ഏതു ഫോണിലും നാനോ സിം ഉപയോഗിക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം!


നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും സെല്ലുലാര്‍ ഓപ്പറേറ്റര്‍മാരുടെ മറ്റു സേവനങ്ങള്‍ ഉപയോഗപ്പെടുത്താനും നിങ്ങള്‍ക്ക് ഒരു സിം കാര്‍ഡ് ആവശ്യമാണ്. കുറച്ചു നാളുകള്‍ക്കു മുന്‍പ് സിം കാര്‍ഡുകള്‍ക്ക് ഒരു സ്റ്റാന്‍ഡേര്‍ഡ് ഉണ്ടായിരുന്നു.

എന്നാല്‍ ഇന്ന് മൂന്ന് വ്യത്യസ്ഥ വലുപ്പത്തിലെ സിം കാര്‍ഡുകളാണ് വിപണിയിലുളളത്. അതായത് മിനി സിം, മൈക്രോ സിം, നാനോ സിം. മിനി സിമ്മിന്റെ വലുപ്പം 25x15 മില്ലീമീറ്ററും മൈക്രോസിമ്മിന്റെ വലുപ്പം 15x12 മില്ലീമീറ്ററും നാനോ സിമ്മിന്റെ വലുപ്പം 15x5 മില്ലീമീറ്ററുമാണ്.

ഒരു മൈക്രോ സിം കാര്‍ഡ് സ്ലോട്ടില്‍ ഒരു നാനോ സിം കാര്‍ഡ് എങ്ങനെ ഉപയോഗിക്കാന്‍ കഴിയും എന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? നമുക്കു നോക്കാം ഒരു നാനോ സിം കാര്‍ഡ് ഏതൊരു ഫോണിലും എങ്ങനെ ഉപയോഗിക്കാമെന്ന്.

സിം കാര്‍ഡിന്റെ വലുപ്പം

നേരത്തെ സൂചിപ്പിച്ചിരുന്നു മൂന്നു വ്യത്യസ്ഥ വലുപ്പത്തിലുളള സിം കാര്‍ഡുകളാണ് ഉളളതെന്ന്. ആദ്യത്തേത് സ്റ്റാന്‍ഡേര്‍ഡ് സിം കാര്‍ഡ് അല്ലെങ്കില്‍ മിനി-സിം. സാധാരണ വലുപ്പമുളള ഒരു സിം കാര്‍ഡാണിത്. ഗ്യാലക്‌സി എസ്2, എച്ച്ടിസി ഡിസയര്‍ HD എന്നീ ഫോണുകളിലാണ് മിനി സിം സ്ലോട്ട് കാണപ്പെടുന്നത്.

അടുത്തത് മൈക്രോ സിം. ഗ്യാലക്‌സി എസ്3, എസ്4, എച്ച്ടിസി വണ്‍ X, സോണി എക്‌സ്പീരിയ S,T,X അങ്ങനെ വ്യത്യസ്ഥ ഫോണുകളിലാണ് മൈക്രോ സിം സ്ലോട്ട് ഉണ്ടാകുന്നത്.

അവസാനത്തേത് നാനോ സിം ആണ്. ഇന്നത്തെ സിം കാര്‍ഡിന്റെ ഏറ്റവും ചെറിയ വലുപ്പമാണ് നാനോ സിം. ഐഫോണ്‍ 5ലും കൂടാതെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കു മിന്‍പ് പുറത്തിറങ്ങിയ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലുമാണ് മൈക്രോ സിം കാര്‍ഡ് സ്ലോട്ട് കാണപ്പെടുന്നത്.

നാനോ സിം ഒരു മൈക്രോ /സ്റ്റാന്‍ഡോര്‍ഡ് സിം സ്ലോട്ടില്‍ ഇടുമ്പോള്‍

ഒരു അഡാപ്ടര്‍ ഉപയോഗിച്ചു വേണം ചെറിയ സിം ഒരു വലിയ സിം സ്ലോട്ടില്‍ ഇടാന്‍. അഡാപ്ടറുകള്‍ക്കിടയിലും വലിയ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. ഒരു അയഞ്ഞ സിം കാര്‍ഡ് ആണെങ്കില്‍ ഫോണിനകത്ത്

സ്ട്രക്ക്‌ ആകുകയും അതു പോലെ അത് പുറത്തെടുക്കന്‍ ശ്രമിക്കുന്ന സമയങ്ങളില്‍ ഫോണിന്റെയുളളില്‍ ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യും. അതിനാല്‍, സിം കാര്‍ഡ് സ്വയം എടുക്കുന്നതിനേക്കാള്‍ നല്ലത് ഫോണ്‍ റിപ്പര്‍ ചെയ്യുന്നിടത്തി കൊടുക്കുന്നതാണ്.

