ഫേസ്ബുക്കില്‍ വ്യാജ സുന്ദരികളെ എങ്ങനെ തിരിച്ചറിയാം?


ഫേസ്ബുക്ക് ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. എന്നാല്‍ ഫേസ്ബുക്കില്‍ സുന്ദരികളുടെ പ്രൊഫൈല്‍ കാണുമ്പോള്‍ ആദ്യം തന്നെ ഒന്നു ക്ലിക്ക് ചെയ്യുന്നവരാണ് എല്ലാ ഫേസ്ബുക്ക് ഉപഭോക്താക്കളും. രണ്ടാമത് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കലായും ചെയ്യുന്നത്. എങ്കിലും ഒരു സംശയം മനസ്സിലുണ്ടാകും. അവള്‍ ഒറിജിനല്‍ തന്നെയാണോ എന്ന്?

Advertisement

വാട്ട്‌സാപ്പ് കുടുക്കില്‍ പെടാതിരിക്കാന്‍ 8 വഴികള്‍!!

എന്നാല്‍ ചില സുന്ദരിമാരുടെ പ്രൊഫൈല്‍ കണ്ടാല്‍ ഏത് ഘടിന ഹൃദയനും ഒന്ന് റിക്വസ്റ്റ് അയച്ചു പോകും. അത്ര ആകര്‍ഷമായിരിക്കും അതിന്റെ രൂപം. പ്രൊഫൈല്‍ കൊടുക്കുന്ന കാര്യത്തിലും പോസ്റ്റ് ചെയ്യുന്ന കാര്യത്തിലും പെണ്‍ സ്റ്റെയില്‍ കാണാം. ഇനി ഒരു റിക്വസ്റ്റ് അയച്ചാലോ, ചിലപ്പോള്‍ പെട്ടെന്നു തന്നെ ഇത്തരക്കാര്‍ 'Accept' ചെയ്യുകയും ചെയ്യും. എന്നാല്‍ നമ്മള്‍ പാവങ്ങള്‍ മിനക്കെട്ടിരുന്ന് ചാറ്റിങ്ങും തുടങ്ങും.

Advertisement

എന്നാല്‍ ഇനി മറ്റു ചിലരുണ്ട്. കാണാന്‍ നല്ല സൗന്ദര്യമുളള പടമൊക്കെ ആയിരിക്കും. റിക്വസ്റ്റ് അയച്ചാലോ അത് Accept ചെയ്യുകയുമില്ല. ഈ അവസരത്തിലാണ് ഫേസ്ബുക്കിന്റെ മെസേജിംഗ് കടന്നു വരുന്നത്. ആര്‍ക്കും പരസ്പരം എന്തും അയയ്ക്കാം.

റിലയന്‍സ് ജിയോയും എയര്‍ടെല്‍ 4ജിയും: ഞെട്ടിക്കുന്ന വ്യത്യാസങ്ങള്‍!

നമ്മള്‍ ഫ്രണ്ട് ആക്കിയില്ലേലും കുഴപ്പമില്ല. ഒരു മെസേജ് അയയ്ക്കും. മറുപടി മിക്കവാറും ലഭിക്കും, കാരണം ആള്‍ വ്യാജനാണല്ലോ. പക്ഷേ ഉളളിന്റെയുളളില്‍ ഒരു മോഹം അപ്പോഴും ബാക്കിയുണ്ടാകും. അവള്‍ വ്യാജനാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞെങ്കിലോ എന്ന്?

ഗൂഗിള്‍ ഫോട്ടോകള്‍ സര്‍ച്ച് ചെയ്യാനുളള സൗകര്യവും ഉണ്ടല്ലോ. അത് ഉപയോഗിച്ച് നവമുക്ക് വ്യാജന്‍മാരെ തിരിച്ചറിയാന്‍ കഴിയും.

Advertisement

ആന്‍ഡ്രോയിഡ് ഫോണ്‍ സാധാരണ പ്രശ്‌നങ്ങളും പരിഹാരങ്ങളും!!!

ഈ താഴെ പറയുന്ന പ്രൊഫൈല്‍ ഫോട്ടോ വച്ച് നമുക്ക് ഒറിജിനലാണോ വ്യാജമാണോ എന്ന് കണ്ടു പിടിക്കാം.

ഈ പ്രെഫൈല്‍ ഫോട്ടോയുടെ മുകളില്‍ വച്ച് മൗസ് റൈറ്റ് ക്ലിക്ക് ചെയ്യുക. വരുന്ന മെനുവില്‍ നിന്നും Copy Image Location സെലക്ട് ചെയ്യുക. ഇനി www.google.com എടുത്ത് സര്‍ച്ച് ടൈപ്പ് ഇമേജ് ആക്കുക.

ഇനി അവിടെ കാണുന്ന ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്ത ശേഷം ലിങ്ക് പേസ്റ്റ് ചെയ്യുക. സര്‍ച്ച് ബട്ടണില്‍ അമര്‍ത്തിയാല്‍ പതിവു പോലെ ഗൂഗിള്‍ പണി തുടങ്ങും.

Advertisement

വാട്ട്‌സാപ്പ് കണക്ടു ചെയ്യുന്നില്ലേ? പരിഹരിക്കാന്‍ 6 വഴികള്‍!!!

ഇനി കാണാം ആരുടേതാണാ ഫോട്ടോ എന്ന്. നെറ്റില്‍ ഫോട്ടോകള്‍ എവിടെയൊക്കെ ഉണ്ടോ അതെല്ലാം സര്‍ച്ചില്‍ വരും. മോഷ്ടിച്ചതാണോ സ്വന്തമോണോ എന്ന് തിരിച്ചറിയാന്‍ എളുപ്പവുമാകും.

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ പെട്ടെന്നു ചാര്‍ജ്ജ് ചെയ്യാം?

Best Mobiles in India

English Summary

Like every other Social networking site out there , Facebook has its share of Pros and cons.Talking about Cons,Facebook has seen a rampant growth in Fake accounts.