രാത്രിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് മികച്ച ഫോട്ടോകള്‍ എടുക്കാനുള്ള വഴികള്‍


സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളിലെ ഇമേജ് സെന്‍സറുകള്‍ വളരെ ചെറുതാണ്. അതുകൊണ്ട് അവയ്ക്ക് ഒരു മികച്ച ഫോട്ടോയ്ക്ക് വേണ്ടത്ര പ്രകാരം സ്വീകരിക്കാന്‍ കഴിയണമെന്നില്ല. രാത്രിയിലും പ്രകാശം കുറഞ്ഞ സാഹചര്യങ്ങളിലും ഫോട്ടോ എടുക്കുമ്പോഴായിരിക്കും പ്രശ്‌നം കൂടുതലായി അനുഭവപ്പെടുന്നത്. എന്നാല്‍ ചില പൊടിക്കൈകള്‍ ഉപയോഗിച്ച് ഇത് ഒരുപരിധി വരെ മറികടക്കാന്‍ കഴിയും. അത് എന്തൊക്കെയാണെന്ന് നോക്കാം.

വെളിച്ചക്കുറവെന്ന പ്രശ്‌നം

സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളിലെ ഇമേജ് സെന്‍സറുകളുടെ വലുപ്പം കുറവാണെന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. സാധാരണഗതിയില്‍ അവയുടെ വലുപ്പം 15-30 ചതുരശ്ര മില്ലീമീറ്ററാണ്. വലിയ കുഴപ്പമില്ലാത്ത ഒരു DSLR ക്യാമറയിലെ ഇമേജ് സെന്‍സറിന്റെ വലുപ്പം 860 ചതുരശ്ര മില്ലീമീറ്റര്‍ ആയിരിക്കും. പകല്‍സമയങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളിലെ ഇമേജ് സെന്‍സറുകള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയും. എന്നാല്‍ വെളിച്ചം കുറയുന്നതോടെ സെന്‍സറിന്റെ പ്രവര്‍ത്തനവും ഫോട്ടോയുടെ ഗുണമേന്മയും കുറയുന്നു.

നൈറ്റ് മോഡ് ഉപയോഗിക്കുക

മിക്ക ക്യാമറ ആപ്പുകളിലും നൈറ്റ് മോഡ് ലഭ്യമാണ്. ഇവയ്ക്ക് ഫോട്ടോയുടെ ഗുണമേന്മയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ കഴിയുകയില്ല. എന്നാല്‍ ഗൂഗിള്‍ പിക്‌സല്‍ 3, 3XL എന്നിവയിലെ നൈറ്റ് സൈറ്റ് മോഡ് ഈ അവസ്ഥയ്ക്ക് കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഗൂഗിളിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ ഒന്നിലധികം ചിത്രങ്ങള്‍ സമന്വയിപ്പിച്ചാണ് മികച്ച ഫോട്ടോ ഉണ്ടാക്കിയെടുക്കുന്നത്. ഹുവായിയും നൈറ്റ് മോഡ് നല്‍കുന്നുണ്ട്. പിക്‌സല്‍ 3, 3XL എന്നിവയുമായി താരതമ്യം ചെയ്താല്‍ ഫലം അത്ര മെച്ചമല്ല.

ഐഎസ്ഒ കൂട്ടുക

ഇമേജ് സെന്‍സറിന്റെ ലൈറ്റ് സെന്‍സിറ്റിവിറ്റി കൂട്ടുന്നതിന് ഐഎസ്ഒ വര്‍ദ്ധിപ്പിച്ചാല്‍ മതിയാകും. ഓട്ടോമെറ്റിക് മോഡില്‍ ഫോട്ടോ എടുക്കുമ്പോള്‍ ക്യാമറ ആപ്പ് ഇത് ചെയ്യുന്നുണ്ട്. ഐഎസ്ഒ കൂട്ടുന്നത് ഫോട്ടോയുടെ വ്യക്തതയും വിശദാംശങ്ങളും ഇല്ലാതാക്കുകയും നിറങ്ങളുടെ മിഴിവ് കെടുത്തുകയും ചെയ്യുമെന്ന കാര്യം ഓര്‍ക്കുക.

