വിന്‍ഡോസ് 10ന്റെ ആക്ടിവിറ്റി ഹിസ്റ്ററി എങ്ങനെ കണ്ടെത്തി ഡിലീറ്റ് ചെയ്യാം?


മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റ ഏറ്റവും പുതിയ പതിപ്പാണ് വിന്‍ഡോസ് 10. 2014 സെപ്തംബറിലാണ് ഇത് പ്രഖ്യാപിച്ചത്, 2015 ജൂലൈ 29ന് ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുകയും ചെയ്തു.

Advertisement


നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും ക്ലൗഡില്‍ നിന്നും ബ്രൗസിംഗ് ഹിസ്റ്ററി മുതല്‍ എല്ലാ വിവരങ്ങളും വിന്‍ഡോസ് 10 ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ആക്ടിവിറ്റി ഹിസ്റ്ററി എന്ന രൂപത്തിലാണ് വിന്‍ഡോസ് 10ല്‍ വിവരങ്ങള്‍ ശേഖരിച്ചു വച്ചിരിക്കുന്നത്.

പല രീതിയില്‍ നിങ്ങള്‍ക്ക് ആക്ടിവിറ്റി ഹിസ്റ്ററി ഉപയോഗപ്രദമാകും, അതായത് നിങ്ങളുടെ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ കൊടുക്കുകയാണെങ്കില്‍ അവര്‍ ഏതൊക്കെ അതില്‍ കണ്ടു എന്ന് അറിയാം, ഇല്ലെങ്കില്‍ നിങ്ങളുടെ ഉപകരണം ഒരു ദിവസമെങ്കിലും നഷ്ടപ്പെടുത്തിയാല്‍ ആക്ടിവിറ്റി ഹിസ്റ്ററിയിലെ അപ്‌ഡേറ്റുകള്‍ സഹായിക്കും.

Advertisement

മൈക്രോസോഫ്റ്റ് സൂക്ഷിച്ചിരിക്കുന്ന എല്ലാ ഡാറ്റയും എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്കു കാണാം, കൂടാതെ എളുപ്പത്തില്‍ ഡിലീറ്റും ചെയ്യുകയും ചെയ്യാം.

വിന്‍ഡോസ് 10 ഏതൊക്കെ ഡാറ്റകളാണ് ട്രാക്ക് ചെയ്യുന്നത്?

വിന്‍ഡോസ് 10 ശേഖരിക്കുന്ന ഡാറ്റകള്‍ ഇവയൊക്കെയാണ്.

# എഡ്ജ് ബ്രൗസിംഗ് ഹിസ്റ്ററി

# ബിംഗ് (വെബ്‌സൈറ്റ് തിരയാനുളള മൈക്രോസോഫ്റ്റ് നിര്‍മ്മിച്ച് വെബ്‌സൈറ്റ്) സെര്‍ച്ച് ഹിസ്റ്ററി

# ലൊക്കേഷന്‍ ഡാറ്റ (ഇത് പ്രാപ്തമാക്കിയെങ്കില്‍)

# കൊര്‍ടാന വോയിസ് കമാന്‍ഡ്

നിങ്ങള്‍ മൈക്രോസോഫ്റ്റിന്റെ HealthVault അല്ലെങ്കില്‍ Microsoft Band ഡിവൈസ് ഉപയോഗിക്കുകയാണെങ്കില്‍, ആ സേവനത്തിലൂടെ ശേഖരിച്ച ഏതെങ്കിലും പ്രവര്‍ത്തനവും സൂക്ഷിക്കപ്പെടും. നിങ്ങള്‍ക്ക് താത്പര്യമുളള കൂടുതല്‍ പ്രസക്തമായ ഫയലുങ്ങളും ഉളളടക്കവും നല്‍കുന്നതിനായാണ് മൈക്രോസോഫ്റ്റിന്റെ ഈ ഡാറ്റ ശേഖരിക്കുന്നത്.

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
വിന്‍ഡോസ് 10 ആക്ടിവിറ്റി ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യാം?

