ഫയര്‍ഫോക്‌സില്‍ ടാബുകള്‍ ഒളിപ്പിച്ചുവെക്കാം



ഫയര്‍ഫോക്‌സ് ഉപയോഗിച്ച് വളരെ സ്വകാര്യമായ എന്തെങ്കിലും ബ്രൗസ് ചെയ്യുന്നതിനിടെ പെട്ടെന്ന് നിങ്ങളുടെ സീനിയറോ അല്ലെങ്കില്‍ നിങ്ങള്‍ ബഹുമാനിക്കുന്ന മറ്റാരെങ്കിലും വന്നെന്നിരിക്കട്ടെ. എന്തു ചെയ്യും? വേഗം ആ ടാബ് ക്ലോസ് ചെയ്യും അല്ലേ? ഫയര്‍ഫോക്‌സിലെ ഹൈഡ് ടാബ് എക്‌സ്റ്റന്‍ഷനെക്കുറിച്ച് നിങ്ങള്‍ക്കറിയുമെങ്കില്‍ അതിന്റെ ആവശ്യമില്ല. കാരണം തത്കാലത്തേക്ക് ടാബ് ഒളിപ്പിച്ചുവെക്കാനും ആവശ്യം വരുമ്പോള്‍ തിരിച്ചെടുക്കാനും ഹൈഡ്ടാബ് സഹായിക്കും. ഹൈടാബ് സൗകര്യം എങ്ങനെ ഉപയോഗിക്കാം?
  • ഫയര്‍ഫോക്‌സ് ബ്രൗസര്‍ ഓപണ്‍ ചെയ്യുക
  • അതില്‍ Toolsല്‍ പോയി Add-ons ക്ലിക് ചെയ്യുക, അല്ലെങ്കില്‍ ആഡ് ഓണില്‍ എത്താനുള്ള കുറുക്കുവഴിയായ Ctrl+Shift+A ഉപയോഗിക്കാം.
  • ആഡ് ഓണ്‍ പേജില്‍ എളുപ്പത്തില്‍ HideTab കാണാനാകുന്നില്ലെങ്കില്‍ സെര്‍ച്ച്‌ബോക്‌സില്‍ ടൈപ്പ് ചെയ്ത് കണ്ടെത്താം.
  • അതിന് ശേഷം ഹൈഡ്ടാബ് ഇന്‍സ്റ്റാള്‍ ചെയ്യുക
  • ഹൈഡ് ടാബ് സൗകര്യം നിങ്ങളുടെ ഫയര്‍ഫോക്‌സില്‍ എത്തണമെങ്കില്‍ ഫയര്‍ഫോക്‌സ് റീസ്റ്റാര്‍ട്ട് ചെയ്യേണ്ടതുണ്ട്്. അതിനാല്‍ ബ്രൗസര്‍ റീസ്റ്റാര്‍ട്ട് ചെയ്യാം.
  • ഇനി മറ്റ് സാധാരണ വെബ്‌പേജുകള്‍ക്കൊപ്പം നിങ്ങള്‍ക്ക് സ്വകാര്യപേജുകളും ഓപണ്‍ ചെയ്തുവെക്കാം.
  • ഒളിപ്പിച്ചുവെക്കേണ്ട സാഹചര്യം വന്നാല്‍ ഏത് ടാബ് ആണോ ഒളിപ്പിക്കേണ്ടത് അതില്‍ റൈറ്റ് ക്ലിക് ചെയ്ത് ഹൈഡ്ടാബ് ഓപ്ഷനില്‍ ക്ലിക് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ ടാബ് അപ്രത്യക്ഷമാകും.
  • വീണ്ടും സാധാരണ നിലയിലേക്ക് ടാബ് കൊണ്ടുവരാന്‍ ഏതെങ്കിലും ടാബില്‍ റൈറ്റ് ക്ലിക് ചെയ്ത് ഏറ്റവും അവസാനം കാണുന്ന Tabs എന്നതിന് നേരെ മൗസ് പോയിന്റ് വെക്കുക,
  • അപ്പോള്‍ നിലവില്‍ ഓപണ്‍ ചെയ്ത ടാബുകളുടെ ലിസ്റ്റ് കാണാം. അതില്‍ ഹൈഡ് ചെയ്ത ടാബുകള്‍ക്ക് നേരെ ചുവപ്പുനിറത്തിലൊരു ആശ്ചര്യചിഹ്നം കാണും.
  • അതില്‍ ക്ലിക് ചെയ്യുക. ഇപ്പോള്‍ ടാബ് വീണ്ടും പ്രത്യക്ഷപ്പെടുകും.

കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍

Advertisement
  • ഹൈഡ് ചെയ്യാന്‍: Ctrl+Q

  • എല്ലാ ടാബുകളും ഹൈഡ് ചെയ്യാന്‍: Alt+Q

  • എല്ലാ ടാബുകളും റീസ്‌റ്റോര്‍ ചെയ്യാന്‍: Shift+Alt+Q

Best Mobiles in India

Advertisement