മികച്ച വിമാനനിരക്കുകൾക്കായി ഈ വെബ്സൈറ്റുകൾ ഉപയോഗിക്കാം


പ്രവാസികളെ ഏറ്റവും വലയ്ക്കുന്ന ഒരു കാര്യാണ് നാട്ടിലേക്ക് വരാനും തിരിച്ചുമുളള ടിക്കറ്റ് ബുക്കിംഗ്. ഫാമിലി കൂടെ ഉണ്ടെങ്കില്‍ പറയേണ്ട. അറബ് പ്രവാസികള്‍ ആണെങ്കില്‍ ഒരു ലക്ഷവും മറ്റു രാജ്യങ്ങളില്‍ അതിലധികവും പോകാന്‍ ഈ ഒരൊറ്റ ടിക്കറ്റ് മതിയാകും. ഒരു പക്ഷേ നമ്മുടെ ചെറിയൊരു അശ്രദ്ധയാവും പോക്കറ്റ് കാലിയകാന്‍ കാരണം. ചെറിയതെന്നു കരുതുന്ന ചല കാര്യങ്ങള്‍ നമ്മള്‍ ഒന്നു ശ്രദ്ധിച്ചാല്‍ കുറഞ്ഞ ചിലവില്‍ നമുക്ക് നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യാനാകും എന്നതാണ് വാസ്ഥവം.

Advertisement

ഒരു വിമാന ടിക്കറ്റ് ഇത്രയധികം വരുന്നത് എന്തു കൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നത് ഇവ പ്രകാരമാണ്, അതായത് ടാക്‌സുകള്‍, എയര്‍പോര്‍ട്ട് ചാര്‍ജ്ജ്, സീറ്റ് തിരഞ്ഞെടുക്കല്‍, ലഗേജ് ചാര്‍ജ്ജ്, വിമാനത്തിന്റെ തീയതിയും സമയവും, തിരക്ക്, എത്തേണ്ട സ്ഥലത്തേക്കുളള ദൂരം, യാത്രക്കാരന്റെ പ്രായം എന്നിവ. മികച്ച അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ കണ്ടെത്താന്‍ അത്ര ബുദ്ധിമുട്ടുളള കാര്യമല്ല. ഏറ്റവും മികച്ച ടിക്കറ്റുകള്‍ കണ്ടെത്താന്‍ കുറച്ചു ടിപ്‌സുകള്‍ ഞങ്ങള്‍ ഇവിടെ കൊടുക്കുന്നു.

Advertisement

Google Flights

ലോകമെമ്പാടുമുളള ഫ്‌ളൈറ്റ് നിരക്കുകള്‍ നോക്കാനുളള ഏറ്റവും വേഗതയേറിയ മാര്‍ഗ്ഗമാണ് ഗൂഗിള്‍ ഫ്‌ളൈറ്റുകള്‍. ഇന്റര്‍ഫേസ് ഏറ്റവും നല്ലതാണ്. അതു പോലെ നിങ്ങള്‍ക്ക് വേഗത്തില്‍ ഫലം ലഭിക്കുകയും ചെയ്യും.

ITA Matrix

ഗൂഗിളിന്റെ ഉടമസ്ഥതയിലുളള ഈ സേവനം സംരക്ഷിക്കുന്നത് ഗൂഗിള്‍ ഫ്‌ളൈറ്റുകളാണ്. എന്നിരുന്നാലും നിങ്ങള്‍ക്ക് മറ്റു കൂടുതല്‍ കാര്യങ്ങളായ എയര്‍പോര്‍ട്ട് ചാര്‍ജ്ജ് കൂടാതെ ലോഡ് ചെയ്യാന്‍ കൂടുതല്‍ സമയം എന്നിവയ്ക്കായി ITA Matrix വളരെ നല്ലതാണ്.

Skyscanner

വിലകള്‍ താരതമ്യം ചെയ്യാന്‍ വളരെ മികച്ച ഒന്നാണ് സ്‌കൈസ്‌കാനര്‍. വില കുറഞ്ഞ ഇന്റര്‍ഫേസില്‍ വളരെ വേഗത്തില്‍ തന്നെ ഫലങ്ങള്‍ കാണിക്കും. കൂടാതെ ഫ്‌ളൈറ്റിന്റെ കുറഞ്ഞ വില അലേര്‍ട്ടുകള്‍ സജ്ജമാക്കാനും കഴിയും. അതിലൂടെ കുറഞ്ഞ വിലയ്ക്കുളള ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ നിങ്ങള്‍ക്ക് നഷ്ടമാവുകയുമില്ല.

Momondo

ഏറ്റവും വില കുറഞ്ഞതും മികച്ചതുമായ ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ കണ്ടു പിടിക്കാന്‍ വളരെ എളുപ്പമുളള ഒന്നാണ് Momondo. ഓരോ ഫലവും ഓരോ സ്‌കോര്‍ അനുസരിച്ചായിരിക്കും റേറ്റ് ചെയ്യുന്നത്.

Priceline

ഓരോ എയര്‍ലൈനിന്റേയും കുറഞ്ഞ നിരക്ക് നിങ്ങളെ അറിയിക്കുന്ന മികച്ച സെര്‍ച്ച് എഞ്ചിനാണ് പ്രൈസ്‌ലൈന്‍. നിങ്ങളുടെ ഏറ്റവും പ്രീയപ്പെട്ട എയര്‍ലൈനിന്റെ കുറഞ്ഞ തുക ഇവിടെ കാണിക്കുന്നു.

Kiwi

കിവി.കോം മിക്കപ്പോഴും മറ്റു സെര്‍ച്ച് എഞ്ചിനേക്കാളും കുറഞ്ഞ നിരക്കാണ് കാണിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി പരിശോധന നടത്താന്‍ നിങ്ങളെ അനുവദിക്കാറുണ്ട്.

സെൽഫി ദുരന്തം: 800 അടിയോളം താഴേക്ക് വീണ് മലയാളി ദമ്പതികൾക്ക് ദാരുണമായ മരണം!

Best Mobiles in India

English Summary

Top Websites and Services for Best Air Fares.