ലോകത്തിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന 100 പാസ്‌വേർഡുകൾ!


കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന പാസ്‌വേർഡുകൾ ഏതാണെന്ന് ഒരു കമ്പനി പഠനം നടത്തുകയുണ്ടായി. അതിൽ നിന്നും കിട്ടിയ ഫലം ഒരേ സമയം ചിരിക്കാനുള്ള വക നൽകുന്നതും അതോടൊപ്പം തന്നെ ഗൗരവം നിറഞ്ഞ ചില കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നവയുമായിരുന്നു. കംപ്യൂട്ടർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന SplashData എന്ന കമ്പനിയായിരുന്നു ഗവേഷണം നടത്തിയത്.

Advertisement

ചിരി പരത്തുന്ന ഒപ്പം ഗൗരവത്തോടെ കാണേണ്ട പാസ്‌വേർഡുകൾ

ലോകത്ത് ഇന്ന് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന പാസ്സ്‌വേർഡ്‌ ഏതെന്ന് കേട്ടാൽ തീർച്ചയായും നിങ്ങൾ ചിരിക്കും. ഒന്നാം സ്ഥാനത്തുള്ളതും രണ്ടാം സ്ഥാനത്തുള്ളതും തുടങ്ങി ലിസ്റ്റിലെ ഓരോ പാസ്സ്‌വേർഡുകളും രസകരവും അതിശയകരവുമാണ്. ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന 100 പാസ്സ്‌വേർഡുകളുടെ ലിസ്റ്റ് ആണ് കമ്പനി പുറത്തുവിട്ടിരുന്നത്. അവ ഓരോന്നും ഏതൊക്കെയാണെന്ന് നോക്കാം.

Advertisement
123456.. ഇതിലും മനോഹരമായ പാസ്സ്‌വേർഡ്‌ വേറെയില്ല!

ലിസ്റ്റിലുള്ള ആദ്യ പാസ്‌വേഡ് തന്നെ നോക്കൂ.. 1 2 3 4 5 6. ഇതിലും മനോഹരമായ ഒരു പാസ്സ്‌വേർഡ്‌ മറ്റെവിടെയും നമുക്ക് കാണാൻ കഴിയില്ല. ഏതൊരാൾക്കും വെറുതെ ഒന്ന് ടൈപ്പ് ചെയ്തുനോക്കിയാൽ കിട്ടാവുന്ന പാസ്‌വേഡ്. അതിന് പിറകിലായി password, 12345678, qwerty, 1 2 3 4 5, 123456789.. എന്നിങ്ങനെ ലിസ്റ്റ് നീളുന്നു.

എളുപ്പം ഓർത്തെടുക്കാൻ ഇങ്ങനെ സെറ്റ് ചെയ്യുമ്പോൾ

എളുപ്പം ഓർത്തെടുക്കാൻ വേണ്ടിയാണ് ആളുകൾ ഇത്തരം പാസ്‌വേർഡുകൾ ഉപയോഗിക്കുന്നത് എങ്കിലും ഇതുകൊണ്ട് നമുക്കുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ വളരെ ഗുരുതരമായിരിക്കും. അതിനാൽ ഓർത്തെടുക്കാൻ പറ്റുന്ന പാസ്സ്‌വേർഡുകൾ എങ്ങനെ ഉണ്ടാക്കാം എന്നും നമ്മൾ നോക്കേണ്ടതുണ്ട്.

ഒരു പാസ്സ്‌വേർഡ്‌ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

പലപ്പോഴും ഓര്‍ത്തിരിക്കാന്‍ പ്രയാസമായിരിക്കുമെങ്കിലും ഇത്തരം പാസ്‌വേഡുകള്‍ ഒരുക്കേണ്ടത് ഇന്നത്തെ കാലത്ത് അത്യാവശ്യമാണ് എന്നതിനാൽ സുരക്ഷിതമായ പാസ്‌വേഡുകള്‍ ഉണ്ടാക്കാനുള്ള 7 മാര്‍ഗങ്ങള്‍ ചുവടെ കൊടുക്കുന്നു.

