വാട്ട്‌സാപ്പ് വീഡിയോകള്‍/ ഫോട്ടോകള്‍ നിങ്ങളുടെ ഫോണ്‍ സ്പീഡ് കുറയ്ക്കുന്നോ?


ഇപ്പോള്‍ വാട്ട്‌സാപ്പും ഫേസ്ബുക്കും നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. പ്രതി ദിനം ഒരു ബില്ല്യന്‍ ഉപഭോക്താക്കളാണ് വാട്ട്‌സാപ്പ് ഉപയോഗിക്കുന്നത്.

Advertisement

ജിയോ ഡാറ്റ വിലകള്‍ പ്രതി മാസം കൂട്ടിയേക്കും!

ഇപ്പോള്‍ എസ്എംഎസ് നിങ്ങള്‍ ഉപയോഗിക്കുന്നത് OTP നോക്കാന്‍ വേണ്ടിയും ബാങ്ക് ട്രാന്‍സാക്ഷനു വേണ്ടിയും മാത്രമായിരിക്കും. വാട്ട്‌സാപ്പിലൂടെ നിങ്ങളുടെ സുഹൃത് ബന്ധങ്ങള്‍ നിലനിര്‍ത്താനും എളുപ്പമാക്കാനും സാധിക്കുന്നു.

Advertisement

വാട്ട്‌സാപ്പിലൂടെ നിങ്ങളുടെ അനേകം ഫോട്ടോകളും വീഡിയോകളും കൈമാറാം. എന്നാല്‍ ചാറ്റ് ഓട്ടോമാറ്റിക് ആയി ഫയലുകളും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അത് ഫോണ്‍ മെമ്മറിയില്‍ സ്‌റ്റോര്‍ ആകുന്നു. അങ്ങനെ നിങ്ങളുടെ ഫോണിന്റെ വേഗത കുറയുകയും ഫോണ്‍ ഡാറ്റ വേഗത്തില്‍ തീരുകയും ചെയ്യുന്നു.

ഫോണ്‍ ഡാറ്റ വേഗത്തില്‍ കഴിയുന്നതും ഫോണ്‍ സ്പീഡ് കുറയുകയും ചെയ്യുന്ന പ്രശ്‌നം എങ്ങനെ പരിഹിക്കാം?

ആന്‍ഡ്രോയിഡ് ഫോണില്‍

നിങ്ങള്‍ ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍, ആദ്യം വാട്ട്‌സാപ്പ് തുറക്കുക, അതിനു ശേഷം Settings> Data and Atorage Usage> Media auto download എന്നു ചെയ്യുക. ഇനി വൈഫൈ കണക്ട് ചെയ്യുമ്പോഴോ നിങ്ങള്‍ റോമിങ്ങില്‍ ആയിരിക്കുമ്പോഴോ മൊബൈല്‍ ഡാറ്റ ഉപയോഗിക്കുകായണെങ്കില്‍, മീഡിയ ഓട്ടോ ഡൗണ്‍ലോഡിന്റെ കീഴില്‍ കാണുന്ന മൂന്നു ബോക്‌സുകള്‍ 'Uncheck' ചെയ്യുക.

ഐഫോണില്‍

ഐഫോണ്‍ ഉപഭോക്താക്കള്‍ക്കും ഡാറ്റ ഉപയോഗം കുറയ്ക്കാം. അതിനായി ആദ്യം വാട്ട്‌സാപ്പ് തുറക്കുക, അതിനു ശേഷം Settings> Data and Storage usage എന്നു ചെയ്യുക. ഇനി ഫോട്ടോകള്‍, വീഡിയോകള്‍, ഓഡിയോ, ഡോക്യുമെന്റുകള്‍ എന്നിവ പരിശോധിക്കുക.

വാട്ട്‌സാപ്പ് കോളില്‍ എങ്ങനെ ഡാറ്റ ലാഭിക്കാം?

വാട്ട്‌സാപ്പ് വോയിസ് കോളുകളിലും ഡാറ്റ ഉപയോഗം കുറയ്ക്കാനുളള ഓപ്ഷന്‍ ആപ്പില്‍ തന്നെ നല്‍കിയിട്ടുണ്ട്. അതായത് Open Whatsapp> Settings> Data and Storage usage> Low data usage എന്നു ചെയ്യുക.

നോക്കിയ 7 ഞെട്ടിച്ചു: ആദ്യ ഫ്‌ളാഷ് സെയിലില്‍ 15,0000 രജിസ്‌ട്രേഷനുകള്‍!

വാട്ട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ മെബൈല്‍ ഡാറ്റ സേവ് ചെയ്യാനും ഫോണ്‍ സ്‌റ്റോറേജ് കുറയ്ക്കാനും വേഗത്തില്‍ എന്തു ചെയ്യാം?

  •  കനത്ത ഫയലുകള്‍ ഓട്ടോമാറ്റിക് ഡൗണ്‍ലോഡ് ചെയ്യുന്നത് നിര്‍ത്തുക.
  •  വൈഫൈ ഉപയോഗിച്ചു മാത്രം ചാറ്റ് ബാക്കപ്പ് ചെയ്യുക. വാട്ട്‌സാപ്പ് നിങ്ങളുടെ എല്ലാ ചാറ്റുകളും ഇമേജുകളും സംഭരിക്കുന്നു. ഇത് നിങ്ങളുടെ എല്ലാ ഫോട്ടോകളും ക്ലൗഡില്‍ നിന്നും വീണ്ടെടുക്കാന്‍ അനുവദിക്കുന്ന ഒരു പ്രധാന സവിശേഷതയാണ്. 
  •  വാട്ട്‌സാപ്പില്‍ നിങ്ങളുടെ കോണ്ടാക്ടുകള്‍ കാണാം, അത് എത്ര ഇടം എടുക്കും എന്നും അറിയാം, അതിനായി, Whatsapp> Storage and data usage> Storage usage എന്നു ചെയ്യുക.

Best Mobiles in India

English Summary

WhatsApp has become an indispensible part of our lives. The app has made it fast and easier to stay connected with our friends.