സ്മാര്‍ട്ട്‌ഫോണില്‍ കുറഞ്ഞ പ്രകാശത്തില്‍ നല്ല ഫോട്ടോകള്‍ എടുക്കുന്നതെങ്ങനെ?


ചിത്രങ്ങള്‍ എടുക്കുവാനും അവ അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യാനും മൊബൈല്‍ ക്യാമറയോളം സൗകര്യം ഇന്ന് മറ്റൊരു ക്യാമറയും നല്‍കുന്നില്ല. പ്രസിദ്ധനായ ഫോട്ടോഗ്രാഫര്‍ ചേസ് ജാര്‍വിസ് ഒരിക്കല്‍ പറഞ്ഞു, ' ഏറ്റവും നല്ല ക്യാമറ നിങ്ങളുടെ കൈകളില്‍ ഉളളതാണ്'. ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം ഈ വാചകം വളരെ പ്രധാനപ്പെട്ട ഒന്നാണ്.

Advertisement

എത്ര നല്ല ഫ്രെയിം ആണെങ്കിലും ക്യാമറ കൈകളില്‍ ഇല്ലെങ്കില്‍ അവിടെ ചിത്രം മികച്ചതാകില്ല. ഇവിടെയാണ് മൊബൈല്‍ ഫോട്ടോഗ്രാഫിയുടെ പ്രസക്തി. നമ്മുടെ ജീവിതത്തിലെ വളരെ സുപ്രധാന നിമിഷങ്ങള്‍ പകര്‍ത്തുന്നതിനോടൊപ്പം പ്രൊഫഷണല്‍ ചിത്രങ്ങള്‍ എടുക്കാനും മൊബൈല്‍ ക്യാമറയ്ക്കു കഴിയും. അതു പോലെ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ ഉപയോഗിച്ച് കുറഞ്ഞ വെളിച്ചത്തിലും ആരേയും ആതിശയിപ്പിക്കുന്ന രീതിയില്‍ ഫോട്ടോകള്‍ എടുക്കാം.

Advertisement

മങ്ങിയ വെളിച്ചത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ ഉപയോഗിച്ച് ഫോട്ടോകള്‍ എടുക്കുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ സൂക്ഷിക്കുക.

ക്യാമറയെ കുറിച്ച് അറിയുക

ഒരു പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ ആദ്യം നിങ്ങള്‍ അതിലെ എല്ലാ സവിശേഷതകളും മനസ്സിലാക്കണം. ഫോണ്‍ പരസ്യപ്പെടുത്തുന്ന സമയങ്ങളില്‍ പല സവിശേഷയും കമ്പനി ഹൈലൈറ്റ് ചെയ്യാറില്ല. നിങ്ങളുടെ ഫോണിന് എന്ത് കഴിവുണ്ട് എന്നറിയാന്‍ എല്ലാ ഓപ്ഷനുകളും പരീക്ഷിച്ചു നോക്കണം. ക്യാമറയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ഓരോ ക്യാമറയ്ക്കും അതിന്റേതായ ശക്തിയും പരിമിതികളും ഉണ്ട്. പരിമിതികളെ കുറിച്ച് അറിയാന്‍ ക്യാമറ നന്നായി പരിശോധിക്കണം. ചില ഫോണുകള്‍ ഒരു പ്രോ മോഡ് വാഗ്ദാനം ചെയ്യുന്നു, പക്ഷേ ഷട്ടര്‍ സ്പീഡ് കുറയ്ക്കാനുളള ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍ ഗൂഗിള്‍ പിക്‌സല്‍ ഫോണിന് ഒരു പ്രോ മോഡ് പോലുമില്ല.

ഫോണിന്റെ ഡ്യുവല്‍ ക്യാമറകളെ കുറിച്ചും നിങ്ങള്‍ അറിഞ്ഞിരിക്കണം. എല്ലാ ഡ്യുവല്‍ ക്യാമറകളും ഒന്നല്ല. അതായത് മികച്ച വിവരങ്ങള്‍ നല്‍കുന്നതിന് മോണോക്രോം RGB സെന്‍സര്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ചില ഒപ്ടിക്കല്‍ സൂം വാഗ്ദാനം ചെയ്യുന്നതിനായി ചിലര്‍ വൈഡ് ആങ്കിള്‍+ ടെലിഫോട്ടോ കോംബോ ഉപയോഗിക്കുന്നു. എന്നാല്‍ മറ്റു ചിലര്‍ പോര്‍ട്രേറ്റ് മോഡിനുളള ഒരു സാധാരണ കളര്‍ സെന്‍സറും വാഗ്ദാനം ചെയ്യുന്നു. മികച്ച ഫോട്ടോകള്‍ക്കായി ഏത് ഡ്യുവല്‍ ക്യാമറ ആപ്ലിക്കേഷനാണ് ഉപയോഗിക്കേണ്ടതെന്ന് നിങ്ങള്‍ നന്നായി അറിയണം.

അതു പോലെ മറ്റൊരു പ്രധാനമായ കാര്യമാണ് ക്യാമറ സെറ്റിംഗ്‌സ്. ഗ്രിഡ് ഓണാക്കിയാല്‍ നിങ്ങള്‍ എടുക്കുന്ന ഫോട്ടോകള്‍ ഏറെ മികച്ചതാക്കാം. അതു പോലെ ഗുണനിലവാരം നിലനിര്‍ത്താന്‍ ഫോണ്‍ റിസൊല്യൂഷന്‍ ഉപയോഗിക്കുക. HDR ഓണാണോ എന്നും ഉറപ്പു വരുക്കുക.

