വാട്ട്‌സാപ്പില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍!


വാട്ട്‌സാപ്പ് എന്ന മെസേജിങ്ങ് ആപ്പ് വളരെ പ്രശസ്ഥമായിക്കഴിഞ്ഞു. വാട്ട്‌സാപ്പും മൊബൈലും ഇല്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആര്‍ക്കും കഴിയില്ല.

Advertisement

BSNL അണ്‍ലിമിറ്റഡ് 3ജി: 50% നിരക്കു കുറച്ചു!

ഇപ്പോള്‍ നമ്മളില്‍ പലരും ടോപ്പപ്പ് കാര്‍ഡുകള്‍ വാങ്ങാറില്ല. ഗ്രൂപ്പ് ചാറ്റുകളില്‍ കറങ്ങി നടക്കുകയാണ് നമ്മളില്‍ പലരും. പക്ഷേ നമ്മള്‍ അറിയാത്ത പല സംഗതികളും ഉണ്ട് വാട്ട്‌സാപ്പില്‍. പേടിക്കണ്ട, വാട്ട്‌സാപ്പ് എളുപ്പമാക്കാനായി കുറച്ചു ട്രിക്‌സുകളാണ് ഇവിടെ പറയുന്നത്.

Advertisement

റിലയന്‍സ് ജിയോ സിം ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ ഫ്രീയായി ലഭിക്കും?

വാട്ട്‌സാപ്പില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് സ്ലൈഡറിലൂടെ അറിയാം.

ഗ്രൂപ്പ് ചാറ്റ് നോട്ടിഫിക്കേഷന്‍ മ്യൂട്ട് ചെയ്യാം

ഗ്രൂപ്പുകളില്‍ എല്ലാവരേയും ഒരുമിച്ച് കാണാമെങ്കിലും മെസേജുകളുടെ പെരുമഴ അലോസരപ്പെടുത്തുകയാണ് പലപ്പോഴും. അത് ഒഴിവാക്കാനായി ഗ്രൂപ്പ് മേസേജുകളെ മ്യൂട്ട് ചെയ്യാം. നമുക്ക് ആവശ്യമുളള സമയം വരെ ഇങ്ങനെ മെസേജുകളെ മ്യൂട്ട് ചെയ്തു വയ്ക്കാം. അതിനായി ഗ്രൂപ്പ് ഓപ്പണ്‍ ചെയ്ത ശേഷം Mute സെലക്ട് ചെയ്ത് Mute ചെയ്യാം.

നിങ്ങളുടെ മെസേജുകള്‍ വായിച്ചോ ഇല്ലയോ?

ഇത് അറിയാനായി നിങ്ങള്‍ അയച്ച മെസേജിന്റെ താഴെ നീല നിറത്തിലുളള രണ്ട് 'ടിക്ക്' ചിഹ്നങ്ങള്‍ കാണുന്നുണ്ടോ എന്നു നോക്കുക. കാണുന്നുണ്ടെങ്കില്‍ വായിച്ചു എന്നര്‍ത്ഥം. അതേ സമയം ചാര നിറത്തിലുളള ചിഹ്നമാണ് കാണുന്നതെങ്കില്‍ മെസേജ് അവര്‍ക്ക് ലഭിച്ചു, പക്ഷേ വായിച്ചിട്ടില്ല എന്നും മനസ്സിലാക്കാം. ഒറ്റ ടിക്കാണ് ചാര നിറത്തില്‍ കാണുന്നതെങ്കില്‍ മെസേജ് അയച്ചു, ഇനി ഡെലിവറിയാകാന്‍ വെയ്റ്റു ചെയ്യുകയാണ് എന്ന് മനസ്സിലാക്കാം.

മീഡിയാ ഡൗണ്‍ലോഡ് മാന്വല്‍ ആക്കാം

ഫോട്ടോകള്‍, വീഡിയോകള്‍ എല്ലാം ഓട്ടോമാറ്റിക് ആയി ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നത് ഡാറ്റ നഷ്ടപ്പെടാന്‍ ഇടയാകും. അതിനാല്‍ മെനുവിലെ സെലക്ട് ചെയ്ത Media Auto Download എന്ന ഓപ്ഷന്‍ മാറ്റാം.