അക്ഷരങ്ങളുടെ എണ്ണത്തിലുമുണ്ട് കാര്യം

നിലവിൽ സാധാരണ ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ പാസ്‌വേഡിന് ചുരുങ്ങിയത് 8 കാരക്റ്ററുകളെങ്കിലും ഉണ്ടാവണമെന്ന് നിര്‍മന്ധമുണ്ട്. പക്ഷെ 14 കാരക്റ്ററുകള്‍ വരെയുള്ള പാസ്‌വേഡുകള്‍ കൂടുതല്‍ സുരക്ഷിതമാണ്. വെബ്സൈറ്റുകള്‍ അനുവദിക്കുമെങ്കില്‍ 25 കാരക്റ്ററുകള്‍ വരെ കൊടുക്കാം. സാധാരണ നിലയില്‍ ഇത്തരം അക്കൗണ്ടുകള്‍ ഹാക് ചെയ്യാന്‍ കഴിയില്ല എന്നതാണ് കാരണം.

ഇടകലർത്തി നൽകുക

പാസ്‌വേഡ് ഉണ്ടാക്കുമ്പോൾ അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളുമെല്ലാം ഇടകലര്‍ത്തിയുള്ള പാസ്‌വേഡുകള്‍ നിര്‍മിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. കൂടെ ചെറിയക്ഷരവും വലിയക്ഷരവും ഇടകലര്‍ത്തി കൊടുക്കുകയും ചെയ്യണം.

നല്ല വാക്കുകൾ ഒഴിവാക്കുക

പൊതുവേ ഡിക്ഷണറിയില്‍ കാണുന്ന നല്ല വാക്കുകള്‍ പരമാവധി ഒഴിവാക്കുകയാണ് നല്ലത്. ഇത്തരം വാക്കുകള്‍ക്കിടയില്‍ അക്കങ്ങളോ അടയാളങ്ങളോ നല്‍കിയാലും ഹാക്‌ചെയ്യാന്‍ എളുപ്പമാണ് എന്നതാണ് കാരണം.

അക്ഷരങ്ങൾക്ക് പകരം അടയാളങ്ങൾ

അതുപോലെ പാസ്‌വേഡില്‍ അക്ഷരങ്ങള്‍ വരുന്ന സ്ഥലങ്ങളില്‍ സമാനമായ അക്കങ്ങളോ അടയാളങ്ങളോ നല്‍കുന്നതും നല്ല ഒരു ഓപ്ഷൻ ആണ്. ഒരു ഉദാഹരണത്തിണ് 'S' എന്ന ഇംഗ്ലീഷ് അക്ഷരം വരുന്നിടത്ത് 5ഉം എസ് എന്ന അക്ഷരം വരുന്നിടത്ത് ഡോളര്‍ അടയാളവും നല്‍കുക.

വീട്ടുപേര് സ്ഥലപ്പേര് എന്നിവ നൽകരുത്

ഒരു കാരണവശാലും വീട്ടുപേര്, സ്ഥലപ്പേര്, കമ്പനിയുടെ പേര് തുടങ്ങിയവ ഒരിക്കലും പാസ്‌വേഡായി നല്‍കരുത്. അതുപോലെ നിങ്ങളുടെ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരും ഒഴിവാക്കേണ്ടതാണ്. ഇതോടൊപ്പം പരിചിതമായ മറ്റുവാക്കുകളും പാസ്‌വേഡായി ഉപയോഗിക്കരുത് എന്ന് ഓർമ്മപ്പെടുത്തട്ടെ.

എല്ലാ അക്കൗണ്ടുകൾക്കും ഒരേ പാസ്‌വേഡ് പാടില്ല

നിങ്ങളുടെ വിവിധ അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്‌വേഡുകള്‍ നല്‍കരുത്. അത് തീർത്തും മണ്ടത്തരം ആണ്. ജി മെയില്‍ അക്കൗണ്ട്, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയവയ്‌ക്കെല്ലാം വേറെ വേറെ പാസ്‌വേഡ് നൽകുന്നതാണ് നല്ലത്.

