എത്ര കളിച്ചിട്ടും ജയിക്കുന്നില്ലേ.. ഇതാ 10 തകർപ്പൻ PUBG ടിപ്‌സുകൾ!


മൊബൈല്‍ ഫോണുകളില്‍ കളിക്കാന്‍ കഴിയുന്ന മികച്ചൊരു ഗെയിമാണ് PUBG. പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടുമായി 50 മില്യണ്‍ പേരാണ് ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്തത്. ഗെയിമിന്റെ ജനപ്രിയതയക്ക് കൂടുതല്‍ തെളിവ് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. PUBG കളിച്ചു തുടങ്ങുമ്പോള്‍ വളരെ എളുപ്പമാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഇത് ശരിയല്ല. പരിചയസമ്പന്നരായ കളിക്കാര്‍ വളരെ എളുപ്പം നിങ്ങളെ മറികടക്കും. ഈ സാഹചര്യം ഒഴിവാക്കുന്നതിനുള്ള ചില ടിപ്‌സുകള്‍ പരിചയപ്പെടുത്തുകയാണിവിടെ. ഇവയുടെ സഹായത്തോടെ നിങ്ങള്‍ക്ക് ചിക്കന്‍ ഡിന്നര്‍ സ്വന്തമാക്കാനും കഴിയും.

1. തേഡ് പേഴ്‌സണ്‍ വ്യൂ അല്ലെങ്കില്‍ ഫസ്റ്റ് പേഴ്‌സണ്‍ വ്യൂ

സ്‌ക്രീനിന് വശത്തെ TPP ഓപ്ഷനില്‍ അമര്‍ത്തി TPP (തേഡ് പേഴ്‌സണ്‍) അല്ലെങ്കില്‍ FPP (ഫസ്റ്റ് പേഴ്‌സണ്‍) തിരഞ്ഞെടുക്കുക.

2. ബെസ്റ്റ് ഗ്രാഫിക് ക്വാളിറ്റി

ഗ്രാഫിക്‌സ് മെച്ചപ്പെടുന്നതിന് അനുസരിച്ച് ഗെയിം അനുഭവവും മെച്ചപ്പെടും. അതുകൊണ്ട് ഗെയിമിന്റെ ഫ്രെയിം നിരക്ക് വര്‍ദ്ധിപ്പിക്കുക. ഇതിലൂടെ ഗ്രാഫിക്‌സിന്റെ ഗുണമേന്മയും മെച്ചപ്പെടുന്നു.

3. പീക്ക് & ഫയര്‍ പ്രവര്‍ത്തനസജ്ജമാക്കുക

ഗെയിമിന്റെ അടിസ്ഥാന സെറ്റിംഗ്‌സില്‍ പീക്ക് & ഫയര്‍ ഓപ്ഷന്‍ ഓണ്‍ ആക്കുക. മറ്റുള്ളവരുടെ മുന്നില്‍ ചെന്നുപെടാതെ വെടിയുതിര്‍ക്കാന്‍ ഇതിലൂടെ കഴിയും.

4. Aim Assist ഓണ്‍ ആണോയെന്ന് പരിശോധിക്കുക

ഗെയിമിന്റെ അടിസ്ഥാന സെറ്റിംഗ്‌സില്‍ Aim Assist ഓണ്‍ ആണോയെന്ന് നോക്കുക. ടച്ച് സ്‌ക്രീന്‍ ഫോണുകളില്‍ പോലും കൃത്യമായി ഉന്നം പിടിക്കാന്‍ സഹായിക്കുന്ന ഫീച്ചര്‍ ആണിത്.

