങ്ങളുടെ ലൊക്കേഷന്‍ ഡേറ്റ ആക്‌സസ് ചെയ്യുന്നതിനും നിരസിക്കുന്നതിനും 'Location reporting Setting' ഉപയോഗിക്കാം. എന്നാല്‍ Location History എന്ന വിഭാഗത്തില്‍ നിന്നും ഇതിനകം തന്നെ നിങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഡേറ്റകള്‍ ഡിലീറ്റും ചെയ്യാം.

b) വ്യക്തിഗത ആപ്ലിക്കേഷനുകള്‍ക്കു വേണ്ടി

വ്യക്തിഗത ആപ്ലിക്കേഷനുകള്‍ക്കു വേണ്ടി ലൊക്കേഷന്‍ അനുമതി നിയന്ത്രിക്കുന്നതിന് AppOps എന്ന ഫ്രീ ആപ്പ് ഉപയോഗിക്കാം. ഇതേ പേരില്‍ നിരവധി ആപ്‌സുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്. അതിനാല്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുന്നതിനു മുന്‍പ് ശരിയായ ആപ്പ് ആണോ എന്ന് ഉറപ്പു വരുത്തണം.

നിങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളുടെ ഒരു ലിസ്റ്റ് കാണും. ഏതെങ്കിലും ഒരു ആപ്പില്‍ ടാപ്പ് ചെയ്താല്‍ അത് ഉപയോഗിക്കുന്ന എല്ലാ അനുതമികളുടേയും ലിസ്റ്റ് കാണാം. തുടര്‍ന്ന് ലൊക്കേഷന്‍ സെറ്റിംഗ് ടോങ്കിള്‍ ചെയ്താല്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ആപ്പ് ഉപയോഗിക്കുന്നതില്‍ നിന്നും തടയാന്‍ കഴിയും.

അഭിപ്രായ സ്വാന്തന്ത്ര്യം നിഷേധിക്കപ്പെടുന്ന ഫേസ്ബുക്ക് സിനിമാ കൂട്ടായ്മകൾ!

Best Mobiles in India

English Summary

Tips to stop Android apps from accessing your location