ഫോൺ വഴിയുള്ള ലോഗിൻ സമ്മതിക്കൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക

ഇന്ന് ജിമെയില്‍ ഉള്‍പ്പെടെ പല സര്‍വീസുകളും ഇരട്ടപാസ്‌വേഡ് സംവിധാനം അനുവദിക്കുന്നുണ്ട്. ആദ്യമായി ഒരു സിസ്റ്റത്തില്‍ നിന്ന് അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ റജിസ്‌ട്രേഡ് ഫോണ്‍ നമ്പറിലേക്ക് ഒരു കോഡ് അയച്ചുതരും ഇവ. ഈ കോഡ് എന്റര്‍ ചെയ്താല്‍ മാത്രമേ അക്കൗണ്ട് തുറക്കാന്‍ സാധിക്കുകയുള്ളൂ. ഇതും പാസ്‌വേഡ് സുരക്ഷ കൂട്ടും.

ഒരു ഉദാഹരണം

ഉദാഹരണം 6817 എന്നൊരു നാലക്ക നമ്പർ ആണ് എടുത്തത് എന്ന് സങ്കല്പിക്കുക. തീർത്തും നിങ്ങളോട് യാതൊരു ബന്ധവുമില്ലാത്ത ഒരു നമ്പർ. അതിലേക്ക് ഉദാഹരണത്തിന് നിങ്ങളുടെ പഴയകാല പ്രിയ സിനിമകളിലൊന്ന് chithram എന്ന് കൂട്ടിയപ്പോൾ chithram6817 കിട്ടി. ഇതിന്റെ ആദ്യ അക്ഷരം വലുതാക്കുക. Chithram6817. ഇതിലേക്ക് സിംബലുകൾ ചേർക്കുക. Chithram@6817. പാസ്സ്‌വേർഡ്‌ തയാർ. ലളിതമായ ഓർമിക്കാൻ എളുപ്പമുള്ള എന്നാൽ നിങ്ങളുമായി യാതൊരു ബന്ധവും പ്രത്യക്ഷത്തിൽ ഇല്ലാത്തതുമായ ഒരു പാസ്സ്‌വേർഡ് ഇങ്ങനെ ഉണ്ടാക്കാം.

പാസ്സ്‌വേർഡ് മാനേജർ എന്ന എളുപ്പമുള്ള മാർഗ്ഗം

നല്ലൊരു പാസ്സ്‌വേർഡ് ഉണ്ടാക്കുക എന്ന കാര്യം വരുമ്പോൾ ഏതൊരാൾക്കും ഏറ്റവും എളുപ്പത്തിൽ ലളിതമായി തന്നെ ചെയ്യാവുന്ന മറ്റൊരു കാര്യമാണ് നല്ലൊരു പാസ്സ്‌വേർഡ് മാനേജർ ഉപയോഗിക്കുക എന്നത്. നിലവിൽ ഒട്ടനവധി പാസ്സ്‌വേർഡ് മാനേജറുകൾ എല്ലാ പ്ലാറ്റ്ഫോമുകളിലും ലഭ്യവുമാണ്. Dashlane അത്തരത്തിൽ നല്ലൊരു പാസ്സ്‌വേർഡ് മാനേജർ ആണ്. നിങ്ങളുടെ ഇഷ്ടാനുസരണം ഇവ ഉപയോഗിച്ച് നല്ല സ്ട്രോങ്ങ് പാസ്സ്‌വേർഡുകൾ ഉണ്ടാക്കാം.

ഏതൊരു ആൻഡ്രോയിഡ് ഫോണിലും രണ്ടു ടാപ്പ് കൊണ്ട് സ്ക്രീൻ ലോക്ക് ചെയ്യുന്നത് എങ്ങനെ?

Best Mobiles in India

English Summary

Top 100 most common passwords.