ടച്ച് സ്‌ക്രീന്‍ പ്രവര്‍ത്തിക്കുന്നില്ല: എങ്ങനെ പരിഹരിക്കാം?


ടച്ച് സ്‌ക്രീന്‍ മൊബൈലുകളും ലാപ്‌ടോപ്പുകളും ആണ് ഇപ്പോള്‍ വിപണിയില്‍ പ്രാധാന്യം. ടച്ച് സ്‌ക്രീനിലൂടെ ഏറ്റവും എളുപ്പത്തില്‍ ഫോണ്‍ ചെയ്യാനും ടൈപ്പ് ചെയ്യാനും സാധിക്കുന്നു.

Advertisement

ഹാക്ക് ചെയ്ത കമ്പ്യൂട്ടര്‍ കണ്ടു പിടിക്കാം ഈ മാര്‍ഗ്ഗത്തിലൂടെ!

ആന്‍ഡ്രോയിഡ് ഐഒഎസ് ഫോണുകളില്‍ ഇപ്പോള്‍ ഒട്ടനവധി സവിശേഷതകളാണ്. അതിനാല്‍ ഫോണ്‍ ഉപയോഗങ്ങളും കൂടുന്നു. ടച്ച് സ്‌ക്രീന്‍ സവിശേഷതയുളള ഈ ഉപകരണങ്ങള്‍ നിരന്തരം ഇങ്ങനെ ഉപയോഗിക്കുകയാണെങ്കില്‍ സ്‌ക്രീനില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്.

Advertisement

ടച്ച് സ്‌കീന്‍ പ്രവര്‍ത്തനരഹിതമായാല്‍ എന്താണ് ചെയ്യേണ്ടത് എന്നുളളതിനെ കുറച്ചു ടിപ്‌സുകള്‍ ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ പറയാം....

ആന്‍ഡ്രോയിഡ് ഡിവൈസ് റീസ്റ്റാര്‍ട്ട് ചെയ്യുക

മറ്റു പ്രശ്‌നപരിഹാരങ്ങളിലോ നടപടിക്രമങ്ങളിലോ കടക്കുന്നതിനു മുന്‍പ് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണോ ടാബ്ലറ്റോ ഒന്നു റീസ്റ്റാര്‍ട്ട് ചെയ്ത് നോക്കുക.

 

  •  സ്‌ക്രീന്‍ ബ്ലാക്ക് ആകുന്നതു വരെ പവര്‍ ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക.
  •  ഒരു മിനിറ്റിനു ശേഷം ഉപകരണത്തിന്റെ പവര്‍ ബട്ടണ്‍ വീണ്ടും അമര്‍ത്തിപ്പിടിക്കുക, ഉപകരണത്തിന്റെ പവര്‍ ഓണ്‍ ചെയ്യാനായി.
  • പലപ്പോഴും റീബൂട്ട് ചെയ്തതിനു ശേഷം ടച്ച് സ്‌ക്രീന്‍ സാധാരണയായി പ്രവര്‍ത്തിക്കുന്നതാണ്.

    മൊബൈല്‍ ഡേറ്റ സേവ് ചെയ്യാന്‍ 5 ലൈറ്റ് ആപ്പുകള്‍

    മ്മെമറി കാര്‍ഡ്/സിം കാര്‍ഡ് നീക്കം ചെയ്യുക

    ചിലപ്പോള്‍ മെമ്മറി കാര്‍ഡ് അല്ലെങ്കില്‍ സിം കാര്‍ഡ് ഫോണ്‍ സ്‌ക്രീനിന് ഒരു പ്രശ്‌നം ആകാം. അതിനാല്‍,

    •  നിങ്ങളുടെ ഉപകരണം പവര്‍ ഓഫ് ചെയ്യുക. തികച്ചും സ്‌ക്രീന്‍ പ്രതികരിക്കാതിരിക്കുന്നതു വരെ പവര്‍ ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക.
    •  ഇനി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്‍ ബാക്കിലത്തെ കവര്‍ മാറ്റി, സിം കാര്‍ഡും മെമ്മറി കാര്‍ഡും പുറത്തെടുക്കുക.
    •  ഉപകരണം റീബൂട്ട് ചെയ്തതിനു ശേഷം പ്രശ്‌നത്തിനു പരിഹാരം ആയോ എന്ന് നോക്കുക.
    •  

      ഉപകരണം സേഫ് (Safe) മോഡില്‍ ആക്കുക

      തകരാറുളള മൂന്നാം കക്ഷി ആപ്ലിക്കേഷനുകള്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ സ്‌ക്രീനിന്റെ പ്രശ്‌നത്തിനു കാരണമാകും. 'സേഫ് മോഡില്‍' നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത എല്ലാ മൂന്നാം-കക്ഷി ആപ്ലിക്കേഷനുകളും പ്രവര്‍ത്തന രഹിതമാക്കുക. സേഫ് മോഡില്‍ ഫോണ്‍ സ്‌ക്രീന്‍ പ്രവര്‍ത്തിക്കുന്നുണ്ട് എങ്കില്‍ ചില മൂന്നാം കക്ഷി ആപ്ലിക്കേഷനുകള്‍ അണ്‍-ഇന്‍സ്‌റ്റോള്‍ ചെയ്യുക.

      ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ടച്ച് സ്‌ക്രീനില്‍ കാലിബറേറ്റ് ചെയ്യുക

      നിങ്ങളുടെ ഫോണ്‍/ ടാബ്ലറ്റ് ടച്ച് സ്‌ക്രീന്‍ കാലിബറേറ്റ് ചെയ്യാനും അതിന്റെ കൃത്യതയും പ്രതികരണവും മെച്ചപ്പെടുത്താനും കഴിയുന്ന ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഉണ്ട്. നിങ്ങളുടെ ടച്ച് സ്‌ക്രീന്‍ വളരെ മന്ദഗതിയില്‍ ആകുകയാണെങ്കില്‍ ഈ ആപ്ലിക്കേഷനുകള്‍ സഹായകരമാകുന്നു. പ്ലേ സ്‌റ്റോറിന്റെ തിരയല്‍ ബാറില്‍ 'ടച്ച് സ്‌ക്രീന്‍ കാലിബറേഷന്‍' എന്ന് ടെപ്പ് ചെയ്യുക. നിങ്ങള്‍ക്ക് കുറച്ച് റിസല്‍ട്ടുകള്‍ ലഭിക്കും. ഇത് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുന്‍പ് റിവ്യൂകള്‍ വായിക്കുക.

Best Mobiles in India

English Summary

If your touch screen doesn't experience any physical damage but suddenly stops respond to your touch, this may be caused by software issues.