അഡാപ്റ്റര്‍ എങ്ങനെ തിരഞ്ഞെടുക്കാം?

അഡാപ്റ്ററിന്റെ ഗുണനിലവാരം ആദ്യം ശ്രദ്ധിക്കേണ്ടതുണ്ട്. സിം കാര്‍ഡുകള്‍ അതില്‍ ശരിയായ രീതിയില്‍ ഇരിക്കാനായി പ്ലാസ്റ്റിക്‌

അഡാപ്റ്ററുകളാണ് മികച്ചത്‌. വില കുറഞ്ഞ സിം അഡാപ്റ്ററുകള്‍ നല്ലതല്ല. നിങ്ങള്‍ ഗൂഗിളില്‍ തിരയുകയാണെങ്കില്‍ Sadapter സിം അഡാപ്ടറുകളെ കുറിച്ച് മികച്ച അഭിപ്രായമായിരിക്കും ലഭിക്കുന്നത്. ആമസോണില്‍ മൂന്ന്-പാക്കിന് വില 13 ഡോളറാണ്. അന്തര്‍ദേശീയ സിം കാര്‍ഡുകള്‍ വരെ കൃത്യമായ അളവില്‍ മുറിച്ചാല്‍ ഇതില്‍ ഇടാവുന്നതാണ്. മേല്‍ പറഞ്ഞ പോലെ ഇത് പ്ലാസ്റ്റിക് തന്നെയാണ്.

ഏതു ഫോണിലും നാനോ സിം എങ്ങനെ ഉപയോഗിക്കാം?

നോണ്‍-നാനോ ഫോണിലുളള നാനോ സിം ഉപയോഗിക്കുന്ന തന്ത്രം വളരെ എളുപ്പമാണ്. ആദ്യം നിങ്ങള്‍ ഉചിതമായ ഒരു അഡാപ്ടര്‍ തിരഞ്ഞെടുക്കുക. ഈ സാഹചര്യത്തില്‍ നാനോയില്‍ നിന്നും മൈക്രോയിലേക്കു മാറ്റുമ്പോള്‍, സിം കാര്‍ഡ് പോപ് ചെയ്യുക അതിനു ശേഷം കാര്‍ഡ് സ്ലോട്ടിലെ സിം/ അഡാപ്ടര്‍ കോംബോ പോപ് ചെയ്യുക. ഇവിടെ നിങ്ങള്‍ ചിലപ്പോള്‍ നെറ്റ്‌വര്‍ക്കിന്റെ പ്രശ്‌നം നേരിടേണ്ടി വരും. ലളിതമായ രീതിയില്‍ പറഞ്ഞാല്‍ വെറൈസണ്‍ വാങ്ങിയ ഫോണ്‍ വെറൈസണ്‍ സിമ്മില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ, അതു പോലെ O2 ഫോണ്‍ O2 സിം ഉപയോഗിച്ചു മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ.

നിങ്ങളുടെ ഫോണ്‍ ലോക്കായിരുന്നാല്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് പോപ് ചെയ്താല്‍ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുകയില്ല. ഇതില്‍ നല്ല വശവും ചീത്ത വശവും ഉണ്ട്. ഇത് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ എളുപ്പമാണ്. ചീത്ത വശം എന്നാല്‍ പണം ചിലവഴിക്കേണ്ടി വരുന്നു, കാരണം നെറ്റ്‌വര്‍ക്കുകള്‍ ഒരിക്കലും അവരുടെ എതിരാളികളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നില്ല. നെറ്റ്‌വര്‍ക്കുകള്‍ തമ്മില്‍ പല വ്യത്യാസങ്ങളും ഉണ്ട്, അതിനാല്‍ വ്യവസ്ഥകള്‍ക്കായി പ്രൊവൈഡറെ ബന്ധപ്പെടുക.

Most Read Articles
Best Mobiles in India
Read More About: tips how to

Have a great day!
Read more...

English Summary

Tips to use a nano SIM in any phone