5. ലെഫ്റ്റ് സൈഡ് ഫയര്‍ ബട്ടണ്‍ ഓണ്‍ ആക്കുക

സെറ്റിംഗ്‌സില്‍ നിന്ന് ബെയ്‌സിക് എടുത്ത് ലെഫ്റ്റ് സൈഡ് ഫയര്‍ ബട്ടണ്‍ ഓണാക്കുക. ഇത് ഗെയിമിന്റെ വേഗതയും പ്രകടനവും മെച്ചപ്പെടുത്തും. ഉന്നം പിടിക്കാന്‍ സഹായിക്കുന്നത് റൈറ്റ് ഹാന്‍ഡ് ആണ്. കൃത്യമായി വെടിയുതിര്‍ക്കാന്‍ സഹായിക്കുന്നത് ലെഫ്റ്റ് ഹാന്‍ഡും.

6. ഓട്ടോ-ഓപ്പണ്‍ ഡോര്‍സ് പ്രവര്‍ത്തനസജ്ജമാക്കുക

ബെയ്‌സിക് സെറ്റിംഗ്‌സില്‍ നിന്ന് Auto open doors ഓപ്ഷന്‍ എടുത്ത് പ്രവര്‍ത്തനസജ്ജമാക്കുക. ഇതോടെ കെട്ടിടങ്ങളുടേത് അടക്കമുള്ള വാതിലുകള്‍ താനേതുറക്കും. നിങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ജയസാധ്യത ഇത് കൂട്ടുന്നു.

7. കണ്‍ട്രോളുകളുടെ വലുപ്പവും സ്ഥാനവും ക്രമീകരിക്കുക

ഫോണിന്റെ വലുപ്പത്തിന് അനുയോജ്യമായ വിധത്തില്‍ കണ്‍ട്രോളുകളുടെ വലുപ്പവും സ്ഥാനവും ക്രമീകരിക്കുന്നത് നല്ലരീതിയില്‍ ഗെയിം കളിക്കാന്‍ സഹായിക്കും. Settings>Controls>Customize എടുത്ത് കണ്‍ട്രോളുകളുടെ വലുപ്പവും സ്ഥാനവും അനായാസം ക്രമീകരിക്കുക.

8. ഓട്ടോ അഡ്ജസ്റ്റ് ഗ്രാഫിക്‌സ് പ്രവര്‍ത്തനസജ്ജമാക്കുക

PUBG മൊബൈലില്‍ ഓട്ടോ അഡ്ജസ്റ്റ് ഗ്രാഫിക് പ്രവര്‍ത്തസജ്ജമാക്കിയാല്‍ ഗെയിമിലെ ഓരോ ഭാഗവും കൂടുതല്‍ വ്യക്തതയോടെ കാണാന്‍ കഴിയും. ഇത് കളിയില്‍ മികവ് പുലര്‍ത്താന്‍ സഹായിക്കും.

9. കൊള്ളയ്ക്ക് ലാന്‍ഡിംഗ് സ്‌പോട്ട്

സൈനികതാവളം, മാന്‍ഷന്‍, ജയില്‍ എന്നിവിടങ്ങളില്‍ നിന്ന് ആവശ്യത്തിന് സാധനങ്ങള്‍ കൈക്കലാക്കാന്‍ കഴിയും. സ്‌കൂളുകള്‍, പോഞ്ചിക്കി എന്നിവിടങ്ങളില്‍ നിന്ന് കാര്യമായി ഒന്നും കിട്ടാനിടയില്ല.

10. അവസാന നിമിഷങ്ങളിലെ സ്ഥാനം

വശങ്ങളില്‍ സ്ഥാനം ഉറപ്പിക്കാന്‍ ശ്രദ്ധിക്കുക. ചുറ്റുമുള്ള ഭാഗങ്ങള്‍ വ്യക്തമായി കാണാനും കൃത്യമായി വെടിയുതിര്‍ക്കാനും ഇത് സഹായിക്കും.

ഗാലക്‌സി A6+ന് വിലകുറച്ചു; ഇപ്പോൾ വെറും 21,990 രൂപക്ക് വാങ്ങാം!

Most Read Articles
Best Mobiles in India
Read More About: tips technology game

Have a great day!
Read more...

English Summary

Top 10 Best PUBG Mobile Tips and Tricks to Get that Chicken Dinner