കൂടുതല്‍ ലൈറ്റ്

ഫോണുകളിലുള്ള എല്‍ഇഡി ലൈറ്റ് ഉപയോഗിച്ച് കൂടുതല്‍ വെളിച്ചം ഉറപ്പുവരുത്തുക. ഇതിനും അതിന്റേതായ ദോഷങ്ങളുണ്ട്. ഫ്‌ളാഷ് നിഴലുകള്‍ ഇല്ലാതാക്കുന്നതിനാല്‍ ചിത്രത്തിന്റെ ജീവന്‍ നഷ്ടപ്പെടും. അതിനാല്‍ അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഫ്‌ളാഷ് ഉപയോഗിക്കുക. ഫോട്ടോ എടുക്കുന്ന സ്ഥലത്ത് ലഭ്യമായ പ്രകാശം പരമാവധി പ്രയോജനപ്പെടുത്തി ചിത്രത്തിന്റെ മികവ് വര്‍ദ്ധിപ്പിക്കുന്നതാണ് നല്ലത്.

എക്‌സ്‌പോഷര്‍ ടൈം വര്‍ദ്ധിപ്പിക്കുക

എക്‌സ്‌പോഷര്‍ ടൈം വര്‍ദ്ധിപ്പുക്കന്നതോടെ ക്യാമറയിലെത്തുന്ന പ്രകാശത്തിന്റെ അളവ് കൂടും. ഇതോടെ സഞ്ചരിക്കുന്ന വസ്തുക്കള്‍ ബ്ലെറാകുമെന്ന കാര്യം ഓര്‍ക്കുക. എക്‌സ്‌പോഷര്‍ ടൈം വര്‍ദ്ധിപ്പിക്കാന്‍ പ്രോ മോഡ് അല്ലെങ്കില്‍ സമാനമായ മോഡ് തിരഞ്ഞെടുക്കണം. സാധാരണ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളുടെ എക്‌സ്‌പോഷര്‍ ടൈം പത്തിലൊന്ന് സെക്കന്റാണ്. എക്‌സ്‌പോഷര്‍ ടൈം കൂട്ടി ഫോട്ടോ എടുക്കുമ്പോള്‍ ക്യാമറ ചെറുതായി പോലും അനങ്ങാന്‍ പാടില്ല. അനങ്ങിയാല്‍ ഫോട്ടോയെ അത് ദോഷകരമായി ബാധിക്കും.

ഓടുന്ന ട്രെയിന്‍, ആകാശത്ത് വിസ്മയം വിരിയിക്കുന്ന കരിമരുന്ന് പ്രയോഗം, നിലാവില്‍ കുളിച്ചു നില്‍ക്കുന്ന സുന്ദരിയായ പ്രകൃതി മുതലായവ ക്യാമറയിലാക്കുമ്പോള്‍ എക്‌സ്‌പോഷര്‍ ടൈം 30 സെക്കന്റ് ആക്കുക. സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളില്‍ സാധ്യമായ പരമാവധി എക്‌സ്‌പോഷര്‍ ടൈം ഇതാണ്. എക്‌സ്‌പോഷര്‍ ടൈം കൂട്ടുമ്പോള്‍ ഐഎസ്ഒ കുറയ്ക്കാന്‍ ശ്രദ്ധിക്കുക. എക്‌സ്‌പോഷര്‍ ടൈം കൂട്ടിമ്പോഴും ക്യാമറ ചലിക്കാതിരിക്കണം. അല്ലെങ്കില്‍ ഫോട്ടോ നിങ്ങളെ നിരാശപ്പെടുത്തും.

ആക്‌സസറീസ്

രാത്രി കാലങ്ങളില്‍ ഫോട്ടോ എടുക്കുന്നത് വിനോദമാക്കിയവര്‍ സ്മാര്‍ട്ട്‌ഫോണിനൊപ്പം ചിലത് കൂടി കരുതുക. ട്രൈപ്പോഡിന് സമാനമായി സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കാവുന്ന ഗൊറില്ലാപോഡ് ഇതിലൊന്നാണ്. താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഇത് സ്വന്തമാക്കാന്‍ കഴിയും. ഗൊറില്ലാപോഡിനൊപ്പം യൂണിവേഴ്‌സല്‍ അഡാപ്റ്റര്‍ കൂടി വാങ്ങണം. മേല്‍പ്പറഞ്ഞ വിവിധ രീതികള്‍ പരീക്ഷിച്ച് ഏറ്റവും മികച്ചത് കണ്ടെത്തുക. ഇതിനായി ഒന്നിലധികം വഴികള്‍ ഒരുമിച്ച് ഉപയോഗിക്കേണ്ടി വന്നേക്കാം.

റിമോട്ട് നഷ്ടപ്പെട്ടെന്ന് കരുതി വിഷമിക്കണ്ട; തലച്ചോര്‍ ഉപയോഗിച്ച് ടിവി നിയന്ത്രിക്കാം

Most Read Articles
Best Mobiles in India

Have a great day!
Read more...

English Summary

Tips and Tricks for Low Light Smartphone Photography.