പ്രോ മോഡ് ഉപയോഗിക്കാന്‍ പഠിക്കുക

കുറഞ്ഞ വെളിച്ചമുളള ഷോട്ടുകള്‍ എടുക്കുമ്പോള്‍ പ്രോ മോഡ് നിങ്ങള്‍ക്ക് ഏറെ ഉപയോഗപ്രദമാകും. അതിനാല്‍ ഇത് ശരിയായി ഉപയോഗിക്കാന്‍ പഠിക്കണം. മിക്ക ഫോണുകളിലും പ്രോ മോഡ് ലഭ്യമാണ്, ഇത് നിങ്ങളുടെ ഫോണിലെ ഷട്ടര്‍ സ്പീഡ്, ISO, വൈറ്റ് ബലന്‍സ് എന്നിവ ക്രമപ്പെടുത്താന്‍ സഹായിക്കും. കുറഞ്ഞ പ്രകാശത്തില്‍ ഷോര്‍ട്ടുകള്‍ എടുക്കുമ്പോള്‍ ISO ഏകദേശം 400-800 വരേയും ഷട്ടര്‍ സ്പീഡ് 1/5 അല്ലെങ്കില്‍ 1 സെക്കന്‍ഡും ആയിരിക്കണം. കുറച്ച് പ്രകാശം ഉണ്ടെങ്കില്‍ ഷട്ടര്‍ സ്പീഡ് ഏകദേശം 1/20 അല്ലെങ്കില്‍ 1/15 എന്ന് ആക്കാം.

ദീര്‍ഘ നേരത്തെ ഷോര്‍ട്ടുകള്‍ എടുക്കുന്നതിന് പ്രോ മോഡ് ഉപയോഗിക്കാന്‍ കഴിയും. ഷട്ടര്‍ സ്പീഡ് 30 സെക്കന്‍ഡിലേക്ക് പോകാന്‍ അനുവദിക്കുന്ന ഫോണ്ടുകളാണ് ഇതിന് ഏറ്റവും മികച്ചത്. ISO കുറച്ചു വയ്ക്കുക, അതായത് 10-15 സെക്കന്‍ഡിനുളളില്‍.

RAW മോഡില്‍ ഷൂട്ട് ചെയ്യുക

നിങ്ങളുടെ ഫോണിലെ റോ മോഡ് ഉപയോഗിച്ച് കുറഞ്ഞ വെളിച്ചത്തില്‍ ഫോട്ടോകള്‍ എടുക്കാം. അതായത് വണ്‍പ്ലസ് 5T, ഹോണര്‍ വ്യൂ, ഗൂഗിള്‍ പിക്‌സല്‍ 2, ഐഒഎസ് 10ലും അതിനു മുകളില്‍ റണ്‍ ചെയ്യുന്ന ഫോണുകളാണ്. JPEG ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതിനേക്കാള്‍ മികച്ച രീതിയില്‍ RAW യിലെ ഷൂട്ടിംഗ് ആണ് മികച്ചത്. ഫോട്ടോ എടുക്കുന്ന സമയം റോ ഫയലുകള്‍ നിറങ്ങള്‍ ക്രമീകരിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണം നല്‍കുന്നു.

ട്രൈപോഡ് ഉപയോഗിക്കാം

ദീര്‍ഘ നേരം എടുക്കുന്ന ഫോട്ടോകളില്‍ മങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. കൈയ്യിലെ ഒരു ചെറിയ ഷേക്ക് വരെ ഷൂട്ട് നശിപ്പിക്കും. അതിനാല്‍ കുറഞ്ഞ വെളിച്ചത്തിലെ ഫോട്ടോകള്‍ എടുക്കാന്‍ ട്രൈപോഡ് ഉപയോഗിക്കുക. ട്രൈപോഡ് ഉപയോഗിച്ച് എത്ര നേരം വേണമെങ്കിലും ഫോണ്‍ അനങ്ങാതെ നിര്‍ത്താം.

ഫോൺ വെള്ളത്തിൽ വീണാൽ നിങ്ങൾ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ

സൂം ചെയ്യരുത്

കുറഞ്ഞ വെളിച്ചമാണെങ്കില്‍ ഒരിക്കലും നിങ്ങള്‍ എടുക്കുന്ന ഫോട്ടോകള്‍ സൂം ചെയ്യരുത്. മൊബൈലില്‍ എടുക്കുന്ന ഫോട്ടോകള്‍ സൂം ചെയ്താല്‍ അതിന്റെ ഫലം വളരെ വൃത്തികെട്ടതാകും. ദൂരെയുളള ഒരു വസ്തുവിനെ ഫോട്ടോ എടുക്കണമെങ്കില്‍ സൂം ചെയ്യാതെ ആ വസ്തുവിനോട് അടുക്കുക.

പ്രകൃതിയിലെ വെളിച്ചത്തെ പ്രയോജനപ്പെടുത്തുക

പ്രകാശത്തിന്റെ ഉറവിടത്തില്‍ നിന്നും ഫോട്ടോകള്‍ എടുക്കുന്നത് മികച്ച ഒരു കാര്യമാണ്. ഒരു നേരിയ പ്രകാശത്തിലൂടേയും നിങ്ങള്‍ക്ക് നല്ല ഫോട്ടോകള്‍ എടുക്കാം. എന്നാല്‍ മങ്ങിയ വെളിച്ചത്തില്‍ ഒരു ഫ്‌ളാഷ് ലൈറ്റിലൂടെ ഫോട്ടോ എടുത്താല്‍ കണ്ണുകള്‍ ചുവന്ന നിറത്തിലായിരിക്കും. പ്രകാശം ഉളളടുത്തു നിന്നും ഫോട്ടോ എടുക്കുന്നതാണ് ഏറ്റവും മികച്ചത്.

Best Mobiles in India

English Summary

Using Your Smartphone How To Take Good Photos Under Low Light