ഡെസ്‌ക്ടോപ്പില്‍ പ്രെഫൈല്‍ ഫോട്ടോ, സ്റ്റാറ്റസ് മാറ്റാം

ഡെസ്‌ക്ടോപ്പില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ ഇടതു വശത്തുളള മെനുബാറില്‍ ക്ലിക്ക് ചെയ്ത് ഇങ്ങനെ ചെയ്യാം.

ലാസ്റ്റ് സീന്‍ ഓപ്ഷന്‍ മറയ്ക്കാം

നിങ്ങള്‍ എപ്പോഴാണ് അവസാനമായി വന്നതെന്നത് മറ്റുളളര്‍ക്ക് നിങ്ങളുടെ പ്രൊഫൈല്‍ എടുത്താല്‍ മനസ്സിലാകും. അത് മറയ്ക്കാനായി Settings> Account

ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് വാട്ട്‌സാപ്പ് വെബ് ഉപയോഗിക്കാം

നിങ്ങള്‍ ഐഫോണ്‍ ഉപയോഗിക്കുന്ന ആളാണെങ്കില്‍ 'Whataspp Web' എന്ന ഡെസ്‌ക് ടോപ്പ് സൈറ്റും ഉപയോഗിക്കാം.

ബ്രോഡ്കാസ്റ്റ് മെസേജുകള്‍ അയയ്ക്കാം

ഒരേ മെസേജുകള്‍ തന്നെ ധാരാളം പേര്‍ക്ക് അയയ്ക്കുന്നതിനെയാണ് ബ്രോഡ്കാസ്റ്റ് മെസേജുകള്‍ എന്നു പറയുന്നത്. ഇതിനായി 'Menu> New> Broadcact' എടുത്ത് മെസേജ് അയയ്‌ക്കേണ്ട എല്ലാ കോണ്‍ടാക്ടുകളും ഒരുമിച്ച് സെലക്ട് ചെയ്യാം.

പുതിയ നമ്പറിലേയ്ക്കു മാറ്റാം

നിങ്ങള്‍ ഒരു പുതിയ നമ്പര്‍ എടുക്കുകയാണെങ്കില്‍ പഴയ സിം ഉപയോഗിച്ചെടുത്ത വാട്ട്‌സാപ്പ് അക്കൗണ്ടിലെ വിവരങ്ങള്‍ നിലനിര്‍ത്തി പുതിയ സിം വഴി ഉപയോഗിക്കാനായി Menu> Settings> Account> Change number സെലക്ട് ചെയ്ത് പുതിയ നമ്പര്‍ ആഡ് ചെയ്യാം.

വോയിസ് മെസേജുകള്‍ അയയ്ക്കാം

ഒരു പ്രൊഫൈല്‍ തുറന്നാല്‍ മൈക്കിന്റെ ചിഹ്നം കാണുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പിടിച്ച ശേഷം നിങ്ങള്‍ക്ക് ഇഷ്ടമുളളത് എന്തും പറയാം. റെക്കോര്‍ഡ് ചെയ്തത് സുഹൃത്തിന് അയയ്ക്കാവുന്നതാണ്.

ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്താം

നിങ്ങള്‍ക്കു ചുറ്റുമുളള ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്താനും വാട്ട്‌സാപ്പ് സഹായിക്കും. ഇതിനായി Send Location എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

റിലയന്‍സ് ജിയോ 4ജി സിം എങ്ങനെ 3ജി ഫോണുകളില്‍ ഉപയോഗിക്കാം?

2016ലെ ഏറ്റവും മികച്ച 7ജിബി സ്മാര്‍ട്ട്‌ഫോണുകള്‍!

 

 

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

Best Mobiles in India

English Summary

Whatsapp tricks and tips a most widely search term in the internet. People search for tricks to get fake whatsapp number & use whatsapp without number.