എന്തു ഡാറ്റ ശേഖരിച്ചുവെന്നും അത് എങ്ങനെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുമെന്നും എളുപ്പത്തില്‍ കാണാന്‍ കഴിയും. നിങ്ങളുടെ പ്രവര്‍ത്തന ഹിസ്റ്ററി മായ്ക്കാന്‍ രണ്ടു മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഒന്നിങ്കില്‍ നിങ്ങള്‍ നേരിട്ട് കമ്പ്യൂട്ടര്‍ സെറ്റിംഗ്‌സില്‍ പോവുക അല്ലെങ്കില്‍ േൈമ്രാസോഫ്റ്റ് ക്ലൗഡ് അക്കൗണ്ടിലേക്ക് പോവുക.

കമ്പ്യൂട്ടറില്‍ ഇത് ചെയ്യുകയാണെങ്കില്‍ ഈ പറയുന്ന ഘട്ടങ്ങള്‍ ചെയ്യുക:

# ആദ്യം ക്രമീകരണങ്ങളിലേക്ക് (Settings) പോവുക> പ്രൈവസി> ആക്ടിവിറ്റി ഹിസ്റ്ററി.

ഇനി ക്ലിയര്‍ ആക്ടിവിറ്റി ഹിസ്റ്ററിയുടെ (Clear Activity History) കീഴില്‍ കാണുന്ന 'ക്ലിയര്‍ ബട്ടണ്‍' ക്ലിക്ക് ചെയ്യുക. ഈ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്നും വിന്‍ഡോസിനെ തടയുന്നതിന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ശേഖരണ പ്രവര്‍ത്തനങ്ങളിലെ 'Let Windows collect my activities'എന്ന ഓപ്ഷന്‍ ടോഗിള്‍ ചെയ്യുക.

മാക്കില്‍ എങ്ങനെ സൗജന്യമായി സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്യാം?

വിന്‍ഡോസ് 10ലെ ആക്ടിവിറ്റി ഹിസ്റ്ററി എങ്ങനെ കാണാം?

അതിനായി ഈ ഘട്ടങ്ങള്‍ ചെയ്യുക.

സെറ്റിംഗ്‌സ്> പ്രൈവസി> ആക്ടിവിറ്റി ഹിസ്റ്ററി> മാനേജ് മൈ ആക്ടവിറ്റി ഇന്‍ഫോ എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഒരു ബ്രൗസിംഗ് വിന്‍ഡോ ഇവിടെ തുറക്കും. നിങ്ങള്‍ ഇതിനകം ലോഗിന്‍ ചെയ്തിട്ടില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യണം. അല്ലെങ്കില്‍: account.microsoft.com/privacy/activity-history എന്നതില്‍ പോയാലും ഈ പേജില്‍ എത്താന്‍ കഴിയും.

ഇവിടെ ഓരോ വിഭാഗമായി ഡാറ്റകള്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടാകും. അതായത് ബ്രൗസിംഗ് ഹിസ്റ്ററി, സര്‍ച്ച് ലൊക്കേഷന്‍, വോയിസ് ആക്ടിവിറ്റി, കൊര്‍ടാന നോട്ട്ബുക്ക്, ഹെല്‍ത്ത് ആക്ടിവിറ്റി എന്നിങ്ങനെ. 'ക്ലിയര്‍ ഡാറ്റ ബട്ടണില്‍' ക്ലിക്ക് ചെയ്താല്‍ ഓരോ വിഭാഗത്തിലേയും ഡാറ്റകള്‍ കൃത്യമായി അറിയം. ആ ബട്ടണ്‍ സ്ഥിരികരിക്കാനായി ക്ലിക്ക് ചെയ്താല്‍ ഹിസ്റ്ററി ഡിലീറ്റ് ആവുകയും ചെയ്യും.

'ആക്ടിവിറ്റി ഹിസ്റ്ററി ടാബില്‍' ക്ലിക്ക് ചെയ്താല്‍ ഡാറ്റകളുടെ പൂര്‍ണ്ണ ലിസ്റ്റ് കാണാം, അതായത് വോയിസ്, സെര്‍ച്ച്, ബ്രൗസിംഗ് ഹിസ്റ്ററി, ലൊക്കേഷന്‍ വിവരം എന്നിങ്ങനെ. അതില്‍ ക്ലിക്ക് ചെയ്തു കൊണ്ട് ഓരോ വിഭാഗവും എളുപ്പത്തില്‍ വേര്‍തിരിക്കാന്‍ കഴിയും.

Best Mobiles in India

English Summary

You can easily see what data has been stored and how to delete it. There are two ways you can clear your activity history: either directly within your computer's settings or in your Microsoft cloud account.